ജീവനോടെ ഇരുന്നിട്ടില്ല “.
” അത് സാരമില്ല തന്നെ കണ്ടിട്ട് മരിക്കുവാനാണേൽ അതിൽ പരം സന്തോഷം വേറെ ഇല്ല ” ഞാൻ അത് പറഞ്ഞപ്പോ ഒരു പൊട്ടിച്ചിരി മുഴങ്ങി. പിന്നെ അത് നേർത്ത് നേർത്ത് ഇല്ലാതെ ആയി.
” പോയോ?? ” ഞാൻ ചോദിച്ചു
” എന്നെ അത്രക്ക് ഇഷ്ടം ആണോ???”
അവളുടെ ആ ചോദ്യതിന് ഞാൻ മറുപടി കൊടുത്തില്ല. ചുമ്മാ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഉണ്ടായിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത് എല്ലാം.
” കുളക്കടവിലേക്ക് വാ, ഞാൻ അവിടെ കാത്തിരിക്കും ” അവൾ അത് പറഞ്ഞപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് തോന്നിയത്. ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടന്നു.
” ഹലോ എവിടെ മാഷേ?? ” ഞാൻ കുളക്കടവിൽ ചെന്ന് വിളിച്ചു. പെട്ടന്ന് മുല്ലകാട് ഒന്ന് ഇളകി. അവിടെ നിന്ന് എന്തോ ഒഴുകി വരും പോലെ ഓളം പടവുകളുടെ അരികിലേക്ക് വന്നു. എന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വിടർന്നു. പടവിന്റെ അടുത്ത് ആയി വെള്ളം മുകളിലേക്ക് ഉയർന്നു വന്നു അത് പതിയെ അവളുടെ മുഖം ആയി രൂപം കൊണ്ടു. കണ്ടു കഴിഞ്ഞ പത്തു കൊല്ലം ഞാൻ കാത്തിരുന്ന ആ മുഖം. തല മാത്രം വെള്ളത്തിന്റെ പുറത്ത് ഇട്ട് അവൾ എന്നെ നോക്കി നിന്നു. നല്ല തൂവെള്ള നിറം നല്ല സമൃദ്ധമായ മുടി നീണ്ട മൂക്ക് ചോര ഇറ്റു വീഴുന്ന പോലെ ചുവന്ന ചുണ്ടുകൾ ചെറിയ കാതുകൾ, അതിനെല്ലാം ഉപരി നല്ല വെളുത്ത കണ്ണുകൾ ആ കണ്ണുകൾ ഒന്ന് തിളങ്ങി പിന്ന പതിയെ ആ കണ്ണുകളിൽ കാപ്പി കളർ വന്നു നിറഞ്ഞു പതിയെ ഇളം കാപ്പിപൊടി നിറം ഉള്ള കൃഷ്ണമണി രൂപപ്പെട്ടു. ഞാൻ കണ്ണു ചിമ്മാൻ മറന്ന് അവളെ തന്നെ നോക്കി ഇരുന്നു പോയി. അത്ര സുന്ദരി ആണ് അവൾ.
” എന്താ നോക്കുന്നെ?? ” അവൾ അത് ചോദിച്ചപ്പോൾ ഇത്തിരി നാണത്തിന്റെ ചായ്‌വ് ഉണ്ടോ?? ഞാൻ ഒന്നുമില്ല ന്ന് പറയും പോലെ ചുമൽ കൂച്ചി കാണിച്ചു.
” താൻ തന്നെ ആണോ മുത്തശ്ശി പറയാറുള്ള കഥകളിലെ യക്ഷി?? ” ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു. അത് കേട്ടപ്പോ എന്നിൽ ചെറുതായി ഭയം പടർന്നില്ലേ??
” മുത്തശി എന്താ പറഞ്ഞേ, ചെറുപ്പക്കാരെ കുളത്തിൽ മുക്കി കൊല്ലുന്ന പ്രതികാര ദാഹിആയ യക്ഷി എന്നാണോ??, എന്നാൽ അത് ഞാൻ തന്നെ ആണ് ” അത് പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു.
” പിന്നെ എന്തിനാ എന്നെ അന്ന് രക്ഷിച്ചത്?? ” ഞാൻ അത് ചോദിച്ചപ്പോ അവളുടെ ചിരി നിന്നു. ആ മുഖത്തു വേറെ ഏതോ ഒരു ഭാവം വിടർന്നു, എനിക്ക് അത് എന്താണ് എന്ന് മനസ്സിലായില്ല, പ്രണയമോ വിരഹമോ അങ്ങനെ എന്തോ ഒന്ന്.
” ഈ മുഖം ഇങ്ങനെ ഒരിക്കൽ കൂടി കാണാൻ ” ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.