ഞാൻ ഈ കടമ്പ കടന്നു വരാൻ അവൾ പ്രാർത്ഥിക്കണം ,ആ പ്രാർത്ഥന ആത്മാർത്ഥം ആണേൽ ,നജ്ൻ എത്തും എന്നാണ് പ്രമാണം ,എന്നിട്ട് ,,അവിടെ വെച്ചിരിയ്ക്കുന്ന മഞ്ഞൾ കലക്കിയ തണുത്ത വെള്ളം അവൾ ടെ ചേട്ടന്റെ സ്ഥാനത് ഉള്ള ആരേലും എന്റെ കാലിൽ ഒഴിക്കും ,കുറച്ച നേരം അങ്ങനെ ചെയ്യും ..കാലിലെ നീറ്റൽ പോകുന്നത വരെ .ആങ്ങളയുടെ സ്ഥാനത് അരവിന്ദൻ ആണ് .അവൻ എന്നോട് പറഞ്ഞു .ഏട്ടാ ഞാൻ ഐസ് കൂടി ഇട്ടു കലക്കിയേക്കാം .
ഞാൻ അവനെ തട്ടി ….ഒഴിച്ചില്ല എങ്കിൽ നിന്നെ ഞാൻ തട്ടും .
അതിനു ശേഷം ,അവളും ഞാനും പോയി വേഷം മാറി വരണം ,എന്നിട്ട് ,എല്ലാരുടേം മുന്നിൽ വെച്ച് എനിക്ക് വാരി തരണം ചോറ് ,ഉം പായസവും ,ഉണ്ണിയപ്പവും എല്ലാം .അതെല്ലാം കണ്ടു അവിടെ ഉള്ളവർ വരണം ..ഇതൊക്കെ ആണ് ..ഇപ്പോൾ നടക്കാൻ പോകുന്ന കലാപരിപാടികൾ ..അങ്ങനെ കനൽ തയ്യാറായി ,തറവാട്ടിലെ ,കുളത്തിന്റെ കരയിൽ നിന്നും ഒരു നൂറു മീറ്റർ ആണ് ,ഈ തീക്കനൽ ,അതെല്ലാം പണിക്കർ റെഡി ആക്കി ,കാരണവർ ശംഖു എടുത്തു കൊണ്ട് വന്നു മുഴക്കി ,ഞാൻ ഒരു നിമിഷം കണ്ണ് അടച്ചു എന്നിട്ട് തുറന്നു ..അവളെ നോക്കി പാവം കരഞ്ഞോണ്ട് കണ്ണടച്ച് പ്രാർത്ഥിക്കുന്നു…അവളുടെ ആ സ്നേഹം കണ്ടപ്പോൾ തീ ആണെന്നൊന്നും ഞാൻ നോക്കിയില്ല അങ്ങ് നടന്നു …എല്ലാവരും കുറവാ എക്കെ ഇട്ടു ,,ഞാൻ അവളെ തന്നെ നോക്കി അങ്ങ് നടന്നു .കനൽ കഴിഞ്ഞു പച്ച മണ്ണിൽ കാലു ചവിട്ടിയപ്പോൾ ഞാൻ അറിഞ്ഞു …നേരെ അവളുടെ മുന്നിൽ എത്തി ,ഞാൻ വെള്ളം ഒഴിക്കുന്നത് വരെ അവൾ കണ്ണ് തുറക്കാൻ പാടില്ല ..അതുവരെ അവൾക്കും അറിയില്ല ഞാൻ എത്തിയോ എന്നും .ഞാൻ അവിടെ എത്തി ..അവളുടെ തലയിൽ കൂടി ,,വെള്ള ഒഴിക്കാൻ തുടങ്ങിയതും പെണ്ണ് പൊട്ടികരഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു
അവളെ എന്റെ ദേഹത്തു നിന്നും വിടുവിക്കാൻ നോക്കിട്ട് നടക്കുന്നില്ല പെണ്ണ് കെട്ടിപിടിച്ചു കരയുക ആണ് എന്റെ ഏട്ടാ എന്ന് പറഞ്ഞു ..
കമല ചേച്ചി പറയുന്നു..എന്റെ പൊന്നെ ..നിന്റെ ഏട്ടൻ തന്നെ ,,അവനെ വീട് …ഞാൻ ആകെ ചമ്മി പോയി ,,പക്ഷെ ഞാൻ വെള്ളം കമ്പ്ലീറ്റ് ഒഴിച്ച് .കാഞ്ചനയെ അറിയാവുന്ന എല്ലാവരും വന്നു ..എല്ലാവരും ചിരി …എന്നിട്ട് അവൾ നനഞ്ഞത് കൊണ്ട് അവളെ പുതപ്പിച്ചിട്ട് അവിടെ നിന്നും കൊണ്ട് പോയി ,അപ്പോഴാണ് ഒരുത്തൻ അരവിന്ദൻ ,അവൻ വെള്ളം ഒഴിക്കാതെ നില്കുന്നു..
ഞാൻ അവന്റെ അടുത്ത് ചെന്ന് ,,എടാ ഒഴിയട..കാലു ഹാഫ് ബോട്ടിൽ ആയി …