ആഹ് വേണമട ,എന്റെ കുടുംബത്തിൽ ഒന്നു പോകണം ,അവിടെ എല്ലാവരും ഇന്ന് ഉച്ചയ്ക്ക കൂടും ,പിന്നെ രാത്രി അത്താഴം കഴിഞ്ഞേ പോകുക ഉള്ളു ,ഞാൻ പറഞ്ഞത് ഓര്മ ഇല്ലേ ,,,അവിടെ ഇന്ന് പൂജ ഉള്ളത് ..നീ ഉണ്ടേൽ കാറും ആയി പോകാം ,വേറെ ആരാ ഇവിടെ ഓടിക്കാൻ ..ഏന് പറഞ്ഞു നെടുവീർപ്പിട്ടു .
ആഹ് ഓര്മ ഉണ്ട് .ആഹ് പിന്നെ ഇവളും ഇന്ന് വീട്ടിൽ പോകണം ഏന് പറഞ്ഞിട്ടുണ്ട് ,അവളുടെ മോള് ഇന്ന് വരും ,ഇനി ഇവൾ രണ്ടു ദിവസം കഴിഞ്ഞേ നമ്മുടെ ഇങ്ങോട്ടേക്കു ഉള്ളു ..
ശെരി ചേച്ചി ഞാൻ എന്നാൽ കുളിച്ചു ഡ്രെസ് മാറി വരാം .
എന്നാൽ ശെരി നീ റെഡി ആയി വാ ഒരു പത്തു മാണി ആകുമ്പോൾ ഇറങ്ങിയാൽ പതിനൊന്നു അവിടെ ചെല്ലാം ,എല്ലാരും ഒരുമിച്ച് അടുക്കള എല്ലാം കയറാൻ ഉള്ളതാ ,
ശെരി ചേച്ചി ….
ആഹ് …അതാണ് കാര്യങ്ങൾ ..ഞാൻ അച്ചു ,,അച്യുതൻ മാധവൻ ,എന്റെ അപ്പൻ കണ്ടെത്തിയ നല്ല സൂപ്പർ പേര് ആണ്.അപ്പന്റെ യും അമ്മയുടെ ഉം ഒറ്റ മകൻ , .പഠിത്തം ഒരു ഹരമായ അവസരത്തിൽ ,നേരെ PhD അങ്ങ് എടുത്തു ,26 ആം വയസ്സിൽ ഡോക്ടറെറ്റ് ഉം നേടി ,ഇപ്പോൾ ഒഫീഷ്യലി Dr .അച്യുതൻ മാധവൻ ആണ് ,ഇപ്പോൾ കോഴിക്കോട് ഉള്ള പ്രശസ്തമായ ഒരു ഗ്രൂപ്പിന്റെ ഒരു രണ്ടു സ്കൂൾ ഉം ,ഒരു നഴ്സിംഗ് കോളേജ് ഉം ഇങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റർ / അക്കാഡമിക് ഹെഡ് .ചുരുക്കി പറഞ്ഞാൽ ,സ്കൂളിലെ യും നഴ്സിംഗ് കോളേജ് ളെയും ,പ്രിൻസിപ്പൽ മുതൽ ആയ വരെ നിയമിക്കുന്ന മാനേജ്‌മന്റ് പ്രതിനിധി ,അവരുടെ ശമ്പളം ,ഇൻഫ്രാസ്റ്റ്‌സർ ,ടെവേലോപ്മെന്റ്റ് ഇങ്ങനെ എല്ലാം എന്റെ കൈകളിൽ ഭദ്രം ,ഇപ്പോൾ 29 വയസ്സ് ,കഠിനാധ്വാനം കൊണ്ട് ഞാൻ നേടിയെടുത്ത ജോലി ആണ് .മൂന്ന് സ്ഥാപനവും മൂന്ന് സ്ഥലത്തു ആണ് ,എല്ലായിടത്തും കറങ്ങാൻ ഒരു റോയൽ എൻഫീൽഡ് ഞാൻ എടുത്തു വെച്ചിട്ടുണ്ട് .കയ്യിൽ രണ്ടു മൊബൈൽ ഉം ,ഒരു ടാബ് ഉം ആയി ആണ് എപ്പോഴും നടപ്പ് ,അല്ലാതെ നിവർത്തി ഇല്ല .ശനിയാഴ്ച ഉച്ച മുതൽ ന്യായർ മുഴുവൻ ,ഞാൻ റസ്റ്റ് ആണ് .വെറുതെ ആല..ബാക്കി എല്ലാ ദിവസവും ഞാൻ ചത്തു പണി എടുത്തിട്ട് ആണ്.സ്കൂളുകൾ തമ്മിൽ നല്ല കോമ്പറ്റിഷൻ ഉള്ള സ്ഥലം കൂടി ആണ് കോഴിക്കോട് അതുകൊണ്ടു പുതിയ പുതിയ പ്ലാൻ കൊണ്ട് വേണം എല്ലാം ചെയ്യാൻ.ഇവിടെ ഞാൻ ജോലി തുടങ്ങിയിട്ട് ഇപ്പോൾ ആറു മാസമേ ആയി ഉള്ളു ഇതിനു മുൻപ് ഇവരുടെ തന്നെ ,എറണാകുളം ഉള്ള ഒരു സ്കൂൾ ആയിരുന്നു .അവിടെ വെച്ചുള്ള എന്റെ പെർഫോമൻസ് ആണ് ഇങ്ങനെ ഒരു പൊസിഷൻ എന്നെ കൊണ്ട് എത്തിച്ചതും .രാവിലെ ഒരു ഏഴര കഴിഞ്ഞു ഞാൻ പോകും ,പിന്നെ എല്ലാം കഴിഞ്ഞു ഒരു ആറു മാണി ആകും തിരികെ എത്തുമ്പോൾ ,പിന്നെയും ഇവിടെ ഇരുന്നു ഓരോന്ന് എഴുത്തും റെഡി ആകളും എക്കെ ആണ് ,അതിനു വേണ്ടി ആണ് ഇങ്ങനെ ഒരു സ്പേസ് ഞാൻ കണ്ടെത്തിയതും .