എന്താടി ,
ഏട്ടന്റെ മനസ്സിൽ വേറെ ഏതേലും പെണ്ണ് ഉണ്ടോ എന്ന് അറിയാൻ വേണ്ടിയിട്ട് കാർത്തികയും രേണുകയും ഇന്ന് വരും …
ഇഹ് അതെന്താടി …
ആഹ് അതൊക്കെ ഉണ്ട് …അതായത് ,ഇവരായിട്ട് ആലോചിച്ചു വരുമ്പോൾ ഏട്ടന് വേറെ ആരേലും ഇഷ്ടം ആണ് എന്ന് അറിഞ്ഞാൽ ,പിന്നെ എല്ലാവര്ക്കും ഒരു വിഷമം ആകുമല്ലോ ,
ഇതാകുമ്പോൾ ഏട്ടൻ ഫ്രീ ആണോ ,എന്ന് അറിഞ്ഞിട്ട് പിന്നെ വലിയവർ സംസാരിക്കും.
ആഹ്…നോക്കാം ..അല്ലാടി.ഞാൻ ഒരു കാര്യം ചോദിക്കട്ടെ …
സത്യത്തിൽ ഈ കാഞ്ചന ക്ക് ഞാൻ ചേരുമോ ,അവൾ ആണേൽ ഒരു പാവം പിടിച്ച കൊച്ചു ആണ് ,എന്നെ പോലെ സകല ഉടായിപ്പ് ഉം അറിയാവുന്ന ഒരാൾക്കു ആണോ അവളെ കെട്ടിക്കേണ്ടത് ,അവൾക് നല്ലത് നിന്റെ പയ്യനെ പോലെ ,കവിതയും ,തമാശയും എക്കെ ഉള്ള ഒരു പാവം പിടിച്ചവൻ അല്ലെ
ഹഹ ..എന്റെ ഏട്ടാ ..അങ്ങനെ ഒരു മാനകൊണഞ്ഞനെ കെട്ടിയിട്ട് എന്തിനാ രണ്ടിന്റെയും ജീവിതം തോലയാണോ
ഏട്ടാ ,ചേച്ചി പനീർ പൂവ് പോലെ മൃദുലം ആണ് .അച്ഛൻ ‘അമ്മ ,അനിയത്തിമാർ ,അതല്ലാതെ വേറെ ലോകം ഇല്ല ,പിന്നെ ഡാൻസ് ,ഒരു അമ്പലവാസി ,,അതിനു ലോകം എന്താ എന്ന് പോലും .അറിയില്ല അങ്ങനെ ഒരാൾക്കു ,വേണ്ടത് ,ഏട്ടനെ പോലെ ചങ്കുറപ്പ് ഉം കരളുറപ്പ് ഉം ഉള്ള ഒരാൾ ആണ് .അത് വേണം ..
ഉം..ശെരി ഡി ..എന്തായാലും നോക്കാം …മറ്റന്നാൾ പ്ലാൻ ഓക്കേ അല്ലെ ..
അത് ഞാൻ ഡബിൾ ഓക്കേ ആണ് ..കാലം കുറെ ആയി …ഞാൻ അന്ന് പറയാം എല്ലാം ..
ഉം ശെരി .