എങ്ങെനെയാണ് അവൾ എന്നോട് കൂടുതൽ അടുത്തതെന്ന് ഇന്നും എന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു……
ഒരു പക്ഷേ അതു വിധിയുടെ നിയമമാകാം….. മാറ്റാനാകാത്തെ പ്രപഞ്ചശില്പിയുടെ തിരക്കഥയിലുള്ളതാകാം…….
പതിയെ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം വളരെ വേഗത്തിൽ തന്നെ പടർന്നു പന്തലിച്ചു…
അതു പതിയെ ഫോൺ വിളികളിലേക്കും വഴിമാറി……
രാത്രിയിലെ ഫോൺ വിളികളിൽ ഒരു ദിവസം ഞാനവളോട് ചോദിച്ചു……
“ടീ ഇത്ര വയസ്സായിട്ടും നിനക്ക് ഇതു വരെ ഒരു ഫീലിംഗ്സും ഉണ്ടായിട്ടില്ലേ….?”
“എന്ത് ഫീലിംഗ്സ്?”
“ഐ മീൻ, ഫിസികലി… ഒന്നും…”
“ഏയ് ഇല്ല.”
“അത് വെറുതെ… അതില്ലാത്ത ആരെങ്കിലും ഉണ്ടോ?”
“ശ്രീയുടെ അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് എത്ര വയസുണ്ടായിരുന്നു?”
“അമ്മയ്ക്ക് ഇരുപത്തിയാറ് കാണും. ഞാൻ കുഞ്ഞാണ് അപ്പോൾ…
നീയെന്തിനാ ഇപ്പോ അതൊക്കെ ചോദിക്കുന്നെ?”
“ഇപ്പോ അമ്മയ്ക്ക് എത്ര വയസ്സുണ്ട്?”
“നാല്പത്തഞ്ചു കാണും.”
“എന്നെങ്കിലും അമ്മയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ,
ഇരുപത്തിയാറ് വയസ്സിന് ശേഷം അമ്മയ്ക്ക് വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ എന്ന്?”
ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ഞാൻ…..
ടീ, എന്ന് ഞാൻ അലറി വിളിച്ചപ്പോഴും അവൾ ശാന്തയായി നിന്നു…..
വായിൽ തോന്നിയ തെറിയൊക്കെ വിളിച്ചു പറഞ്ഞു……. അവൾ മിണ്ടിയില്ല…….
കിതപ്പോടെ ഞാൻ നിർത്തി…….
“ശ്രീ….” അവൾ വിളിച്ചു…..
എനിക്കെന്തോ വിളി കേൾക്കാൻ തോന്നി , ഞാൻ പതിയെ മൂളി…..
“ശ്രീയുടെ അമ്മയെപ്പോലെ ഒരു പെണ്ണാ ഞാനും, അമ്മയോട് ചോദിക്കാത്ത ചോദ്യം എന്ത് കൊണ്ടാ ശ്രീ എന്നോട് ചോദിച്ചത് എന്നറിയോ….?”
ഞാൻ മിണ്ടിയില്ല….
“ശ്രീ..?”