ഓർമചെപ്പ് 5 [ചെകുത്താന്‍]

Posted by

ഓട്ടത്തിനിടയിൽ പിന്നിലേക്ക് തിരിഞ്ഞു നോക്കണം എന്നുണ്ടെങ്കിലും ഭയം കാരണം വേണ്ടെന്ന് വെച്ച് ഞാൻ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു, പിന്നിൽ വെളിച്ചം വീഴുന്നുണ്ടോ അതോ എന്റെ തോന്നലാണോ. വലിയുടേം കുടിയുടേം പിന്നെ ശരീരം അനങ്ങാത്തത്തിൻറേം ഒക്കെ റിസൾട് ഇപ്പൊ അറിയുന്നുണ്ട് കുറച്ചു ഓടിയപ്പോ തന്നെ ഞാൻ വല്ലാതെ കിതച്ചു തുടങ്ങി, കാലുകൾ തളരുന്നു കണ്ണിലിരുട്ട് കയറിത്തുടങ്ങി ശ്വാസം മുട്ടുന്നു. ഇതിനിടയിലാണേൽ കാലുകളിടറി ഞാൻ വേച്ചു തുടങ്ങി. ഇനി അടുത്തത് റോഡിൽ മുഖമടച്ചുള്ള വീഴ്ചയാണ് എന്നത് എനിക്ക് മനസിലായി. എന്നാലും വേഗത കുറയ്ക്കാൻ തോന്നിയില്ല ഏതെങ്കിലും നാറികൾ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ? വണ്ടിയിൽ എത്തണം പിന്നെ കുഴപ്പമില്ല. ഞാൻ ഒന്ന് തിരിഞ്ഞുനോക്കി ഭാഗ്യം ആരും വരുന്നില്ല, അല്പം ആശ്വാസം ആയതും പെട്ടെന്നാണ് വളവു തിരിഞ്ഞ് വന്ന ഏതോ ഒരു വണ്ടിയുടെ ശക്തമായ പ്രകാശം എന്റെ മേൽ വീണത് അതോടൊപ്പം ടയർ നിലത്തുരഞ് നിക്കുന്ന ശബ്ദവും. എന്നെ ഇടിച്ചിട്ടെന്ന് കരുതി അയ്യോ……….. എന്ന് ഞാൻ കാറികൊണ്ടു കണ്ണിറുക്കി അടച്ചു അങ്ങനെ തന്നെ അനങ്ങാതെ നിന്നു.
പൊലയാടി മോനെ റോഡിൽ നിന്ന് ഉറങ്ങാണ്ട് വണ്ടീൽ കേറെടാ സൂരജ് അലറി. ഹോ ആശ്വാസമായി ഞാൻ ഓടി അകത്തു കയറിയതും വണ്ടി പിന്നിലേക്കെടുത്തു തിരിച്ചുകൊണ്ട് വന്നവഴിയെ പാഞ്ഞു.
എന്താടാ?
എന്ത് പറ്റി?
ഇതെന്താടാ ചോര വരുന്നുണ്ടല്ലോ?
ആരാടാ?
ആരാണ് നിന്നെ പണിഞ്ഞത്?
കണ്ടാൽ അറിയാമോ?
സൂരജ് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ തുടങ്ങി. മറുപടി പറയണം എന്നുണ്ടേലും ശക്തമായ കിതപ്പ് കാരണം എനിക്ക് ഒന്നിനും പറ്റുന്നില്ല. ഒരു കിലോമീറ്ററോളം നിസ്സാര സമയം കൊണ്ടാണ് ഞാൻ ഓടിയെത്തിയത്.

അവസ്ഥ മനസിലായ റോബിൻ സൂരജിനെ തടഞ്ഞു

Ro: മിണ്ടാതിരി മൈരേ ചെക്കൻ ആദ്യം ശ്വാസം എടുക്കട്ടെ. എന്നിട്ട് അവൻ പറഞ്ഞോളും.
ഇത് കേട്ട ഞാൻ പുറകിലേക്ക് ചാരി ഇരുന്ന് കിതപ്പാറ്റി.
വണ്ടി നിർത്തെടാ വരാപ്പുഴ പാലം കയറുന്നതിനു മുന്നേ ഞാൻ പറഞ്ഞു. റോബിൻ വണ്ടി സ്ലോ ചെയ്തു ഒതുക്കി. സജിത്തേ നീ തന്നെ ഓടിച്ച മതി,
ഇത് പറഞ്ഞുകൊണ്ട് സൂരജിന്റെ കയ്യിൽ നിന്ന് ഞാൻ വെള്ളം മേടിച്ചു വായിലേക്ക് കമഴ്ത്തിയതും തൊണ്ടയിലൂടെ തീ മഴ പെയ്തു. പൂറി മോനെ എന്ത് വിഷമാടാ ഇത്.
എന്റെ കണ്ണീന്നു പൊന്നീച്ച പറന്നു.

Leave a Reply

Your email address will not be published. Required fields are marked *