ഓർമചെപ്പ് 5 [ചെകുത്താന്‍]

Posted by

Sur: അതൊക്കെ പറയാം നീ ആദ്യം ആ ഷർട് ഊരിക്കള.

പെട്ടെന്നാണ് എനിക്ക് മുറിവിന്റെ കാര്യം ഓർമ വന്നത്. ഡാ വണ്ടി കാക്കനാടേക്ക് വിട്, ഞാൻ പറഞ്ഞു.

അവിടെന്താടാ, സജിത്ത് ചോദിച്ചു

Me: അവിടെ സായൂജിന്റെ ഫ്ലാറ്റിൽ പോകാം, ഈ ഡ്രെസ്സും മാറണ്ടേ? ഈ കോലത്തിൽ ഇനി ആ കുമ്പളം ടോളിലെ പോലീസുകാരെങ്ങാനും കണ്ടാൽ നേരത്തെ ഏണി വെച്ചിട് പോന്നതിനും ഉൾപ്പടെ കിട്ടും. വെറുതെ എന്തിനാ.

സൂരജ്: നീ ആ ഷർട് ഊരി പാലത്തിന് താഴേക്ക് ഇട്ടേക്കെടാ. തെളിവ് ഒന്നും വേണ്ട.

Me: എന്നിട്ട് വേണം ഷർട്ടില്ലാതെ ചോരേം ഒലിപ്പിച്ചു ഇരിക്കണത് ആരേലും കണ്ടിട്ട് നീയൊക്കെ എന്നെ കിഡ്നാപ് ചെയ്യുന്നു എന്ന് വിളിച്ചു പറയാൻ. തിരുവാ ഒന്ന് അടച്ചു വെക്ക് പൂറെ.സജി നീ പതിയെ വണ്ടി ഓടിച്ചാൽ മതി, ഫ്ലാറ്റിലേക്ക് വിട്ടോ. വഴി ഞാൻ പറഞ്ഞു തരം. നീയാ ഹീറ്ററും ഒന്ന് ഓൺ ചെയ്യെടാ.

അപ്പോഴേക്കും റോബിൻ വണ്ടിയിലെ ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു എന്റെൽ തന്നു.

Rob: മരുന്നൊക്കെ എക്സ്പൈഡ് ആയിരിക്കും അത് എടുക്കണ്ട, ഗോസ് എടുത്ത് മുറിവിൽ കെട്ടിക്കോ.

Me: അയ്യൂഊ പെട്ടെന്ന് മുറിവിൽ അസഹ്യ വേദന അനുഭവപ്പെട്ട ഞാൻ അലറി.

സൂരജ് എന്റെ വായ പൊത്തി.

സൂരജ്: അലറല്ലേ മൈരേ സ്പിരിറ്റ്‌ ആണ്. മഴയൊക്കെ നനഞ്ഞല്ലേ വന്നത് ഇൻഫെക്ഷൻ ആവണ്ട.

Me: ഇതെവിടുന്നാടാ? ഞാൻ പോകുമ്പോൾ നിന്റെയൊന്നും കയ്യിൽ ഇതൊന്നും ഇല്ലായിരുന്നല്ലോ.

Rob: നീ പോയ പുറകെ ഞങ്ങൾ രണ്ട് ദോശ കഴിക്കാൻ കേറി അവിടുണ്ടായിരുന്ന ആ തട്ടുകടയിൽ. കടക്കാരനെ കമ്പനി അടിച്ചു അവിടിരുന്നു രണ്ടെണ്ണം അടിക്കാൻ പരിപാടി ഇട്ടപ്പോഴാ വേറെ ഒരു ടീം ഒരു ഇന്നോവയിൽ വന്നത്, അവന്മാരാണെൽ ഒടുക്കത്തെ വെള്ളോം. അതിന്റെ അലോയ് വീൽ കണ്ടപ്പോ സജിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ വണ്ടിടെ കാര്യം ഒക്കെ ചോദിച്ചപ്പോ നമ്മളെ പോലെ തന്നെ വണ്ടിപ്രാന്തന്മാർ. അവന്മാർ നമ്മട വണ്ടി ആണെന്ന് അറിയാണ്ട് നമ്മട വണ്ടിയെ കളിയാക്കി, റെഡ് ഒക്ടാവിയയിൽ vrs സ്റ്റിക്കറും അടിച്ചു ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്നു എന്നും പറഞ്ഞു. വണ്ടി മഞ്ഞ ആയിരുന്നു ഇത് റി പെയിന്റ് ആണെന്ന് പറഞ്ഞപ്പൊഴാ അവന്മാർ അറിയുന്നത് നമ്മടെ ആണെന്ന്. നമ്മളെ താഴ്ത്തികെട്ടി സംസാരിച്ചു എന്നൊക്കെ പറഞ്ഞു അവന്മാർക് ഫീലായി അങ്ങനെ സംസാരിച്ചിരുന്ന് ഓരോന്ന് അടിച്ചു നിന്റെ വിളി വന്നു ഞങ്ങൾ പോകുന്നു എന്ന് പറഞ്ഞപ്പോ ഗിഫ്റ്റ് ആയിട്ട് തന്നതാ ഇത്.

എന്നുംപറഞ്ഞു റോബി ഒരു ഒന്നര ലിറ്റർ കുപ്പിയിൽ ഇരുന്ന വാറ്റ് പൊക്കി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *