ഞാൻ മരുമോനുമെന്ന അവസ്ഥയാണ്…..പിന്നെ ചേച്ചിയേയും, കുടുംബക്കാരെയും
എല്ലാവരെയും ചാക്കിലാക്കി…..
ഇപ്പോ കുടുംബത്തിൽ എവിടെ എന്ത് പരിപാടി
ഉണ്ടെങ്കിലും എന്നെ വിളിച്ചില്ലെങ്കിലും ഇവൾക്ക്
ക്ഷണം ഉണ്ടാകും…..ലോക്ക് ഡൗൺ കഴിയട്ടെ, ഇവളെയും
കൊണ്ട് ജീനയുടെ അടുത്തൊന്ന് പോകണം….
അവൾക്ക് ഒരുപാട് സന്തോഷമാകും , അവളെന്നും പറയാറുണ്ടായിരുന്നു ഞാൻ കൂടെയില്ലെങ്കിലും നീ സന്തോഷമായിട്ട് ജീവിക്കുന്നത് കണ്ടാൽ മതിയെന്ന്…..
പിന്നീടുള്ള എല്ലാ ദിവസങ്ങളിലും രാത്രി ഉറങ്ങാൻ
നേരം അവളെന്റെ ഹെഡ്സെറ്റിന്റെ ഒരു ഭാഗം
അവളുടെ ചെവിയിലാക്കി….
ആ പാട്ടും കേട്ട് ഞാനും അവളും ഉറക്കത്തിലേക്ക്
വഴുതി വീഴും. കുറേ ഞാൻ ആലോചിച്ചിട്ടുണ്ട്,
ഇവളല്ലാതെ വേറെ ഏതേലും പെണ്ണാണേൽ ആ
ഫോണും എന്നെയും തല്ലി പൊളിച്ചേനെ…
സ്വന്തം ഭർത്താവിന് പണ്ട് കാമുകി എഴുതി പാടി കൊടുത്ത പാട്ടും കേട്ട് ഉറങ്ങുന്ന ലോകത്തിലെ ആദ്യ പെണ്ണ് അതിവളാകും, എന്റെ അമ്മു…
അമ്മു ആകെ ഭദ്രകാളിയാകുന്നത് അവൾക്ക്
വാങ്ങിച്ചു കൊടുക്കുന്ന ചോക്ലേറ്റിൽ
തൊടുമ്പോഴാണ്…..
എന്റെ ചേച്ചിയുടെ മോളും, ഇവളും ആ കാര്യത്തിൽ എന്നും അടിയാണ്.. വഴക്ക് കണ്ടാൽ തോന്നും രണ്ടിലൊന്നേ ബാക്കി കാണൂവെന്ന്….
എന്നാൽ, കുറച്ചു കഴിഞ്ഞാൽ കാണാം രണ്ടും കൂടി നല്ല കൂട്ടായിരുന്ന് ചോക്ലേറ്റ് കഴിക്കുന്നത്…
ചേച്ചിയുടെ മോൾടെ പ്രായം പന്ത്രണ്ട്, ഇവളുടെ
പ്രായം ഇരുപത്താറ്, പറഞ്ഞു വരുമ്പോൾ അവളുടെ അമ്മായിയായി വരും ഇവൾ. എന്നാൽ അവര് രണ്ടും കൂട്ടുകാരികളെ പോലെയാണ്….
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ്
അമ്മു അങ്ങോട്ട് ഓടി വന്നത്, അവളുടെ മുഖത്തെ സന്തോഷവും ചിരിയുമൊക്കെ കണ്ടപ്പോൾ ഞാനൊന്ന് കൊതിച്ചു , പക്ഷേ അവളെല്ലാം നശിപ്പിച്ചു….
“ഏട്ടാ വാർത്ത കണ്ടോ..?”
“ഏഹ്, ഇല്ല ”
“ഓഹ് മനുഷ്യാ, മറ്റന്നാൾ ലോക്ക് ഡൗൺ
പിൻവലിക്കുന്നെന്ന്. ”
“അതാണോ ഞാൻ വിചാരിച്ചു….”