ഇവർ താഴെ ചെന്ന ഉടനെ കാർത്തിക യും കൃതികയും കൂടി ആർപ്പ് വിളിക്കുന്നത് കേട്ട് ,,,അപ്പോൾ എനിക്ക് മനസ്സിൽ ആയി കാഞ്ചന യുടെ വാരൽ ആണ് എന്ന് ..
കാര്യങ്ങൾ എക്കെ പിന്നെ അങ്ങ് തകൃതിയിൽ നടന്നു ,ആ ആഴ്ച തന്നെ അവർ ആലപ്പുഴ പോയി ..അവിടെ നിന്നും എന്റെ വീട്ടുകാർ എല്ലാം കൂടി ഇവരുടെ പാലക്കാട് ഉള്ള വീട്ടിൽ ചെന്ന് പെണ്ണും കണ്ടു .എല്ലാവര്ക്കും ഇഷ്ടം .കാഞ്ചന ഇപ്പോൾ ഫൈനൽ ഇയർ കയറി ,അടുത്ത വര്ഷം അവളുടെ കോഴ്സ് കഴിയും ,അങ്ങനെ പ്ലാൻ എല്ലാം ആയി ,ഈ വരുന്ന മാസം ആദ്യത്തെ ന്യായർ തറവാട്ടിൽ വെച്ച് നിശ്ചയം .തലേദിവസം എന്റെ വീട്ടുകാരും ബന്ധുക്കൾ ഉം എല്ലാം ,അവിടെ കോഴിക്കോട് എത്തും ,എല്ലാവര്ക്കും അവിടെ ഹോട്ടൽ അറേഞ്ച് ചെയ്തിട്ടുണ്ട് ,എനിക്ക് ശനി രാവിലെ മുതൽ അവരുടെ വീട്ടിൽ ചടങ്ങ്..അതിനു എന്റെ അച്ഛനും അമ്മയും ഉണ്ടാകും .അതുകൊട്നു അവർ മാത്രം നേരത്തെ വരും ,ബാക്കി എല്ലാവരെയും അറേഞ്ച് ചെയ്യാൻ എക്കെ ആയി ബീരാൻ ഇക്കയെ ഞാൻ ഏല്പിച്ചു .ഞങ്ങളുടെ മാനേജ്‌മന്റ് വക ,ഹോട്ടൽ ഉണ്ട് ,അവിടെ റൂം അറേഞ്ച് ചെയ്തു ..എന്റെ കാര്യത്തിന് ആയത് കൊണ്ട് പകുതി ക്യാഷ് മതി .
അങ്ങനെ ആ ദിവസം വന്നെത്തി രാവിലെ സൂര്യൻ ഉദിക്കുമ്പോൾ മുതൽ ഉണ്ട് ചടങ്ങു..രാവിലെ ഒരു അഞ്ചു മാണി ആയപ്പോൾ ഞാൻ ഉം എന്റെ അച്ഛനും അമ്മയും അവിടെ എത്തി .ഞാൻ കുളത്തിൽ പോയി കുളിച്ചു റെഡി ആയി ,ഒരു വെള്ള മുണ്ടും നീല കുർത്തയും ആണ് ഞാൻ ഇട്ടത് ,കാഞ്ചന ഒരു സെറ്റ് മുണ്ടും .
ഞങ്ങൾ രണ്ടും കൂടി ആദ്യം ,കാരണവരുടെ അനുഗ്രഹം വാങ്ങണം ,അതിനു ശേഷം ,രണ്ടു പേരും കൂടി കാവിൽ പോകണം ,വിളക്ക് തെളിയിച്ചു ,അവിടെ ഉള്ള അമ്പലങ്ങൾ എല്ലാം പോകണം ,അങ്ങനെ ഞങ്ങൾ എല്ലാ സ്ഥലവും പോയി .കാഞ്ചന എന്നെ നോക്കി നടന്നു ഇടയ്ക് രണ്ടു വട്ടം തട്ടി വീഴാൻ പോകുന്നത് കണ്ടു രേണുക ഉം കമല ചേച്ചി യും കൂടി അവളെ കാളി ആകുന്നുണ്ടായിരുന്നു..
എന്റെ പൊന്നെ…നിന്റെ കയ്യിൽ തന്നെ ഉണ്ട്..ഞങ്ങൾ ആര് കൊണ്ട് പോകില്ല …നേരെ നോക്കി നടക്ക ..ഏന് എകെ ..
പിന്നെ അവസാന ക്ഷേത്രം ,അവിടെ ,വെച്ച് വലത്തിടുമ്പോൾ ,എന്റെ ചെറുവിരൽ കൊണ്ട് അവളുടെ ചെറുവിരലിൽ കോർത്ത് പിടിച്ചു നടക്കണം ,ആഹ് ..തൊട്ടപ്പോൾ തന്നെ പെണ്ണ് പ്രണയ പരവശ ആയി മാറി ,,എനിക്കും ചെറിയ ഒരു വിറയൽ .ഞാൻ പുറത്തു കാണിച്ചില്ല ..ആൻകൊച്ചല്ലേ ….
അങ്ങനെ ഒരു ഒൻപതു മാണി ആയപ്പോൾ തിരികെ എത്തി ..അവിടെ വെച്ച് എല്ലാവരും കാപ്പി കുടിച്ചു .കാരണവർ ,എന്നിട്ട് ജാതകം എടുത്തു ….ആഹ് ..ദോഷം ഉണ്ട് …അതിനുള്ള പരിഹാരം .നല്ല ബേസ്ഡ് സദനം ,,തീകനലിൽ കൂടി ഞാൻ നടക്കണം .അതും ,തറവാട് കുളത്തിൽ നിന്നും വെള്ളം കോരി ,അതും പിടിച്ചു ,തീകനലിൽ കൂടി നടന്നു ,കാഞ്ചനയെ ആ വെള്ളം കൊണ്ട് കുളിപ്പിക്കണം ..അതായത് അവളുടെ തലവഴി ആ വെള്ളം ഒഴിക്കണം .ഈ കടമ്പ ഞാൻ കടന്നില്ല എങ്കിൽ.നിശ്ചയം നടക്കില്ല .കാഞ്ചനയുടെ അച്ഛൻ എക്കെ ഇത്തരം ആചാരങ്ങൾക് എതിർ ആണ് പിന്നെ മിണ്ടാതെ ഇരിക്കും..എന്നോട് നേരെത്തെ പരണ്ജിരുന്നു പുള്ളി ..