വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

പുല്ല് എത് നേരത്താണവോ… വൈഷ്ണവ് പിറുപിറുത്ത് കൊണ്ട് ഫോണ്‍ അറ്റന്‍റഡ് ചെയ്തു.
ടാ… വീട്ടിലെത്തിയോ… മിഥുന ചോദിച്ചു…
ഇല്ല… ഡ്രൈവിംങിലാ…
അവളെ വീട്ടിലെത്തിച്ചോ…
ഇല്ലാ… അവളുടെ വിട്ടില്‍ എത്തുന്നേ ഉള്ളു…
ഇത്ര നേരമോ…
ഇടയ്ക്ക് ഒന്ന് കാര്‍ നിര്‍ത്തി….
എന്നിട്ട്….
അതൊക്കെ ഞാന്‍ വീട്ടിലെത്തിയിട്ട് പറയാം.. നീ ഫോണ്‍ വെച്ചേ…
അവള്‍ അടുത്തുണ്ടോ… ഒന്ന് ഫോണ്‍ കൊടുത്തെ….
നീ പറഞ്ഞോ… അവള്‍ കേള്‍ക്കുന്നുണ്ട്.. ബ്ലൂടൂത്തിലാ….
ചീന്നു… മിഥുന ചിന്നുവിനെ വിളിച്ചു…
ഹാ… ചേച്ചി….
ഞാന്‍ പറഞ്ഞത് ഓര്‍മ ഉണ്ടല്ലോ…
ഹാ.. ചേച്ചി… ഓര്‍മ്മയുണ്ട്…
എന്നാ ശെരി… ഡാ… അവളെ വേഗം വീട്ടിലെത്തിക്ക്… ഞാന്‍ വെക്കുവാ…
ഹാ ശരി… ഫോണ്‍ ഡിസ് കണക്ടായി…
വീണ്ടും കാറിനുള്ളം സൈലന്‍റായി… എന്നാലും എന്താവും അവള്‍ പറഞ്ഞിട്ടുണ്ടാവുകാ… വൈഷ്ണവ് ചിന്തിച്ചു. ചോദിച്ചാലോ… പണി പാളുമോ… ദാ എന്തായാലും ചോദിക്കുക തന്നെ…
അതേയ് മിതു എന്താ പറഞ്ഞത്… വൈഷ്ണവ് ചിന്നുവിനോട് ചോദിക്ക്
അത് എന്നോട് പറഞ്ഞതാ… ബാക്കിയുള്ളവര്‍ അറിയണ്ട… ചിന്നു തിരിച്ചടിച്ചു…
പുല്ല് വേണ്ടായിരുന്നു… അവന്‍ ചിന്തിച്ചു.
അപ്പോഴെക്കും കാര്‍ അവളുടെ വീട്ടിന് പടിക്കല്‍ എത്തി. അവന്‍ വണ്ടി മുറ്റത്തേക്ക് എടുത്തു. പൂമുഖത്ത് ലക്ഷ്മി തിണ്ണമേല്‍ കാത്തിരിപ്പുണ്ട്. കാര്‍ വരുന്നത് എണിറ്റ് മുറ്റത്തിന് അടുത്തേക്ക് നടന്നു വന്നു. പിന്നെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
ദേ… അവരെത്തി….
കാര്‍ നിര്‍ത്തി ചിന്നു ഒന്നും പറയാതെ ഇറങ്ങി. വൈഷ്ണവ് പിന്നാലെ… ചിന്നു ഓടി ലക്ഷ്മിയുടെ പിറകില്‍ പോയി നിന്നു.
എന്താ മോളെ വൈകിയത്… ലക്ഷ്മി ചോദിച്ചു…
അമ്മേ… നാടകം കഴിയാന്‍ ഇത്തിരി വൈകി… പിന്നെ രമ്യയെ കൊണ്ട് വിട്ട് വന്നപ്പോഴെക്കും…. സോറി… വൈഷ്ണവാണ് ഉത്തരം പറഞ്ഞത്…
അത് സാരമില്ലേ മോനെ.. ഞാന്‍ വിളിക്കാന്‍ നില്‍ക്കുകയായിരുന്നു, ലക്ഷ്മി മറുപടി നല്‍കി.
നിങ്ങള്‍ എത്തിയോ… വാതില്‍ക്കല്‍ നിന്ന് ശേഖരന്‍റെ ശബ്ദം ഉയര്‍ന്നു. വൈഷ്ണവ് അദ്ദേഹത്തെ നോക്കി ചിരിച്ചു… ശേഖരന്‍ നടന്ന് ലക്ഷ്മിയ്ക്ക് അടുത്തെത്തി.
ജി.കെ (ഗോപകുമാറിനെ ബിസിനസില്‍ അറിയപ്പെടുന്നത്) വിളിച്ചിരുന്നു.. കാര്യങ്ങള്‍ ഓക്കെ സംസാരിച്ചു… ഞങ്ങള്‍ ഈ ഞായറാഴ്ച അങ്ങോട്ട് വരും. അതും ഒരു ചടങ്ങാണല്ലോ…
അയിക്കോട്ടെ അങ്കിളേ… ഞാന്‍ വീട്ടില്‍ പറയാം..
ഞങ്ങള്‍ മൂന്ന് പേരും പിന്നെ ഇവളുടെ (ലക്ഷ്മിയെ ചൂണ്ടി) ചേച്ചിയുടെ മകനും ചിലപ്പോ ചേച്ചിയും അടക്കം അഞ്ച് പേരെ കാണു…
അതിനെന്താ അങ്കിളേ…
അപ്പോ ഞായറാഴ്ച കാണം…

Leave a Reply

Your email address will not be published. Required fields are marked *