അമ്മ: കള്ളും കുടിച്ച് വരുമ്പോൾ നിന്നെ ഞൻ താരാട്ട് പാടി ഉറക്കാടാ…
പിന്നെ രാജീവ് ഒന്നും മിണ്ടാൻ പോയില്ല. അമ്മയോട് സംസാരിച്ച് ജെയിക്കാൻ നോക്കുക എന്നൽ മൂർഖൻ പാമ്പിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കാൻ പോകുന്നതിനു സമം ആണ്.
അഞ്ചു പിന്നെ അമ്മയുടെ കൂടെ അടുക്കളയിൽ കൂടി. അവളുടെ കുരുംബും വായടിതരവും അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഞാൻ വന്നു എന്ന് അറിഞ്ഞപ്പോൾ രാജീവിന്റെ അച്ഛനും ഓടി കിതച്ച് വന്നു. എന്നെ കെട്ടിപിടിച്ചു കരഞ്ഞു. വിശേഷങൾ ഒക്കെ ചോദിച്ചു.
രാജീവ് അവിടെ നടന്ന ചെറിയ കര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാൻ കയ് മുറിച്ച് സംഭവം ഒന്നും ഇവിടെ ആരും അറിഞ്ഞിട്ടില്ല.
തമാശയും വിശേഷങളും ഒക്കെ ആയി ഞങൾ അവിടെ തന്നെ കൂടി. എല്ലാരും ഉള്ളത് കൊണ്ട് റൊമാൻസ് ഒന്നും നടന്നില്ല. പിറ്റേന്ന് തന്നെ റെഡി ആയി നേരെ വിട്ടു പാലക്കാട്ടേക്ക്.
8 വർഷം കൊണ്ട് എന്റെ നാട് ആകെ മാറി. പാടം നിരന്ന് കിടന്ന് ഇടതൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് ഹോട്ടൽ അങ്ങനെ നിര നിര ആയി പൊങ്ങുന്നു. കാറ്റിനും പണ്ടത്തെ ആ സുഖം ഇല്ല.
എത്ര വലിയ ഡെവലപ്പ്ഡ് കൺട്രിയിൽ ജീവിച്ചാലും നമ്മുടെ നാടിന് വരുന്ന ചെറിയ ചെറിയ മാറ്റം പോലും നമ്മുടെ മനസ്സിന് ആനധം പകരും.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മലപ്പുറത്ത് നിന്ന് പാലക്കാടിന്റെ ശ്വാസം ശ്വസിക്കാൻ തുടങ്ങി. ചൂടിന്റെ ഗന്ധം ഉള്ള സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന പാലക്കാട്. മറ്റു സംസ്ഥാനങ്ങൾ വച്ച് നോക്കുമ്പോൾ ഇവിടെ വികസനത്തിന്റെ വളർച്ച കുറച്ച് കുറവാണ്. എന്നിരുന്നാലും പ്രൗഢിയും ഭംഗിയിലും ഒട്ടും പിന്നോട്ടും അല്ല. മണ്ണാർക്കാട് നിന്ന് കുറച്ച് ദൂരം വഴി ദുർഗടം പിടിച്ച പാത ആണ്. എപ്പോൾ ചാടും എന്ന് ഉറപ്പ് ഇല്ലാത്തത് പോലെ. പിന്നെ അങ്ങോട്ട് സുഖമം ആയിരുന്നു പാത. ഏകദേശം ഒരു മൂന്ന് മണിക്കൂർ കൊണ്ട് ഞങൾ അവളുടെ വീട് എത്തി. അടുത്തടുത്ത് ആയി ഒരു നാല് വീട് ഉണ്ട്. അപ്പുറത്തെ ഭാഗം നീണ്ട് നിവർന്ന് നിൽക്കുന്ന പാടം. അഞ്ചു വന്ന് ഇറങ്ങിയതും അടുത്ത വീട്ടിൽ നിന്നായി കുറച്ച് പീക്കിരി പട്ടാളവും കുറച്ച് പ്രായം ആയവരും ഒക്കെ വന്ന് അവരെ കെട്ടിപിടിച്ചു.
അഞ്ജുവിന്റെ വീടിന്റെ ഇടത്ത് വശത്താണ് രൂപയുടെ വീട്. അവിടേക്ക് നോക്കിയപ്പോൾ രൂപ ഇങ്ങോട്ട് വരുന്നത് കണ്ട്. അവളെ കണ്ട ഉടൻ അഞ്ചു അവളെ പോയി കെട്ടിപിടിച്ചു. രൂപ എന്നെ നോക്കി പുഞ്ചിരിച്ചു. പറഞ്ഞ വാക്ക് പാലിച്ചു അല്ലേ എന്ന അർത്ഥത്തിൽ. ഞങൾ വീട്ടിലേക്ക് നടന്നു നീങ്ങി.
പെട്ടെന്ന് ഒരു പെൺകുട്ടി വന്നു കയ്യിൽ പിടിച്ച് തൂങ്ങി.
“‘ വരാം എന്ന് പറഞ്ഞിട്ട് ഒരു മാസം ആയി. ഞങളെ ഒക്കെ കാണാൻ കൊതി ആയിന് ചുമ്മാ തള്ളി വിട്ടതാണല്ലെ….”‘”
അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ആതിര.അവളെ നേരിട്ടോ ഫോടോയിലോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല.
മ്മ്…. ചേച്ചിയെ പോലെ തന്നെ സുന്ദരി ആണ്.
മനു: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഡീ കാന്താരി… വരാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.