“ഒന്നും വിചാരിക്കണ്ട, മറ്റന്നാൾ ലോക്ക് ഡൗൺ
തീരും, എന്നാണ് ജീനയെ കാണാൻ പോവാ….? ഏട്ടൻ വിളിച്ചു നോക്കിയോ….?
അതാണോ കാര്യം…? ഭർത്താവിന്റെ മുൻ
കാമുകിയെ കാണാൻ അവസരമൊരുക്കുന്ന ഭാര്യ,
“ഒന്ന് പോയെടീ ”
“ഏട്ടാ കളിക്കല്ലേ ഞാനന്ന് പറഞ്ഞതല്ലേ, ഏട്ടന്റെ
ഭാര്യയായിട്ടല്ല, അവരുടെ ശബ്ദത്തിന്റെ ഒരു
ആരാധികയായിട്ടാണ് ഞാൻ വരുന്നത്… ”
“ആഹ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ… നീ
വിഷമിക്കല്ലേ, നമുക്ക് മറ്റന്നാൾ തന്നെ പോകാം.”
“ഏട്ടാ സത്യമായിട്ടും… ”
അതെടീ, ഇനിയിപ്പോ നീയൊരു ആഗ്രഹം
പറഞ്ഞിട്ട് ഞാൻ സാധിച്ചു തന്നില്ലെന്ന് വേണ്ട,
മറ്റന്നാൾ രാവിലെ നമ്മൾ പോകും… പോരെ…?
“ഓഹ്, ജാഡ ഇട്ട് ഇരുന്നതായിരുന്നല്ലേ കൊച്ചു
കള്ളാ , മറ്റന്നാൾ പോവാമെന്ന് പറഞ്ഞപ്പോ എന്താ ഒരു ശുഷ്കാന്തി… ”
“ഇപ്പോ അങ്ങനെയായി, നിന്റെ ഒരു ആഗ്രഹം
സാധിച്ചു തരാമെന്ന് വെച്ചപ്പോ.”
“ഓഹ് എന്റെ ആഗ്രഹമേ…. വിശ്വസിച്ചു , വിശ്വസിച്ചേ…”
“അമ്മു കളിയാക്കാതെ പോയെടി, നീയെന്റെ
കയ്യിന്ന് മേടിക്കുമേ ”
“പിന്നെ ധൈര്യം ഉണ്ടേൽ തൊട്ട് നോക്ക്… ”
“ഞാൻ കൈ വീശിയതും അവളിറങ്ങിയോടി. ഈ
പെണ്ണിന്റെ ഒരു കാര്യം…..”
ജീനയെ കാണാൻ പോകുമ്പോൾ ഏത് ഡ്രസ്സ്
വേണം, ഏത് കളർ വേണം അങ്ങനെ ഓരോന്നും
ചോദിച്ചു പിറകെ നടക്കുകയാണ് പെണ്ണ്…..
ശെരിക്കും പറഞ്ഞാൽ, നമ്മള് പണ്ട് സ്കൂളിൽ
നിന്നും ടൂർ ഒക്കെ പറഞ്ഞാൽ അതിനെക്കുറിച്ച്
മാത്രം സംസാരിച്ച്, അതിന് വേണ്ടിയുള്ള
ഒരുക്കങ്ങളൊക്കെ ചെയ്ത് അതോർത്ത്
ഉറക്കമില്ലാതെ കിടക്കുന്ന ഒരവസ്ഥയുണ്ട്,
അങ്ങനെയൊരു അവസ്ഥയായിരുന്നവൾക്ക്….
രാത്രി ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി…..
രാവിലെ ഞാൻ എണീക്കുന്നതിന് മുന്നേ അവൾ
എണീറ്റ് അടുക്കളയിൽ കേറിയിട്ടുണ്ട്……
അവളെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല….. ജീനക്ക് കൊടുക്കാൻ ഒരു കേക്ക് ഉണ്ടാക്കി
കൊണ്ടിരിക്കുകയാണ് പാവം….