പ്രഭാകരൻ കസേരയിൽ നിന്നും എഴുനേറ്റു അവന്റെ അടുത്തേക് ചെന്നു..
എന്റെ മോൻ തത്കാലം കോളേജിൽ ക്ലാസ്സൊക്കെ എടുക്.. ഞാൻ പ്രിൻസിപ്പാലിനോട് പറഞ്ഞിട്ടുണ്ട്..
അദ്ദേഹത്തെ കണ്ടാൽ മതി..
പിന്നെ ബാക്കി ഒക്കെ പതിയെ പതിയെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പടിക്കു.. എനിക്ക് എല്ലാം കൂടി ഇപ്പൊ നോക്കാൻ വയ്യ.. വയസും പ്രായവും ഒക്കെ ആയില്ലേ..
ആദി അതിന് ഒന്നു മൂളി..
എന്നാൽ മോൻ ചെല്ല്.. ഞാൻ ഇപ്പൊ ഇറങ്ങും നിന്നെ കാണാൻ വേണ്ടിയാ കാലത്തെ തന്നെ ഇങ്ങോട്ട് വന്നത്.. കമ്പനിയിൽ ചെന്നിട്ട് അത്യാവശ്യം ഉണ്ട്..
ശരി..
അതും പറഞ്ഞു ആദി തിരിച്ചു നടന്നു റൂമിനു പുറത്തേക്കു ഇറങ്ങി.. അവൻ പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു..
രണ്ടാം നിലയിൽ ആണ് പ്രിസിപൽ ന്റെ റൂം.. അവിടേക്കു പോകുന്ന വഴിയിൽ അവനെ മുൻപ് പരിചയം ഉള്ള കുട്ടികളൊക്കെ അവനെ അത്ഭുതത്തോടെ നോക്കി..
അവൻ ആരെയും മൈൻഡ് ചെയ്യാതെ പ്രിൻസിപ്പലിന്റെ റൂം ലക്ഷ്യമാക്കി നടന്നു..
അവൻ റൂമിന്റെ മുന്നിൽ എത്തി അവിടെ നിന്നും കോളജ് മൊത്തം അവൻ വീക്ഷിച്ചു ഒരു മാറ്റവും ഇല്ല പഴയപോലെ തന്നെ..
തനിക്കു മറക്കാത്ത നിമിഷങ്ങൾ സമ്മാനിച്ചതും.. അതൊക്കെ എന്നിൽ നിന്നും തട്ടിപ്പറിച്ചു അടുത്തതും ഈ ക്യാമ്പസ് ആണല്ലോ എന്നോർത്തപ്പോൾ അവനു ദേഷ്യം തോന്നി..
അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു..
ആരോടൊക്കെയോ ഉള്ള ദേഷ്യം അവൻ പല്ലുകടിച്ചു ഞെരിച്ചുകൊണ്ട് തീർത്തു..
അപ്പോഴേക്കും പ്രിൻസിപ്പൽ അങ്ങോട്ട് വന്നു..
ആ ആദിത്യൻ.. പ്രഭാകരൻ സർ പറഞ്ഞായിരുന്നു ഇന്ന് വരുമെന്ന്..
അവൻ അയാളെ നോക്കി ചിരിച്ചു..
അയാൾ അവനെ അകത്തേക്കു വിളിച്ചു..
അകത്തു കയറി അവർ ഇരുന്നു..
ആദി കഴിഞ്ഞതൊക്കെ മറക്കു.. ആ പഴയ ആദി സർ നെ ആണ് കുട്ടികൾക്കു ആവശ്യം.. കേട്ടോ..