ആണോ ..ഉം…മാത്രം അല്ല ,,,ഒരു വിശേഷം കൂടി ഉണ്ട് …നമ്മുടെ മാവൂർ ഉള്ള മറ്റേ സ്കൂൾ ഇല്ലേ ,അതും ഈ മാനേജ്‌മന്റ് ഏറ്റെടുത്തു ,അതിന്റെ കൂടെ ചാർജ് എനിക്ക് ഉണ്ട് ,,വിത്ത് പ്രൊമോഷൻ,എന്നിട്ട് ചെവിയിൽ ഞാൻ പറഞ്ഞു ,ശമ്പളം ഒരു ഇരുപത്തി അഞ്ചു കൂടുതൽ കിട്ടും…
ആഹാ ..അമ്പട ..
ആഹ് …..ഉം ഇന്ന പ്രസാദം കഴിക്ക ..ഞാൻ കഴിക്കുന്നതിന്റെ ഇടയ്ക്ക് ചേച്ചി എന്നെ കുറി എക്കെ തൊടുവിച്ചു .
ഞങ്ങൾ എല്ലാം കൂടി തിരികെ നടക്കാൻ തുടങ്ങി ,,അരവിന്ദനും ,മറ്റേ മസിൽ ഉള്ള അളിയന്മാരും ,
ഈ പരിപാടി കഴിഞ്ഞ പറമ്പിലെ ഫോട്ടോ നല്ല രസം ആണ് എടുക്കാൻ ,ആളും ആരവവും ഒഴിഞ്ഞ ഒരു സ്ഥലം .
അതെല്ലാം എടുത്തു ഞാൻ പയ്യെ ആണ് നടന്നത് ,ആഹ് ..രഞ്ജിനി പറഞ്ഞത് പോലെ ദേ രേണുകയും ,കാർത്തികയും ,കൃതിക യും വരുന്നു …
ആഹ് ..വരട്ടെ …ഏട്ടാ ..എന്താ പരിപാടി ..
ഞാൻ ഈ ഫോട്ടോ എല്ലാം എടുക്കുവായിരുന്നു ..ഈ ആളൊഴിഞ്ഞ പൂരപ്പറമ്പിനു ഒരു പ്രത്യേകത ഉണ്ട് …
ഉം ,,,,ബാ പോകാം …
ഞാൻ അവരുടെ കൂടെ നടന്നു …
അല്ല ഏട്ടാ ..ഏട്ടന് ഇപ്പോൾ എത്ര വയസ്സായി …