വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

അത് കേട്ട് ദേഷ്യം വന്ന മിഥുന ശുദ്ധമലയാളം ആവര്‍ത്തിച്ചു.
അവനും മിഥുനയും ഡ്രെസ് മാറി വന്നു. അവന്‍ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. രമ്യ കാറിന്‍റെ പിറകില്‍ കയറി. മുന്നിലെ സിറ്റിലേക്ക് കയറാന്‍ വാതില്‍ തുറന്ന മിഥുനയുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവന്‍റെ അസാധാരണ നോട്ടം മനസിലാക്കി അവള്‍ക്ക് കാര്യം മനസിലായി. അവള്‍ മുന്നിലെ വാതില്‍ അടച്ച് പിറകിലെ വാതില്‍ തുറന്ന് അകത്ത് കയറി.
അപ്പോഴെക്കും അമ്മ സംസാരം നിര്‍ത്തി വണ്ടിയില്‍ കയറി. അവള്‍ തിരിച്ച് കാറിനടുത്തേക്ക് വന്നു. അവള്‍ പിറകിലെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോ ബാക്ക് സിറ്റില്‍ നിവര്‍ന്നിരുന്നു കത്തിയടിക്കുന്ന മിഥുനയെയും രമ്യയെയും കണ്ടു. ഒരു നിമിഷം അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
അവിടെ നിന്ന് നിലാവ് കൊള്ളാതെ ഇങ്ങോട്ട് കയറ് പെണ്ണേ…. വൈഷ്ണവ് ഡ്രൈവിംങ് സിറ്റിലിരുന്നു വിളിച്ചു പറഞ്ഞു. മറ്റു വഴിയില്ലാതെ അവള്‍ മുന്നിലെ വാതില്‍ തുറന്ന് അകത്ത് കയറി വതിലടച്ചു.
കാര്‍ പതിയെ കുന്നിറങ്ങി തുടങ്ങി. വൈഷ്ണവ് ഇടംകണ്ണിട്ട് ചിന്നുവിനെ നോക്കി കൊണ്ടിരുന്നു. ഇടയ്ക്ക് അവളും. രണ്ടു പേരുടെ മുഖത്തും ഒരു ചെറു പുഞ്ചിരിയുണ്ട്. രമ്യയും മിഥുനയും പിറകില്‍ ഇരുന്ന് നല്ല കത്തിയാണ്. നാടകവും കോളേജും വിലാസിനി ഉണ്ടാക്കിയ രാത്രി ഭക്ഷണവും ഒക്കെയാണ് വിഷയങ്ങള്‍. എന്നാല്‍ വൈഷ്ണവിന് അതിലേക്ക് ഒന്നും ശ്രദ്ധ തിരിക്കാന്‍ സാധിക്കുന്നേ ഉണ്ടായിരുന്നില്ല.
പൂര്‍ണചന്ദ്രന്‍ ഉദിച്ചു നില്‍ക്കുന്ന ആകാശത്തിന് കീഴെ ഇരുട്ടിനെ കീറി മുറിച്ച് കാര്‍ കുതിച്ചു പാഞ്ഞു. പിന്നിലെ സിറ്റില്‍ നിന്ന് ബഹളവും മുന്നിലെ സീറ്റു നിശബ്ദവുമായിരുന്നു. കണ്ണുകള്‍ കഥ പറയുന്ന പോലെ ഇടയ്ക്ക് ഇരുവരും പരസ്പരം നോക്കി ചിരിക്കും.
ഇടയ്ക്ക് വൈഷ്ണവ് രമ്യയോട് വഴി ചോദിക്കുന്നുണ്ടായിരുന്നു. ആദ്യം അവളെയാണ് കാറില്‍ നിന്ന് ഒഴുവാക്കുന്നത്. പിന്നെ മിഥുനയെ… അതാണ് വൈഷ്ണവിന്‍റെ ഉദ്ദേശം. എന്താവോ എന്തോ…
ഏകദേശം അരമണിക്കുര്‍ യാത്രയ്ക്ക് ശേഷം കാര്‍ രമ്യയുടെ നാട്ടിലെത്തി. റോഡില്‍ നിന്ന് ഉള്ളിലേക്ക് മണ്‍പാത വഴി ഒരു നൂറു മീറ്റര്‍ ഉണ്ട് രമ്യയുടെ വീട്ടിലേക്ക്. രമ്യയുടെ നിര്‍ദേശപ്രകാരം കാര്‍ മണ്‍പാതയിലേക്ക് പ്രവേശിച്ചു. അധികം വൈകാതെ അവളുടെ വീടിന് മുമ്പിലെത്തി.
നിങ്ങള്‍ ഇവളെ വീട്ടിലെത്തിച്ചിട്ട് വാ… ഞാന്‍ കാര്‍ തിരിച്ചിട്ട് വരാം. വൈഷ്ണവ് പറഞ്ഞു. ബാക്കി മൂന്ന് പേരും കാറില്‍ നിന്നിറങ്ങി. അവര്‍ വീടിന്‍റെ മുറ്റത്തേക്ക് നടന്നു. വൈഷ്ണവ് കാര്‍ തരിക്കാനായി മുന്നോടെടുത്തു. അവിടെ ഉള്ള ഒരു പറമ്പിന്‍റെ ഗേറ്റിന് ചേര്‍ത്ത് കാര്‍ തിരിച്ചു. വണ്ടി വീടിന് മുമ്പില്‍ നിര്‍ത്തി. അപ്പോഴോക്കും വൈഷ്ണവിന്‍റെ ഫോണ്‍ റിംഗ് ചെയ്തു. അവന്‍ ഫോണ്‍ എടുത്തു നോക്കി… ആദര്‍ശാണ്.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

Leave a Reply

Your email address will not be published. Required fields are marked *