വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

മിഥുന നല്ല തട്ടലായിരുന്നു. വിലാസിനിയുടെ കൈപുണ്യം അവള്‍ക്ക് വല്യ ഇഷ്ടമാണ്. ഇടയ്ക്ക് അവള്‍ വൈഷ്ണവിനെ നോക്കി പറഞ്ഞു.
ഡാ… വേഗം കഴിക്ക് ഇത് കഴിഞ്ഞ് മേക്കപ്പിടാനുള്ളതാ…
ചിന്നുവും രമ്യയും വിലാസിനിയും വൈഷ്ണവിനെ നോക്കി.
നിനക്ക് എന്തിനാ മേക്കപ്പ്…? വിലാസിനി ചോദിച്ചു.
അത് ചെറിയമ്മേ, കള്ളന് ഇത്രയും സൗന്ദര്യം ആവശ്യമില്ല… മേക്കപ്പ് ചെയ്ത് ഒന്ന് കുറപ്പിക്കണം… മിഥുന എടുത്തടിച്ച് മറുപടി കൊടുത്തു. അത് കേട്ട് റൂമില്‍ ഉണ്ടായിരുന്ന എല്ലാരും ചിരിച്ചു.
ചിരി മുളച്ച് വന്ന ചിന്നുവിന്‍റെ വായിലുന്ന ഭക്ഷണം നെറുകന്തലയില്‍ കയറി.. അവള്‍ കൊറയ്ക്കാന്‍ തുടങ്ങി… അത് കണ്ട് വിലാസിനി അവളുടെ തലയില്‍ ചെറുതായി ഒന്നു തട്ടി കൊടുത്തു. കൊറ മാറിയാപ്പോള്‍ ഗ്ലാസ് അവളുടെ കൈയിലേക്ക് എടുത്ത് കൊടുത്തു.
പയ്യേ കഴിക്ക് മോളെ… എന്നൊരു ഉപദേശവും കൊടുത്തു. കൊറ കഴിഞ്ഞപ്പോഴെക്കും അവളുടെ കണ്ണില്‍ കണ്ണിര്‍ നിറഞ്ഞിരുന്നു അത് കണ്ട് വൈഷ്ണവ് അന്ധാളിച്ച് നില്‍ക്കുക മാത്രമാണുണ്ടായത്…
മണി ഒമ്പതായപ്പോഴെക്കും ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും എണിറ്റു. എല്ലാവരും ഫൂഡ് അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞു. ചിന്നുവും രമ്യയും വിലാസിനിയുടെ ഒപ്പം തന്നെയാണ്. ആദര്‍ശ് ബാക്കി വന്ന ബിരിയാണി തിര്‍ത്തു ചെമ്പു കഴുകി വെച്ചോളാം എന്ന് വിലാസിനിയോട് പറഞ്ഞു. അവന്‍ അതിനുള്ള പരുപാടികള്‍ തുടങ്ങി. എല്ലാരും റൂം കാലിയാക്കി. നാടകടീം സ്റ്റേജിന് പിന്നിലേക്കും. ബാക്കിയുള്ളവര്‍ സദസ്സിലേക്കും നടന്നു.
ആതിഥേയരുടെ നാടകം ആരംഭിക്കാന്‍ ഒമ്പതെ മുക്കാലായി. അപ്പോഴെക്കും സദസ് നിറഞ്ഞിരുന്നു. അധികവും ആ കോളേജില്‍ കുട്ടികളും സ്റ്റാഫുകളുമായിരുന്നു. സ്റ്റേജിന് പുറത്തുള്ള ലൈറ്റുകള്‍ അണഞ്ഞു. ഗംഭിര സ്വരത്തിലുള്ള അണൗസ്മെന്‍റിലുടെ നാടകത്തിന്‍റെ ചെറിയ പരിചയപ്പെടുത്തല്‍. ശേഷം നാടകത്തിന്‍റെ പേരും വെളിപ്പെടുത്തി.
വിശപ്പിന്‍റെ വിളി… അതായിരുന്നു നാടകത്തിന്‍റെ പേര്..
പതിയെ കര്‍ട്ടണ്‍ ഉയര്‍ന്നു. രാത്രി സമയം… ഒരു ഒറ്റനില വീടും അടുത്തുള്ള മാവും വേദിയില്‍ സെറ്റിട്ടിരിക്കുന്നു. അന്നത്തെ അവസാനത്തെ കസ്റ്റമറെയും സന്തോഷത്തോടെ പറഞ്ഞയക്കുന്ന ചെലക്കുളം യാമിനി (മിഥുന) എന്ന നാട്ടിലെ വേശ്യയിലുടെ നാടകം തുടങ്ങുന്നു. ഈ സമയം അവിടെക്ക് മോഷണം നടത്താന്‍ വരുന്ന അടുത്ത നാട്ടിലെ പിടിക്കിട്ടപുള്ളിയായ കള്ളന്‍ കുട്ടന്‍ (വൈഷ്ണവ്). തുടക്കത്തില്‍ ഒരുപിടി നല്ല തമാശയോടെ തുടങ്ങി പതിയെ പ്രേക്ഷകരെ ചിന്തിപ്പിച്ച് അവസാനം കണ്ടു നില്‍ക്കുന്നവരില്‍ ഒരു വിങ്ങലായി തീരുന്ന നാടകം. വികാരഭരിതമായ അവസാനത്തെ അഞ്ച് മിനിറ്റ് ആരിലും ഒരു സങ്കടം ഉണര്‍ത്തും. ഒരു ദുരിതപര്യവാസത്തോടെ നാടകം അവസാനിക്കുന്നു. പതിയെ പതിയെ കര്‍ട്ടണ്‍ താഴുന്നു.
സുചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ ഉള്ള സദസിലെ പ്രധാന ലൈറ്റ്

Leave a Reply

Your email address will not be published. Required fields are marked *