ലിസ്റ്റ് തയ്യാറാക്കണം… എന്നിട്ട് അവരെ നമ്മുടെ
ലിസ്റ്റിൽ നിന്നും വെട്ടണം… പിന്നീട് അവൾക്ക് ഗ്രൂപ്പ് പ്രൊട്ടക്ഷന്റെ ആവശ്യമില്ല അവൻ പേർസണൽ പ്രൊട്ടക്ഷൻ കൊടുത്തോളും…..അങ്ങനെ ഏകദേശം മൂന്ന് മാസം കൊണ്ട്
എല്ലാവർക്കും പ്രൊട്ടക്ഷൻ കൊടുക്കാൻ ആളായി, ഞങ്ങൾ കുറച്ചു പേർക്ക് മാത്രം ആരേം കിട്ടിയില്ല…..ദിവസങ്ങൾ കഴിയുന്തോറും പ്രതീക്ഷകൾ
അസ്തമിച്ചു തുടങ്ങി…….
അതിനിടെ ഞങ്ങളിൽ പലരും നല്ല ശീലങ്ങൾ
പലതും തുടങ്ങി , കള്ളും, കഞ്ചാവും, പൊടിയും
തുടങ്ങി , എന്തൊക്കെ കിട്ടുമോ അതൊക്കെ
തുടങ്ങി…….
ഒരു ദിവസം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു
ഇറങ്ങാൻ നേരം ഒരുത്തൻ ഒരു കുഞ്ഞു പൗച്ച്
തന്നു…..
അതേ നല്ല ഒന്നാന്തരം നീലച്ചടയൻ…..
അത് ആരുടേയും കയ്യിൽ കൊടുക്കാൻ ആർക്കും മനസ്സ് വന്നില്ല… അത് കൊണ്ട് ബിൽഡിംങ്ങിന്റെ മേലെ വെച്ച് തന്നെ തീർക്കാമെന്ന തീരുമാനത്തിലെത്തി…..
OCB പേപ്പർ റൂറൂമിൽ ആയത് കൊണ്ട് തൽക്കാലം സിഗരറ്റിൽ നിറക്കാമെന്ന് വെച്ചു….
ഒരു സിഗ് നിറഞ്ഞതും ഞങ്ങൾ നാല് പേരിരുന്ന്
അതിനൊരു തീരുമാനമാക്കി……
ܘ
ശെരിക്കും പറഞ്ഞാൽ പാറി പറന്ന്
നടക്കുകയായിരുന്നു….
അത് കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് ഞങ്ങൾ ഞങ്ങളുടെ കടമ ഏറ്റെടുത്തു……
അതിനിടയിൽ ഇത് വരെ ശ്രദ്ധയിൽപ്പെടാത്ത
ഒരുത്തി…….
ആരെയും മയക്കുന്ന സൗന്ദര്യം..ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം. നല്ല ചന്ദനത്തിന്റെ നിറം..നിതംബത്തെ മൂടി കിടക്കുന്ന ഇടതൂർന്ന കാർകൂന്തൽ. നല്ല വിടർന്ന കണ്ണുകളും നുണകുഴിക്കവിളും, ചുവന്ന് തുടുത്ത ചുണ്ടും, അവളുടെ മുഖത്തിനു ഭംഗികൂട്ടാനെന്ന വണ്ണം കീഴ്ച്ചുണ്ടിനു താഴെ വലതുവശത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും അവളുടെ സൗന്ദര്യം വിളിച്ചോതി…..
എന്തോ അവളുടെ കണ്ണുകൾക്ക്
ഒരു കാന്തിക ശേഷിയുള്ള പോലെ….
അവളുടെ അടുത്തേക്ക് പോകരുതെന്ന് വിചാരിക്കും തോറും അവൾ തിരിഞ്ഞു നോക്കും.. ഓരോ നോട്ടത്തിനും ഞാൻ അവളുടെ അടുത്തേക്ക് അടുത്തേക്ക് നീങ്ങി അവളുടെ തൊട്ടടുത്തെത്തി……
************