അവൻ ഒന്നും മിണ്ടാതെ ചിരിച്ചു..
എന്നാൽ താൻ സ്റ്റാഫ് റൂമിലേക്ക് ചെല്ല്.. ബാക്കി പീരിയഡ്‌സ് ഡീറ്റെയിൽസ് എല്ലാം ഞാൻ കൊടുത്തുവിടാം..
ശരി സർ..
അതും പറഞ്ഞു അവൻ പുറത്തേക്കു നടന്നു..
സ്റ്റാഫ് റൂമിന്റെ ഉള്ളിൽ കയറി അവൻ എല്ലാവരെയും ഒന്നു പരിചയം പുതുക്കി..
കുറച്ചു സ്റ്റാഫ് പുതിയത് ഉണ്ടായിരുന്നു.. അവരെയൊക്കെ പരിചയപെട്ടു അവൻ ക്യാന്റീനിലേക്കു പോയി..
അവനെ അറിയാവുന്നവർ എല്ലാരും അവനെ അത്ഭുതത്തോടെ നോക്കി.. ചിലരൊക്കെ പോയി അവനോട് മിണ്ടി..
*****————-*********———–**********=———*****
ടി പെണ്ണെ നീ എന്താ ആലോചിക്കുന്നേ…??
എന്തോ ആലോചിച്ചു ക്ലാസ്സ് റൂമിന്റെ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ലെക്ഷ്മിയോട് പ്രിയ ചോദിച്ചു..
ഒന്നും ഇല്ലടി.. ഞാൻ എന്തോ ആലോചിച്ചു ഇരുന്നതാ..
അങ്ങനെ അല്ലാലോ മോളെ.. ഞാൻ കുറേ നാൾ ആയില്ലേ നിന്നെ കാണാൻ തുടങ്ങിയിട്ടു.. മനസ്സിൽ എന്തോ ഉണ്ട് പറ പെണ്ണെ..??
ടി അത്….
ലച്ചു പറയാൻ ഒന്നു മടിച്ചു..
എന്താ പറയാൻ ഒരു മടി.. ഞാൻ അറിയേണ്ടാത്ത കാര്യം വല്ലതും ആണോ.. എന്നാൽ പറയണ്ട..
അങ്ങനെ ഒന്നും ഇല്ലടി.. നീ അറിയാത്ത എന്തു കാര്യമാ പ്രിയ എനിക്ക് ഉള്ളത്..
നീ അങ്ങനെ ആണോ എന്നെ കണ്ടേക്കണേ..
അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ സൗണ്ട് ഒക്കെ മാറി…
ലച്ചു കരയാൻ ഉള്ള പുറപ്പാടാണു എന്നു പ്രിയക് മനസിലായി..
ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ ലച്ചു മോളെ എനിക്ക് അറിയില്ലേ..
നീ പറ എന്താ കാര്യം…??
ലച്ചൂന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് പ്രിയ പറഞ്ഞു..
ലച്ചു പ്രിയയുടെ അടുത്തേക് തിരിഞ്ഞു ഇരുന്നു..
എന്നിട്ട്..
ടി ഞാൻ നിന്നോട് പറയാറില്ലേ ഞാൻ കാണാറുള്ള ഒരു സ്വപ്നത്തെ പറ്റി..
അത് കേട്ടപോഴെകും പ്രിയക്കും ഇന്റെരെസ്റ് ആയി കേൾക്കാൻ..
ആ അത് നീ പറയാറുണ്ടല്ലോ.. സ്വപ്നത്തിൽ വരുന്ന രാജകുമാരനെ കുറിച്..
ഇപ്പൊ എന്താ ഇന്നലെ രാത്രി വല്ല സ്വപ്നവും കണ്ടോ..??
സ്വപ്നം ഒക്കെ കണ്ടു.. പക്ഷെ അതല്ല കാര്യം..