യക്ഷി [Arrow]

Posted by

ഞെട്ടി ഉണർന്നിട്ട് വരെ ഉള്ള ഞാൻ അതിനു ശേഷം കുളക്കടവിലെ സ്ഥിരം സന്ദർശകൻ ആയി. എനിക്ക് ബാധ കേറി എന്നൊക്ക പറഞ്ഞ് മുത്തശ്ശി ഒരുപാട് പൂജയും ഹോമങ്ങളും ഒക്കെ നടത്തി, ബട്ട് എനിക്ക് ഉണ്ടോ വല്ല മാറ്റവും. പക്ഷെ അതിനു ശേഷം ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല, എന്നാലും കുളക്കടവിൽ ചെന്നിരിക്കുന്ന സമയങ്ങളിൽ പലപ്പോഴും ഞാൻ കാട്ടുമുല്ലയുടെ മണം അനുഭവിച്ചിട്ടുണ്ട്, അന്ന് അവൾ എന്നെ രക്ഷിച്ചു സമയത്ത് അവിടെ ആകെ ആ ഗന്ധം ആയിരുന്നു. എന്തായാലും എന്റെ മാറ്റം കാരണം ഗുണം ഉണ്ടായത് എന്റെ അച്ഛന് ആയിരുന്നു എനിക്ക് ഒരുമാറ്റം വേണം എന്നുപറഞ് എന്നേയും അമ്മയെയും പെങ്ങളേം കൂട്ടി സ്റ്റേറ്റ്സിലേക്ക് പോയി മുത്തശ്ശിക്ക് ആണേൽ എതിർക്കാനും പറ്റിയില്ല.

Oh ഇങ്ങനെ വക്കും മൂലയും കേട്ടിട്ട് ഒന്നും അങ്ങട് കത്തുന്നില്ലല്ലേ,  ഞാൻ എന്നെ പരിചയപ്പെടുത്തി കൊണ്ട് തന്നെ തുടങ്ങാം.

നേരത്തെ പറഞ്ഞല്ലോ ഞാൻ ആദിദേവ് നടരാജ്, ആദി എന്ന് വിളിക്കും, നാട്ടിലെ അത്യാവശ്യം പേരുകേട്ട തറവാട്ടിലെ ഏറ്റവും ഇളയ തലമുറയിലെ ഏക ആൺതരി. എന്റെ താഴെ ഒരു പെങ്ങൾ അഥിതി നടരാജ്,  അമ്മ സാവിത്രി നടരാജ്, അച്ഛൻ നടരാജ്. ഞങ്ങൾ ഇപ്പൊ സ്റ്റേറ്റ്സിൽ സെറ്റിൽഡ് ആണ്. ഞാൻ കോളേജ് കംപ്ലീറ്റ് ചെയ്തിട്ടു ഇപ്പൊ അച്ഛനെ ബിസിനസിൽ സഹായിക്കുന്നു. എന്റെ അച്ഛന് രണ്ടു സഹോദരന്മാർ ആണ്, ശിവരാജും ജയരാജും.   അവർക്ക് രണ്ടുപേർക്കും ആയി മൊത്തം അഞ്ചു പെണ്മക്കൾ എന്റെ പെങ്ങൾ കൂടി ചേരുമ്പോ മൊത്തം ആറു പെങ്ങന്മാർ. പിന്നെ അമ്മായി മാരുടെ മക്കൾ വേറെ.

എനിക്ക് പതിനാറു വയസ് ഉള്ളത് വരെ നാട്ടിൽ തറവാട്ടിൽ കൂട്ടുകുടുംബമായി ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. മുത്തശ്ശൻ മുത്തശ്ശി അച്ഛൻ അമ്മ വല്യച്ഛൻ വല്യമ്മാ ഇളയച്ഛൻ ഇളയമ്മ പിന്നെ പെങ്ങമ്മാരുടെ ഒരു പട അങ്ങനെ ഒരു വലിയ കൂട്ട്കുടുംബം. വല്യച്ഛൻ ആയിരുന്നു കൃഷിയും തോട്ടവും പറമ്പും ഒക്കെ നോക്കിയിരുന്നത്, അച്ഛനും ഇളയച്ഛനും ബിസിനസും കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. എന്റെ അച്ഛന് ഈ നാടും വീടും നൊസ്റ്റാൾജിയ ഒന്നും ഉള്ള ടൈപ്പ് അല്ല. പുള്ളി പണ്ട് തൊട്ടേ പുറത്ത് എവിടെഎങ്കിലും സെറ്റിൽ ആവണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാൾ ആണ്. മുത്തശ്ശിയുടെ എതിർപ്പ് ഒന്ന് കൊണ്ട് മാത്രം ആണ് അത് നടക്കാതെ പോയത്. തറവാട്ടിലെ ഏക ആൺതരി ഞാൻ ആയത് കൊണ്ട് മുത്തശ്ശിയുടെ പെറ്റ് ആണ്. അത് കൊണ്ട് തന്നെ എന്നെ നാട്ടിൽ നിന്ന് കൊണ്ടുപോവാൻ മുത്തശ്ശി സമ്മതിച്ചിരുന്നില്ല. എന്നെ നാട്ടിൽ നിർത്തി പോവാൻ അച്ഛനും താല്പര്യം ഇല്ലായിരുന്നു അത് കൊണ്ട് അച്ഛൻ അമർഷം ഒതുക്കി കഴിഞ്ഞു.

എല്ലാം മാറിയത് ഞാൻ പത്തിലോ മറ്റോ പഠിക്കുന്നു സമയം ആയിരുന്നു. ഞങ്ങളുടെ തൊടിയിൽ ഒരു കുളം ഉണ്ട്, കുളം എന്ന് പറഞ്ഞാൽ മൂന് ആൾ താഴ്ച്ച ഒക്കെ ഉള്ള വളരെ വലിയ കുളം. കുളത്തിലേക്ക് ഇറങ്ങാൻ ഒരു സൈഡിൽ പടികെട്ടുകളും കുളപ്പുരയും ഒക്കെ ഉണ്ട്. ബാക്കി കുളത്തിന്റെ ചുറ്റും മുഴുവൻ കാടു പിടിച്ചു കിടക്കുവാണ്. പടികെട്ടുകളുടെ നേരെ എതിർ വശത്തു മുഴുവൻ കാട്ടുമുല്ല പിടിച്ച് നിൽക്കുന്നു, ആ സൈഡിന്റെ ഒരു അറ്റത്തു നിന്ന് തുടങ്ങി മറു അറ്റത്തേക്ക് മുഴുവനും ആയിരുന്നു അങ്ങനെ കാടു പിടിച്ചു നിൽക്കുന്ന കാട്ടുമുല്ല. കൊറേ ഒക്കെ വെള്ളത്തിലേക്കും ഇറങ്ങിയിരിക്കുന്നു. മുല്ലകൾ പൂക്കാത്ത സമയം ഇല്ല വർഷം മുഴുവൻ അങ്ങനെ വെളുത്ത മുല്ലകൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ ഒരു ചേല് ആണ്. ആരും ഇറുത്ത് എടുക്കാൻ ഇല്ലാത്തത് കൊണ്ട് പൂത്തു വീഴുന്ന മുല്ലകൾ പൂക്കൾ എല്ലാം കുളത്തിൽ അങ്ങനെ ഒഴുകി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *