വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

വൈകീട്ട് വരണം എന്നാണ് വിചാരിക്കുന്നത്… നാടകം വൈകീട്ടല്ലേ തുടങ്ങു…
അതേ… എത്രമത്തെയാണ് എന്ന് അറിയില്ല…
അപ്പോഴെക്കും വിലാസിനി രാവിലെ ഫൂഡ് കൊണ്ടുവന്ന് ഡൈനിംഗ് ടെബിളില്‍ വെച്ചു. അച്ഛനെയും മോനെയും വിളിച്ചു…
അവര്‍ മൂന്ന് പേരും കൈ കഴുകി. ടെബിളില്‍ വന്നിരുന്നു. എല്ലാരും കഴിക്കാന്‍ ആരംഭിച്ചു. വൈഷ്ണവ് പറഞ്ഞു തുടങ്ങി..
അമ്മേ, അച്ഛാ ഇന്ന് ഞാന്‍ എന്‍റെ കാറിലാ പോവുന്നത്…
അതെന്തിനാ… വിലാസിനി ചോദിച്ചു.
ഇന്ന് നാടകം കാണാന്‍ ഗ്രിഷ്മയും അവളുടെ കൂട്ടുകാരിയും വരുന്നുണ്ട്. അവരെ രാത്രി വീട്ടിലെത്തിക്കണം..
മ്… ശരി… വിലാസിനി സമ്മതിച്ചു.
ഇതാണോ നിന്‍റെ സന്തോഷത്തിന് കാരണം… ഗോപകുമാര്‍ ഇടയ്ക്ക് കയറി…
അല്ല… അതേയ്…
എന്താ ഒരു ഡിലേ….
അമ്മയോട് വേറെ പെണ്ണിനെ അന്വേഷിക്കണ്ട എന്ന് ഒരാള്‍ പറഞ്ഞു…
അത് കേട്ട് വിലാസിനിയുടെ മുഖം വിടര്‍ന്നു… ഗോപകുമാര്‍ ചിരിച്ചു.
ഭക്ഷണം കഴിഞ്ഞ് അവന്‍ കോളേജിലേക്കായി കാര്‍ എടുത്തു. പോകുന്ന വഴി മിഥുനയെയും കൊണ്ടു പോവണമായിരുന്നു. പതിവില്ലാതെ കാറില്‍ വരുന്നത് കണ്ട് മിഥുന അവനോട് കാര്യം ചോദിച്ചു. അവന്‍ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അധികം വൈകാതെ കോളേജില്‍ എത്തി. പോയിന്‍റ് ടേബിള്‍ നോക്കി. രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ സെക്കന്‍റ് തന്നെ…
അന്ന് പ്രക്ടീസ് തകൃതിയായി തന്നെ നടന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതല്ലാതെ വേറെ ഒന്നിനും ഗ്യാപ്പ് കിട്ടിയില്ല. വൈഷ്ണവ് പതിവിലും ഉേډഷത്തില്‍ ആയിരുന്നു. രണ്ടു മണിയായപ്പോള്‍ പ്രക്ടീസ് അവസാനിപ്പിച്ചു. എല്ലാവരോടും റെസ്റ്റ് എടുക്കാന്‍ പറഞ്ഞു.
വൈഷ്ണവ് ഫോണെടുത്ത് ഒരു ബെഞ്ചില്‍ കിടന്നു. മിഥുന ആരേയോ കാണാന്‍ പോയതാണ്. അവന്‍ വാട്സപ്പ് ഓണാക്കി. ചിന്നുവിന്‍റെ രാവിലെത്തെ ഗുഡ് മോണിംഗ് വന്നിട്ടുണ്ട്. വേറെ ഒന്നുമില്ല…
ഒന്നു വിളിച്ചുനോക്കിയാലോ… അവന്‍ ചിന്തിച്ചു. കുഴപ്പാവോ… ഏയ് തന്‍റെ പെണ്ണല്ലേ… വേറെ ആരെയും അല്ലലോ… വിളിക്കാം. അവന്‍ കോണ്‍ടാക്റ്റ് എടുക്ക് കോള്‍ ചെയ്തു. റിംഗ് ചെയ്തു. മനസില്‍ വല്ലാത്ത ഒരു വികാരം. ഇതുവരെ ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവാത്ത ഒരു അനുഭൂതി.
ഹാലോ…. അപ്പുറത്ത് നിന്ന് മധുരമുള്ള ശബ്ദം കാതിലേക്ക് കയറി…
ചീന്നു…. അവന്‍ വിളിച്ചു…

Leave a Reply

Your email address will not be published. Required fields are marked *