അവൾ വീട്ടിലേക്ക് പോകാത്ത പ്രധാന കാരണം വേറെ ഒന്നും അല്ല. അവളെയും അന്വറിനെയും കയ്യോടെ പിടികൂടിയ ശേഷം അവൾ ഉപയോട് അധികം സംസാരിക്കാറില്ല. ഇപ്പോഴും ആ ചമ്മൽ അവൾക്ക് ഉണ്ട് എന്നതാണ്.
വീട്ടിൽ എത്തിയ അവൾ അകത്തേക്ക് കയറിപ്പോയി. കൊച്ചുമകനോട് വിശേഷം പറഞ്ഞു റഹ്മാൻ അവിടെ ഇരുന്നു.
അങ്ങനെ ഒന്ന് രണ്ടു ദിവസം കഴിഞ്ഞു അവൾ വന്നിട്ട്. വല്യ സംസാരം ഒന്നും ഇല്ല. അവസാനം എന്താ കാരണം എന്ന് അറിയാൻ അയാൾ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഹാളിൽ ഇരുന്ന് tv കാണുക ആയിരുന്നു. അജു. റഹ്മാൻ തന്റെ മകളുടെ അടുക്കൽ എന്താണ് കാര്യം എന്നറിയാൻ പോയി.
,, മോളെ.
,, ഉം
,, ഞാൻ ഇതുവരെ നിന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ല. ഇപ്പോഴെങ്കിലും ചോദിക്കാതിരുന്നാൽ അത് തെറ്റായിപോകും.
,, വപ്പാച്ചി മിണ്ടരുത്. എന്റെ കാര്യത്തിൽ ഇടപെടില്ല പോലും .
,, മോളെ.
,, അതേ വപ്പാച്ചി കാരണം ആണ് എന്റെ ജീവിതം ഇങ്ങനെ ആയത്.
,, മോളെ നീ എന്താണ് പറയുന്നത് നിനക്ക് നല്ല ഒരു ജീവിതം അല്ലെ കിട്ടിയത്.
,, നല്ല ഒരു ജീവിതം. അത് ഉദ്ദേശിച്ചാണോ വപ്പാച്ചി എന്നെ അൻവരിനെ കൊണ്ട് കെട്ടിച്ചത്.
,, അത് മോളെ നിന്റെ ഭാവി.
,, ഭാവി അൻവറിന്റെ കയ്യിൽ ഉള്ള പണം കണ്ടിട്ട് അല്ലെ ഉപ്പ അയാളെകൊണ്ടു എന്നെ കെട്ടിച്ചത്.
,, മോളെ നീ തന്നെ ഇത് പറയണം. സ്വന്തം
മോളെ ഒരിക്കലും കാണാൻ പറ്റാത്ത അവസ്ഥയിൽ ഒരു പുരുഷനുമൊപ്പം കണ്ടപ്പോൾ പിന്നെ ഞാൻ എന്താ വേണ്ടത്.
,, ആലോചിക്കണമായിരുന്നു അവനെ കുറിച്ചു. അന്വേഷിക്കണമായിരുന്നു.
,, നീ പിന്നെ അന്വേഷിച്ചിട്ട് ആണോ അവന്റെ ഒപ്പം കിടന്നത്.
,, അത് ആ പ്രായത്തിൽ പറ്റിപോയി.
,, ഇതിനു മാത്രം ഇപ്പോൾ എന്താ പ്രശനം.
,, എന്താ പ്രശനം ഇല്ലാത്തത് . ഞാൻ ഗർഭിണി ആവുന്നത് വരെ നല്ല ജീവിതം. പിന്നെ അയാൾക്ക് ആരും ഇല്ലാത്തപ്പോൾ ആവശ്യം നിറവേറ്റി പോകാൻ ഒരു ഉപകരണം.