എല്ലാം ചെയ്തു ഞാൻ ഇറങ്ങിയപ്പോൾ മാണി ഏഴു കഴിഞ്ഞു .സെക്യൂരിറ്റി എന്നെ സല്യൂട്ട് ചെയ്തു .ഇത് സ്കൂളിലെ സെക്യൂരിറ്റി ആണ് .ഉസ്മാൻ ചേട്ടൻ ,ചേട്ടന് ഞാൻ എല്ലാ മാസവും എന്റെ വക ആയിട്ട് രണ്ടായിരത്തി അഞ്ഞൂറ് .രൂപ കൊടുക്കും ,പുള്ളിയുടെ സാലറി കൂടാതെ ഞാൻ കൊടുക്കുന്നത് ആണ് .പുള്ളി വളരെ വിശ്വസ്തൻ ആണ് എന്റെ .അതുകൊണ്ടു എന്റെ ശമ്പളം നിന്നും ഞാൻ എടുത്തു കൊടുക്കും .മൂപ്പര്ക് പ്രായം ചെന്ന ഒരു ഉമ്മ യും ,രണ്ടു പെൺമക്കളും ആണ് .അവർ രണ്ടും ആ സ്കൂൾ ആണ് പടികുനത് .അവരുടെ ഫീസ് ഞാൻ ഇടപെട്ടു പകുതി ആക്കി കൊടുത്തിട്ടുണ്ട് .മൂപ്പർ ഉം ആയി ഈ രണ്ടു വർഷത്തെ എന്റെ ബന്ധം ഞാൻ പിനീട് പറയാം .
അങ്ങനെ എല്ലാം കഴിഞ്ഞു ,പുള്ളിക് ക്യാഷ് കൊടുത്തു ഞാൻ എന്റെ ബുള്ളറ്റ് എടുത്തു നേരെ വീട്ടിലേക് എത്തി ,വാതുക്കൽ ഒരു വലിയ വണ്ടി കിടപ്പുണ്ട് ,ടൊയോട്ട .ഒറ്റ നോട്ടത്തിൽ എനിക്ക് മനസ്സിൽ ആയി കമല ചേച്ചി യുടെ വണ്ടി ..അകത്ത് നിന്നും ബഹളം എക്കെ കേൾക്കുന്നുണ്ട് .അപ്പോൾ പെണുങ്ങളും ഉണ്ട് .എന്റെ വണ്ടി വരുന്ന സൗണ്ട് കേട്ട് കാർത്തികയും കൃതികയും ഓടി വന്നു .
ഏട്ടാ ….
രഞ്ജിനി പറഞ്ഞിരുന്നു എങ്കിലും ഞാൻ വളരെ ആശ്ചര്യത്തോടു കൂടി ചോദിച്ചു ..ആഹാ എല്ലാരും ഉദ്‌ണല്ലോ..എന്താ വിശേഷം …
വിശേഷം എക്കെ ഉണ്ട് പറയാം ..
ആഹാ ആയിക്കോട്ടെ …
ഇത്തിരി നേരം അവരുടെ കൂടെ സല്ലപിച്ചിട് ഞാൻ മെല്ലെ സ്റ്റെപ് കയറി മുകളിൽ എന്റെ റൂം എത്തി ,ഡ്രസ്സ് എല്ലാം ഊരി ഞാൻ ഫ്രഷ് ആയി ,ഫ്രിഡ്ജിൽ ഞാൻ ജ്യൂസ് വാങ്ങി വെച്ചിരുന്നു.ഇപ്പോൾ ഈ ചൂട് സമയം അല്ലെ ,ഞാൻ എസി ഫിറ്റ് ചെയ്തിട്ടുണ്ട് റൂമിൽ ,ആ വീടിന്റെ മൊത്തത്തിൽ ഉള്ള കറന്റ് ചാർജ് ഞാൻ ആണ് അടയ്ക്കുന്നത് .ചേച്ചി സമ്മതിക്കില്ല യിരുന്നു .വാടകയോ വാങ്ങില്ല ..അതുകൊണ്ടു ഞാൻ നിർബന്ധം പിടിച്ചു ആണ് അടക്കുന്നത..എന്റെ ബുക്ക് റൂം ലും ,ബെഡ് റൂം ലും കൂടി ചേർത്ത് ഒരെണ്ണം ,രണ്ടും പരസ്പരം ചേർന്നിരിക്കുന്ന മുറികൾ ആണ് ,ഇടയ്ക് വാതിൽ ഇല്ല . ,നാളെ ഉച്ചവരെയെ ഉള്ളു ജോലി ,പക്ഷെ നാളത്തെ ജോലി എനിക്ക് വീട്ടിൽ ഇരുന്നു ചെയ്യതാൽ മതി ,.കാരണം കുറെ ടാറ്റ എല്ലാം ശെരി ആകാൻ ഉണ്ട് .അങ്ങനെ ജ്യൂസ് എല്ലാം കുടിച്ചു കുറച്ച നേരം കിടക്കാം ഏന് കരുതി കിടക്കാൻ തുടങ്ങിയതും ഫോൺ അടിച്ചു .
ചേച്ചി ആണ് ..എടാ നീ കിടന്നോ ..