യക്ഷി [Arrow]

Posted by

പേടി മൂലം കുളത്തിന്റെ പരിസരത്തു പോലും പോകാറില്ലായിരുന്ന ഞാൻ അവിടെ നിന്ന് മാറാതെ ആയി. മുത്തശ്ശി യുടേം മറ്റും കണ്ണ് തെറ്റിയാൽ ഞാൻ കുളകടവിലേക്ക് ഓടും. പക്ഷെ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ല. എന്റെ ഈ മാറ്റം ഏറ്റവും ഭയപ്പെടുത്തിയത് മുത്തശ്ശിയെ ആണ്, ബാധ കേറി, വശീകരിച്ചു എന്നൊക്കെ പറഞ്ഞു മുത്തശി ഒരുപാട് പൂജാ വിധികൾക്ക് മുന്നിൽ എന്നെ കൊണ്ട് ഇരുത്തി. ഞാൻ മാറിയില്ല. എന്നാൽ ഈ അവസരം നല്ലത് പോലെ ഉപകാരപ്പെടുത്തിയ ഒരാൾ ഉണ്ടായിരുന്നു, എന്റെ അച്ഛൻ. അച്ഛൻ തന്റെ  കുരുട്ട് ബുദ്ധി പ്രവർത്തിപ്പിച്ചു. എനിക്ക് ഒരു മാറ്റം വേണം ഇത് ഇങ്ങനെ പോയാൽ അപകടം ആണെന്ന് ഒക്കെ പറഞ്ഞു മുത്തശ്ശിയെ അച്ഛൻ വിശ്വസിപ്പിച്ചു. എന്നേയും അമ്മയെയും പെങ്ങളെയും കൂട്ടി അച്ഛൻ സ്റ്റേറ്റ്സിലേക്ക് പറന്നു.

നാടും വീടും മുത്തശ്ശിയേയും കൂട്ടുകാരെയും അച്ചുചേച്ചിയെയും ബാക്കി ഉള്ളവരേം ഒന്നും വിട്ടുപോവാൻ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു പ്രതേകിച്ചു ആ വെള്ളക്കണ്ണുകാരിയെ. പക്ഷെ എനിക്ക് വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. അങ്ങനെ നാട്ടിൽ നിന്ന് പറിച്ചു നട്ടിട്ട് ഇപ്പൊ നീണ്ട പത്ത് കൊല്ലം ആയിരിക്കുന്നു, എല്ലാ കൊല്ലവും അവധിക്ക് നാട്ടിൽ വരും എല്ലാരേം കാണും രണ്ട് മാസം പഴയ ഓർമ്മകൾ പുതുക്കും പുതിയ ഓർമ്മകളുമായി വീണ്ടും തിരികെ സ്റ്റേറ്റ്സിലേക്ക് പറക്കും. ഇപ്പൊ ഇങ്ങനെ ഒക്കെ ആണ് നാടും ആയി ഉള്ള ബന്ധം. ഇപ്പൊ നാട്ടിൽ വരാൻ ഉള്ള കാരണം സഞ്ജു വിന്റെ കല്യാണം ആണ് അടുത്ത മാസം അത് കൂടണം. സഞ്ജു, സഞ്ജന അച്ചുചേച്ചിയുടെ അനുജത്തി.

നാട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയി. രാത്രി അവളെ കാണാൻ കുളക്കടവിൽ രണ്ട് ദിവസവും പോയി ദേ ഇപ്പോഴും അവിടെ നിന്ന് ആണ് വരുന്നത്. സന്ധ്യ കഴിഞ്ഞു കുളക്കടവിൽ വരുന്നവരെ എല്ലാം കൊല്ലുന്ന ആ യെക്ഷി പാതിരാ വരെ കുത്തി ഇരുന്നിട്ടും ഒന്ന് തിരിഞ്ഞു കൂടി നോക്കിയില്ല.

പെട്ടന്നാണ് ക്ലോക്കിലെ പെൻഡുലം ആഞ്ഞടിച്ചത് ഞാൻ ഒന്ന് ഞെട്ടി പ്പോയി. മൂന് മണി ആയിരിക്കുന്നു മനുഷ്യനെ പേടിപ്പിക്കാൻ ആയി ഓരോ സാധനം ഉണ്ടാക്കി വെച്ചോളും എന്ന് പിറുപിറുത്തോണ്ട് ഞാൻ എന്റെ റൂമിൽ ചെന്നു കിടന്നു.

നിർത്താതെ ഫോൺ റിങ് ചെയ്തത് കേട്ട് ആണ് ഞാൻ ഉറക്കം വിട്ടത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ ആ ഫോൺ എടുത്തു തീത്തു ആണ്. എന്റെ പെങ്ങൾ.

” ഏട്ടാ, ഇതേ വരെ എഴുന്നേൽക്കാൻ ആയില്ലേ??  എത്ര തവണ എന്നും പറഞ്ഞാ ഞാൻ ഡോറിൽ knock ചെയ്യുക, ഒന്ന് എഴുന്നേറ്റു വരുന്നുണ്ടോ?? ” അവൾ ഫോണിൽ കൂടി ചാടി കടിച്ചു.

” ഇത്ര നേരത്തെ എഴുന്നേറ്റു എവിടെ പോവാനാ പെണ്ണെ. ഞാൻ ഒരു അഞ്ചു മിനിറ്റ് കൂടി കിടക്കട്ടെ ”

” ദേ ഏട്ടാ വെറുതേ കൊഞ്ചല്ലേ, മണി പത്ത് ആയി എഴുന്നേറ്റു വരുന്നുണ്ടോ, ഇന്ന് ഞങ്ങളേം കൊണ്ട് ഷോപ്പിംഗ്ന് പോവാം എന്ന് പറഞ്ഞത് മറന്നോ ” തീത്തു വീണ്ടും ചൂടായി.

” ശരി ശരി ഞാൻ എഴുന്നേറ്റു ദേ വരുന്നു ” എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. എഴുന്നേറ്റു നേരെ ഇരുന്നു അപ്പോഴാണ് എന്റെ തലയിണയുടെ അരികിൽ ഒരുപിടി മുല്ല പൂക്കൾ കിടക്കുന്നത് കണ്ടത്. ഞാൻ അത് എടുത്ത് ഒന്ന് മണത്തു നോക്കി. നല്ല സുഗന്ധം. ഇന്നലത്തെ രാത്രി ഞാൻ കൊണ്ട് വന്നത് ആവണം. അല്ല ഇന്നല പോന്നപ്പോൾ മുല്ലപൂക്കൾ ഒന്നും ഞാൻ കൊണ്ട് വന്നില്ല ഉറപ്പ്. ഒരുപക്ഷേ തീത്തുവോ മറ്റോ കൊണ്ട് വന്ന് ഇട്ടതാവണം. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. പിന്നെ റൂമിന്റെ കൊളുത്ത് എടുത്തു പുറത്ത് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *