വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

Posted by

അവള്‍ക്ക് അപ്പോഴാണ് താന്‍ ചെയ്തതിനെ പറ്റി ഓര്‍മ വന്നത്….അവള്‍ ഒരു നിമിഷം സൈലന്‍റായി…
തന്നെ സൂക്ഷിച്ച് നോക്കുന്ന ചിന്നുവിനെ കണ്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ അവളെ തന്നെ നോക്കി നിന്നു. പിന്നെ എന്തോ ഉദ്ദേശിച്ച് ചിന്നുവിനെ നോക്കി മിഥുനയോടായി പറഞ്ഞു.
കേട്ടോ മിതു… നീ എനിക്ക് തന്നാ ഗിഫ്റ്റ് ഇഷ്ടപെടാത്ത ഒരാളുണ്ടിവിടെ…
അത് കേട്ടാ മിഥുന വീണ്ടും അവന്‍റെ തോളിലേക്ക് പിറകിലുടെ കയറി പിടിച്ച് ചിന്നുവിനെ നോക്കി തന്നെ പറഞ്ഞു.
അതേയ് അവള്‍ക്ക് പറ്റിയില്ല എങ്കില്‍ നീ ഞാന്‍ തന്നത് തിരിച്ച് തന്ന് അവളുടെ കൈയില്‍ നിന്ന് വാങ്ങിക്കോ…
അപ്പോഴാണ് രണ്ടും കുടെ തന്നെ വട്ടു പിടിപ്പിക്കുകയാണെന്ന് ചിന്നുവിന് മനസിലായത്. അവള്‍ നോട്ടം മാറ്റി. ഒരു ദേഷ്യത്തോടെ നേരെ ഇരുന്നു വൈഷ്ണവിനോടായി പറഞ്ഞു…
പോവാം… എനിക്ക് വിട്ടില്‍ പോണം…
സംഗതി വര്‍ക്കൗട്ടായിട്ടില്ല എന്നറിഞ്ഞ മിഥുനയും കണ്ണനും തിരിച്ച് പഴയ സ്ഥാനത്ത് ഇരുന്നു. പിന്നെ കാര്‍ സ്റ്റാര്‍ട്ടാക്കി. ചിന്നു ദേഷ്യം കാണിച്ച് പുറത്തേക്ക് നോക്കി നിന്നു. കാര്‍ ഓടിക്കുന്നതിനൊപ്പം വൈഷ്ണവ് ചിന്നുവിനെ ഇടം കണ്ണിട്ട് നോക്കി. അവിടെ നിന്ന് പ്രതികരണമെന്നും ഇല്ല എന്നു മാത്രമല്ല മുഖഭാവം എന്താണെന്ന് അറിയുക പോലുമില്ല… അവന്‍ ആകെ വിഷമത്തിലായി. അവന്‍ കണ്ണാടിയിലുടെ മിഥുനയെ നോക്കി. അവളും ചെയ്തത് തെറ്റായി പോയി എന്നുള്ള വിഷമത്തിലാണ്. ഇനി എന്ത് ചെയ്യും എന്നവള്‍ അംഗ്യം കാട്ടി ചോദിച്ചു… എന്ത് മറുപടി കൊടുക്കണം എന്നറിയാതെ വൈഷ്ണവും…
കാര്‍ നിശബ്ദമായി പാഞ്ഞു തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല… സന്തോഷത്തിന്‍റെ ആഘോഷം എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാത്തായ പോലെ… വൈഷ്ണവ് ഇനി എന്തു ചെയ്യുമെന്നറിയാതെ വണ്ടി ഓടിച്ചു…
കാര്‍ മിഥുനയുടെ വിടിന് മുന്നില്‍ ചെന്ന് നിന്നു. മിഥുന ചാടി ഇറങ്ങി. അവള്‍ മുന്നിലിരുന്ന ചിന്നുവിനെയും പിടിച്ചിറക്കി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മിഥുന ചിന്നുവിനോട് എന്തോ പറയുന്നുണ്ടായിരുന്നു. ചിന്നു മറുപടിയും കൊടുക്കുന്നുണ്ട്. വൈഷ്ണവ് അവര്‍ ഗേറ്റ് തുറന്ന ശേഷമാണ് കാറില്‍ നിന്നിറങ്ങിയത്. പിന്നെ അവരുടെ പിറകെ വെച്ചു പിടിച്ചു. അവരുടെ അടുത്തേത്തിയപ്പോഴെക്കും മിഥുനയുടെ അച്ഛനും അമ്മയും വാതില്‍ തുറന്ന് വന്നു.
മിഥുന അവരുടെ ഇടയിലേക്ക് കയറി പോയി. വൈഷ്ണവ് അപ്പോഴെക്കും ഗ്രിഷ്മയുടെ അടുത്തെത്തി. ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയെ കണ്ട് അമ്മ മിഥുനയോട് ചോദിച്ചു.
ഇതാരാ ഈ കുട്ടി…
അമ്മേ… ഇത് ഗ്രിഷ്മ… ഞാന്‍ പറഞ്ഞിട്ടില്ലേ… നമ്മുടെ കണ്ണന്‍റെ ചിന്നു…
ആളെ മനസിലായ പോലെ അമ്മ ചിന്നുവിനെ നോക്കി ചിരിച്ചു. പിന്നെ വൈഷ്ണവിനെയും… ചിന്നു തിരിച്ച് ചിരിച്ച് കാണിച്ചു.
നിങ്ങള്‍ രണ്ടുപേരുമെന്താ ഈ നേരത്ത്… വല്യച്ഛന്‍ ഗൗരവത്തോടെ വൈഷ്ണവിനോടായി ചോദിച്ചു.
വല്യച്ഛ… ഇവള്‍ നാടകം കാണാന്‍ വന്നതാ… തിരിച്ച് വിട്ടിലെത്തിക്കാന്‍ കൂട്ടിയതാ… വൈഷ്ണവ് വല്യച്ഛന്‍റെ മുഖത്ത് നോക്കി പറഞ്ഞു.
ഹാ… എന്നാല്‍ ഇങ്ങനെ രണ്ടാളും കുടെ ചുറ്റിയടിക്കാതെ വേഗം അവളെ വിട്ടിലെത്തിക്കാന്‍ നോക്ക്… വല്യച്ഛന്‍ വീണ്ടും ഗൗരവം…
ശരി വല്യച്ഛാ… ഞങ്ങള്‍ ഇറങ്ങുകയാ… പോട്ടെ വല്യമ്മേ…

Leave a Reply

Your email address will not be published. Required fields are marked *