എനിക്ക് പിന്നെ പിടിച്ച് നിൽക്കാൻ ആയില്ല. ഞാൻ തളർന്ന് താഴെ വീണു. ഒരു വലിയ അലർച്ചയോടെ പൊട്ടി കരയാൻ തുടങ്ങി.അഞ്ചു എന്റെ കൂടെ നിലത്ത് ഇരുന്നു എന്നെ മാറോട് അണച്ചു. അന്ന് അവള് എന്റെ നെഞ്ചില് തല വച്ച് കരഞ്ഞ പോലെ ഇന്ന് അവളുടെ നെഞ്ചില്. അവള് എന്നെ മാറോട് അണച്ചു പിടിച്ചു. എന്റെ മുടിയിൽ തഴുകി എന്നെ സമാധാനിപ്പിച്ചു.
അഞ്ചു: കരയ് ഏട്ടാ… വിഷമം മാറുന്ന വരെ കരയ്.
ഞാൻ എങ്ങി ഏങ്ങി കരഞ്ഞു. അവള് എന്റെ തടി പൊക്കി എന്റെ കണ്ണുകളിലേക്ക് നോക്കി. എന്റെ പോലെ തന്നെ അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും എല്ലാം അവളുടെ സ്നേഹ ചുംബനം നൽകി. എത്ര നേരം അവളുടെ മാറിൽ അങ്ങിനെ ഇരുന്നു എന്ന് അറിയില്ല. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ അവളുടെ മടിയിൽ ആണ്. അവള് ചുമരിനോട് ചരി കിടക്കുന്നു. ഇന്നലത്തെ വിഷമത്തിൽ അവളും എന്നോടൊപ്പം പട്ടിണിക്ക് ഇരുന്നു. പാവം…
മനു: എടീ അഞ്ചു… ഡീ…. എഴുന്നെൽക്ക്.
അവള് പതിയെ കണ്ണ് തുറന്നു.
മനു: നീ എന്താ ഇങ്ങനെ കിടന്ന് ഉറങ്ങിയത്. ഇന്നലെ നീ വല്ലതും കഴിച്ചോ…
അഞ്ചു: മനു ഏട്ടൻ കഴിച്ചില്ലല്ലോ…
മനു: അതിന്… വേഗം പല്ല് തേച്ച് വാ… പുറത്ത് പോയി വല്ലതും കഴിക്കാം.
അഞ്ചു: മ്മ്….
ഞങൾ വേഗം കുളിച്ച് റെഡി ആയി പുറത്തേക്ക് ഇറങ്ങി. കവലയിൽ ഒരു ഹോട്ടലിൽ നിന്ന് അഞ്ജുവിന്റെ favorite മസാല ദോശ ഓർഡർ ചെയ്ത്. കൊറേ ആയിട്ട് കഴിക്കാത്തത് കൊണ്ട് ആണെന്ന് തോനുന്നു അവളുടെ കഴിക്കൽ കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു.ഇവൾ ഒപ്പം ഉള്ളപ്പൊ ഞൻ എങ്ങനെ ആണ് വിഷമങ്ങൾ ഒക്കെ മറന്ന് happy ആകുന്നത് എന്ന് ആലോചിച്ചു.
അഞ്ചു: മ്മ്……… അടിപൊളി ദോശ. മനു ഏട്ടാ…. ഒന്നുകൂടി പറ.
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം …
മനു: ചേട്ടാ…. ഒരു മസാല ദോശ.
ഞാൻ അവളെ നോക്കി എന്റെ ദോശ മെല്ലെ കഴിച്ചുകൊണ്ടിരുന്നു.അടുത്ത് ദോശ കിട്ടിയതോടെ അതിൽ ആയി അവളുടെ പരാക്രമം. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അവളെ നോക്കി ഇരിക്കുന്നത് അവള് കണ്ടു. അവള് എന്നെ നോക്കി പുരികം മേലോട്ട് പൊക്കി എന്താ എന്ന് കാണിച്ച്. ഞാൻ എന്റെ വിരലുകൊണ്ട് ഒന്ന് വട്ടം കറക്കി കാണിച്ചു. അവള് ചുറ്റും നോക്കി.