പിന്നെ എന്താടി കാര്യം…അയാളെ നീ കണ്ടോ .?? പ്രിയ ആകാംഷയോടെ ചോദിച്ചു..
ലച്ചു ഒരു നാണത്തോടെ പറഞ്ഞു..
കണ്ടില്ല.. പക്ഷെ ശബ്‌ദം കേട്ടു..
ശബ്ദമോ.. നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ…
പ്രിയക് ഒന്നും മനസിലാകാതെ ലച്ചുവിനോട് ചോദിച്ചു..
അതേടി.. ശംബ്ദം അതെ ശബ്ദം.. സ്വപ്നത്തിൽ വന്നു എന്നോട് മിണ്ടാറുള്ള അതെ ശബ്ദം..
ഓ പെണ്ണെ വളച്ചു കെട്ടാതെ കാര്യം പറ..
ടി ഇന്നു രാവിലെ ആ ചെറുക്കന്മാർ നമ്മളെ അവിടെ തടഞ്ഞു നിർത്തിയപ്പോ ഒരാൾ വന്നില്ലേ ബൈക്കിൽ..
ആ അതെ.. അതിനെന്താ അയാൾ വന്നത്കൊണ്ട് നമ്മൾ രക്ഷപെട്ടു.. ഇല്ലെങ്കിൽ കാണാമായിരുന്നു..
നീ എന്തിനാ അയാളുടെ കാര്യം പറയണേ..
ഇല്ലെടി അയാളുടെ ആ ശബ്ദം.. ലച്ചു ഒന്നു നിർത്തി..
പ്രിയ അപ്പോഴും ലച്ചുവിന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..
ആ ശബ്ദം അത്.. അതാ ഞാൻ സ്വപ്നത്തിൽ കേൾക്കാറുള്ളത്..
ഒന്നു പോയെടി പെണ്ണെ.. മനുഷ്യനെ ആകല്ലേ.. സ്വപ്നത്തിലെ ശബ്ദം പോലും…
പ്രിയ ലച്ചൂനെ കളിയാക്കി…
ലച്ചു ദേഷ്യത്തോടെ അവളെ നോക്കി തിരിഞ്ഞിരുന്നു..
പ്രിയ ലച്ചൂനെ നോക്കി അല്പനേരം ഇരുന്നു എന്നിട്ട്..
ടി നീ കാര്യമായിട്ട് പറഞ്ഞതാണോ…??
ലച്ചു ഒന്നും മിണ്ടിയില്ല…
പ്രിയ അവളെ പിടിച്ചു തിരിച്ചു ഇരുത്തി…
ടി പറ നീ കാര്യമായിട്ട് ആണോ പറഞ്ഞെ???
അതേടി.. സത്യമായും.. എന്റെ കണ്ണനാണെ സത്യം..
ഞാൻ കേട്ടതാ ആ ശബ്‌ദം..
എവിടെ കേട്ടാലും എനിക്ക് മനസിലാകും ആ ശബ്ദം.. അത്രക്കു പരിചയമാ ആ ശബ്ദം..
പ്രിയക് ലച്ചു പറയുന്നത് സീരിയസ് ആയിട്ടാണ് എന്നു മനസിലായി..
ടി അയാൾ.. ആരാന്നോ ഒന്നും അറിയില്ലല്ലോ..
നീ കണ്ടില്ലേ അയാളെ..?
പ്രിയ ലച്ചുവിനോട് ചോദിച്ചു..
ഇല്ലടി ഞാൻ ആ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് എന്തോപോലെ ആയി.. ഞാൻ ആകെ ഞെട്ടി നില്കുവായിരുന്നു.. ആകെ കൂടി അയാളുടെ പുറകു വശം മാത്രേ കണ്ടുള്ളു..