ഇന്ന് ഇവിടെ സദ്യ കഴിക്കാൻ വരും .അവന്റെ കൂട്ടുകാർ എല്ലാം ഈ നാട്ടിൽ ഉള്ളവർ ആണ് .അവന്മാർ എല്ലാം ഒരേ പോലെ ,ഒരു നാലെണ്ണം ഉണ്ട് .ഇവിട വെച്ച് അവൻ എല്ലാരോടും പറയും എന്ന പറഞ്ഞേകുന്നത് .അവൻ ഒരു പ്രത്യേക സ്വഭാവം ആണ് .
ഏട്ടാ ‘അമ്മ ഇതെങ്ങാനും അറിഞ്ഞാൽ എന്റെ പുക കാണും പോരാത്തതിന് എല്ലാരുടേം മുന്നിൽ നാണം കെടും പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല .
ഇന്ന് രാവിലെ മുതൽ എന്നെ ഫോൺ ചെയുക ആണ് …അവൻ ഇവിടെ കൂട്ടുകാരുടെ വീട്ടിൽ എത്തി .
ഇതെല്ലം കേട്ട് അരവിന്ദൻ ടെൻഷൻ തുടങ്ങി …ഞാൻ പറഞ്ഞു ..ചുമ്മാതിരിയുടെ ..ഞാൻ ചിരിച്ചു ..
ഈ മൊതലിന്റെ ഫോട്ടോ കൈയിൽ ഉണ്ടോ .?അവൾ മൊബൈലിൽ എന്നെ ഫോട്ടോ കാണിച്ചു ..
കണ്ട ഉടനെ എന്റെ മുഖത്തു വന്യമായ ഒരു ഭാവം ഉണ്ടായി ..അത് കണ്ടു ,ഇവർ രണ്ടും ചോദിച്ചു എന്താ ഏട്ടാ ..
ആഹാ ..ഈ മഹാത്മാവ് ആണോ ..സാരമില്ല ..അവൻ വരട്ടെ..അവനു സദ്യ നീ തന്നെ വിളമ്പണം ,എല്ലാം കഴിഞ്ഞു സാമ്പാർ വിളമ്പുന്നത് ഞാൻ …
രണ്ടു പേരും ആശ്ചര്യത്തോടെ എന്നെ നോക്കി..
ഞാൻ പർണജൂ ..ഞാൻ പറയുന്നത് കേൾക് ..അവൻ വരുമ്പോൾ നീ ചിരിച്ചോണ്ട് തന്നെ അവിടെ ഇരുത്തുക ..എല്ലാവര്ക്കും വിളമ്പുന്ന കൂട്ടത്തിൽ ,അവർക്കു വിളമ്പുക ,സാംബാർ വിളമ്പാൻ ഞാൻ വരാം ,
ഇത്രെയും പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു എല്ലാവരും കൂടി അപ്പുറത് ചെന്ന് ..
ചേച്ചി എന്നെ കുറി എക്കെ തോടിപ്പിച്ചു .