അങ്ങനെ അവിടെ നിന്നും ഞാൻ കുറച്ച ഫോട്ടോ എക്കെ എടുത്തു ,ഇതിന്റെ ഇടയ്ക് രഞ്ജിനി ..
ഏട്ടാ ..
എന്താടി ..ആൻഡേയ് അവിടെ ഒരാൾ ഏട്ടനെ നോക്കി നില്കുന്നത് കണ്ടോ ..
ഞാൻ കാമറ ഫോട്ടോ എടുക്കാൻ റെഡി ആക്കി കൊണ്ട് തന്നെ അവളോട് ചോദിച്ചു ..
ഏട്ടൻ പെട്ടാണ് നോക്കരുത് ,വലതു വശത്തു ,ഒരാൾ ,കണ്ണ് എറിഞ്ഞു തകർക്കുന്നു …കാഞ്ചന ചേച്ചി …
ആണോ..ഉം …..അല്ലെടി ..എന്നെ ഇങ്ങനെ നോക്കുന്നത് എന്തിനാ..
എന്റെ ഏട്ടാ ..ഒരു പെണ്ണിന് ഒരു ആണിനെ ഇഷ്ടപെട്ടാൽ ..അവനോടു പ്രണയയം തോന്നിയാൽ ..പിന്നെ അങ്ങനെ ആണ് ..അത് ഞങ്ങൾ പെണുങ്ങളുടെ രീതി ..
ഓഹോ ..
ഞാൻ മൈൻഡ് ചെയ്തില്ല ….
അങ്ങനെ ഒന്നര ആയപ്പോൾ പരിപാടി കഴിഞ്ഞു ,
എല്ലാവരും .പ്രസാദം എക്കെ വാങ്ങി ..പ്രസാദം എന്ന് പറഞ്ഞാൽ വലിയ ചെമ്പു പായസം ,ഉണ്ണിയപ്പം ,നെയ്യപ്പം ,പപ്പടം ,ഒന്നും പറയണ്ട …ഞാൻ എല്ലാം ഫോട്ടോ എടുത്തു ,അവിടെ തന്നെ ഇരുന്നു .
ആള് തിരക്ക് ഒഴിഞ്ഞപ്പോൾ ദേ ചേച്ചി വരുന്നു ,,,
എടാ അച്ചു …നിനക്കു നാളെ പോകണം എന്നുണ്ടോ …
ഉണ്ട് ചേച്ചി അതെന്താ …നാളെ ഒരു മെയിൻ ഇൻസ്‌പെക്ഷൻ ഉള്ള ദിവസം ആണ് .ഞാൻ വേണം നമ്മുട നഴ്സിംഗ് കോളേജിൽ ..