ടി.. അയാൾ വന്നപ്പോൾ അല്ലെ സീനിയർസ് എല്ലാം പേടിച്ചു പോയത്.. നീ അത് ശ്രദ്ധിച്ചോ..
ലച്ചു പ്രിയയോട് പറഞ്ഞു
അതെ ലച്ചു.. അയാൾ വരുന്ന കണ്ടപ്പോഴേ അവർ അയാളെ പറ്റി സംസാരിച്ചിരുന്നു.. എനിക്ക് കൂടുതൽ ഒന്നും മനസിലായില്ല ആ ടെൻഷനിൽ ആയിരുന്നത് കൊണ്ട്..
. ഇയാൾ എന്താ ഇവിടെനോ അങ്ങനെ എന്തൊക്കെയോ..
എന്തായാലും ഒന്നു ഉറപ്പാ അയാൾ ഇവിടുത്തെ എന്തോ ആണ്..
അല്ലെങ്കിൽ പിന്നെ അവർ എങ്ങനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ..
അയാൾ പോകാൻ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ അവന്മാർ പോകുകയും ചെയ്തു…
പ്രിയ പറഞ്ഞു…
എന്നാലും അയാളെ ഒന്നു കാണാൻ പറ്റിയില്ലല്ലോ…
ലച്ചു ഒരു നെടുവീർപ്പോടെ പ്രിയയോട് പറഞ്ഞു..
അച്ചോടാ… മോൾക് നോക്കാൻ മേലായിരുന്നോ.. 😀😀??
പ്രിയ ലച്ചൂനെ കളിയാക്കികൊണ്ട് പറഞ്ഞു..
ലച്ചൂന് അപ്പോ ഒരു നാണം വന്നു… എന്നിട്ട് പറഞ്ഞു ഞാൻ അപ്പോഴേക്കും ശബ്ദം കേട്ടു സ്തംഭിച്ചു നിന്നു പോയില്ലേ… 😢😢
അയാൾ ഇവിടെ ആണെങ്കിൽ കണ്ടുപിടിക്കാൻ വഴി ഉണ്ട് മോളെ.. ഞാൻ നിതിനോട് പറഞ്ഞു നോക്കാം..
അത് നല്ല ഐഡിയ ആണെന്ന് ലച്ചനും തോന്നി..
ലച്ചു ചിരിച്ചോണ്ട് പ്രിയയോട് പറഞ്ഞു..
എനിക്കാണെങ്കിൽ ആരാന്നു അറിയാഞ്ഞിട്ടു ഒരു വല്ലാണ്ട് പോലെ മനസ്..
നിന്റെ ഞാൻ പറയാം പക്ഷെ ചിലവുണ്ട് മോളെ…
അതൊക്കെ ചെയ്യാം കൊതിച്ചി… നീ ഒന്നു പറ നിതിനോട്..
ലച്ചു പ്രിയയുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു 😊😊..
********———-*******————-*********——–********
ഇതേ സമയം ക്യാന്റീനിൽ പ്യുൺ ആദിയുടെ അടുത്ത് വന്നു…
സർ.. ടൈംടേബിള് റെഡി ആയിട്ടുണ്ട് സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു സർ നോട്
തുടരും…