വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

പ്രകാശിക്കുന്നു. നിശബ്ദതയെ കീറി മുറിച്ച് കരഘോഷം ഉയര്‍ന്നു വരുന്നു. പലരുടെയും കണ്ണുകള്‍ നനഞ്ഞിരിക്കുന്നു. പലരും കൈ കൊണ്ടും തുവാല കൊണ്ടും കണ്ണ് തുടയ്ക്കുന്നു. പതിയെ കരഘോഷ ശബ്ദം നിലയ്ക്കുന്നു.
കണ്ണ് തുടച്ച് കൊണ്ട് വിലാസിനിയും ഗ്രിഷ്മയും രമ്യയും കസേരയില്‍ നിന്ന് എണിറ്റു. ഗോപകുമാര്‍ കരഞ്ഞില്ലെങ്കിലും മുഖത്ത് കണ്ട് നാടകത്തിന്‍റെ വിഷമം കാണാന്‍ കഴിയും. അവര്‍ ഗ്രീന്‍ റൂം ലക്ഷ്യമാക്കി നടന്നു.
ഗ്രീന്‍ റൂമില്‍ കയറിയപ്പോള്‍ അവിടെ മിഥുന മാത്രമേ ഉണ്ടായിരുന്നുള്ളു. വൈഷ്ണവും കുട്ടുകാരും സ്റ്റേജിലെ സെറ്റ് അഴിക്കാനുള്ള തത്രപാടിലായിരുന്നു.
മിഥുന ഗ്രീന്‍ റുമിലേക്ക് കയറി വരുന്നവരോട് ചോദിച്ചു…
എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ നാടകം….
നന്നായിരുന്നു.. വിലാസിനി പറഞ്ഞു.
അടിപൊളിയായിരുന്നു. രമ്യയും പറഞ്ഞു.
അപ്പോഴെക്കും ഒരു കെട്ട് സെറ്റ് സാധനങ്ങളുമായി വൈഷ്ണവും കുട്ടരും എത്തി.
അല്ലേലും കെട്ടിപൊക്കനാണലോ പാട് പൊളിച്ചെടുക്കാന്‍ സുഖമാണല്ലേ…
അവന്‍ സാധനവുമായി പോവും വഴി ചിന്നുവിനെ നോക്കി. അവളുടെ കരഞ്ഞ കണ്ണുകള്‍ അവനെയും നോക്കി. അവള്‍ പതിയെ പുഞ്ചിച്ചു. അവനും..
സാധനം കൊണ്ടു പോയി റൂമിലെത്തിച്ചു. തിരിച്ചു വരുന്ന വഴി കോളേജിലെ പലരും അടുത്ത് വന്ന് അവനെ അഭിനന്ദിച്ചു.
അവന്‍ ഗ്രീന്‍ റൂമിലെത്തുമ്പോഴെക്കും അവര്‍ ഗ്രീന്‍ റുമില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അടുത്ത ടീം നാടകത്തിനായി സ്റ്റേജില്‍ കയറി കഴിഞ്ഞിരുന്നു. അവന്‍ അമ്മയുടെയും അച്ഛന്‍റെയും അടുത്തെത്തി. അമ്മ അവനെ കെട്ടിപിടിച്ചു. അച്ഛന്‍ നന്നായിരുന്നു എന്ന് പറഞ്ഞു. അത്രയും മതിയായിരുന്നു അവന്… ഗ്രിഷ്മയെ വിളിച്ച് അച്ഛനും അമ്മയും എന്തോ സംസാരിക്കുന്നത് കണ്ണന്‍ കണ്ടു.
അപ്പോഴെക്കും ആദര്‍ശ് അവിടെയെത്തിരുന്നു. വന്നപാടെ ആദര്‍ശ് വൈഷ്ണവിനെ കെട്ടി പിടിച്ചു. പിന്നെ പറഞ്ഞു.
അളിയാ… തകര്‍ത്തു. നീ കഴിഞ്ഞ പ്രവിശ്യത്തെക്കാള്‍ നന്നായിട്ടുണ്ട്…
അപ്പോ ഞാനോ… മിഥുന ആദര്‍ശിനോടായി ചോദിച്ചു…
നിനക്കിപ്പോഴാ പറ്റിയ വേഷം കിട്ടിയത്… ആദര്‍ശ് പറഞ്ഞു.
പോടാ… പട്ടി, തെണ്ടി…. മിഥുന അവന്‍റെ വാക്കുകള്‍ ശുദ്ധമലയാളത്തില്‍ മറുപടി നല്‍കി. രമ്യ ഇത് കേട്ട് ചിരിച്ച് നിന്നു.
അതേയ് ഞങ്ങള്‍ക്ക് പോണം… രമ്യ ചര്‍ച്ചയില്‍ ഇടപ്പെട്ടു.
അത് കേട്ട് വൈഷ്ണവ് ആദര്‍ശിനോടായി പറഞ്ഞു…
അളിയാ… ഞാന്‍ പോവാണ്. എനിക്ക് ഇവരെ വീട്ടിലെത്തിക്കാന്‍ ഉണ്ട്… നീ റിസള്‍ട്ട് വന്നാല്‍ വിളിച്ച് പറ…
ഓക്കെ ഡാ… നി വിട്ടോ… ആദര്‍ശ് പറഞ്ഞു.
വൈഷ്ണവ് രമ്യയെ നോക്കി പിന്നെ പറഞ്ഞു. ഞാനിപ്പോ വരാം… ഈ ഡ്രെസ് ഒന്നു മാറ്റി വരാം… പിന്നെ അവന്‍ മിഥുനയെ നോക്കി ചോദിച്ചു.
ടീ നിനക്ക് ഇത് മാറണ്ടേ…
ഇതിനെന്താ കുഴപ്പം…
ഏയ് ആരേലും റൈറ്റ് ചോദിച്ചാ ഞാന്‍ ക്യാഷ് വാങ്ങി അവരുടെ ഒപ്പം പറഞ്ഞയക്കും…

Leave a Reply

Your email address will not be published. Required fields are marked *