രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Posted by

എന്റെ മുടി ചീകൽ കണ്ടു മഞ്ജുസ് പല്ലിറുമ്മി .”അതിനു നിനക്കെന്താടി ?”
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു .

“ഇനിയിപ്പോ ഈ നേരത്തു മുടിയൊക്കെ ചീകി കല്യാണത്തിന് പോവല്ലേ ..വന്നു കിടക്കാൻ നോക്ക് ”
എന്റെ കണ്ണാടി നോക്കിയുള്ള നിൽപ് കണ്ടു അവള് പുച്ഛിച്ചു .

“വരുവാണ് മോളെ …”
ഞാൻ അതുകേട്ടു ചിരിച്ചു . പിന്നെ ചീപ്പ് ഒകെ മേശപ്പുറത്തേക്കിട്ടു അവളുടെ അടുത്തേക്ക് നീങ്ങി .

“ലൈറ്റ് ഒകെ ഓഫാക്കിയിട്ട് വാ മുത്തേ …”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പയ്യെ ഒരുമ്മകൊടുത്തു .

“എന്താ ഒരു സ്നേഹം ”
മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ നേരെ ചെന്ന് ലൈറ്റ് ഒകെ ഓഫ് ചെയ്തു പകരം ഒരു സീറോ ബൾബ് ഓൺ ചെയ്‌തിട്ടു . അതിന്റെ അരണ്ട വെളിച്ചം പരന്ന റൂമിൽ അവളൊരു പ്രേതത്തെ പോലെ മുടിയും അഴിച്ചിട്ടു നിക്കുന്നുണ്ട് .

ഞാൻ അത് നോക്കി ഒന്ന് പുഞ്ചിരിച്ചു . പിന്നെ ബെഡിലേക്ക് കയറി കിടന്നു ഉറങ്ങാനുള്ള സെറ്റപ്പ് നോക്കി . തലയിണ ഒകെ സെറ്റാക്കി ഞാൻ ഒരു വശം ചെരിഞ്ഞു കിടന്നു . അപ്പോഴേക്കും മഞ്ജുസും ബെഡിലേക്ക് എത്തി എന്റെ അരികിൽ വന്നിരുന്നു .

“കവികുട്ടൻ ഉറങ്ങാണോ ?”
അവളെന്നെ തോണ്ടിക്കൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു .

“ചൊറിയാതെ വന്നു കിടക്ക്…”
അവളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ പയ്യെ മുരണ്ടു .

“എന്റെ ഉറക്കം ഒകെ പോയെന്നെ….”
അവൾ അതുകേട്ടു ചിരിച്ചു . പിന്നെ എന്റെ നഗ്നമായ കയ്യിലും പുറത്തുമൊക്കെ തഴുകി .

“അതിനിപ്പോ ഞാൻ എന്തോ വേണമെന്നാ?”
ഞാൻ പെട്ടെന്ന് അവളെ ബെഡിലേക്ക് വലിച്ചു കിടത്തികൊണ്ട് പല്ലിറുമ്മി .അതോടെ എന്റെ ദേഹത്തൂടെ ഉരുണ്ടു തന്നെ മഞ്ജുസ് എന്റെ അപ്പുറത്തെത്തി കിടന്നു .

“എന്തേലും പറ …ഉറക്കം വരുന്ന വരെ സംസാരിക്കലോ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“എനിക്ക് ആൾറെഡി വന്നു ….”
ഞാൻ അതുകേട്ടു ഉറക്കം അഭിനയിച്ചു കോട്ടുവാ ഇട്ടു .

“പോടാ…”
മഞ്ജുസ് അതുകേട്ടു എന്റെ കയ്യിലൊന്നു നുള്ളി .

“എന്തേലും പറയെടാ കണ്ണാ …”
മഞ്ജുസ് പിന്നെയും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി .

“എന്ത് പറയാനാ മഞ്ജുസേ…നീ വല്ലോം പറ ..ഞാൻ കേൾക്കാം ”

Leave a Reply

Your email address will not be published. Required fields are marked *