മനു; മോൾ ധൈര്യം ആയിട്ട് പൊയ്ക്കോ. അവർ ഇനി ഒരിക്കലും എന്റെ വഴിയിൽ വരില്ല. അവർ കാരണം ഇനി ഒരു പെണ്ണിനും ഇൗ അവസ്ഥ വരില്ല.
മനു രൂപയുടെ തലയിൽ സ്നേഹത്തോടെ തലോടി കാറിലേക്ക് കയറ്റി. കാർ മുന്നോട്ട് കുതിച്ചു. അവർ പോകുന്നത് കണ്ണിൽ നിന്നും മായുന്നത് വരെ അവൻ നോക്കി നിന്നു.
മനു തിരിച്ച് റൂമിലേക്ക് നടന്നു നീങ്ങി. അവന്റെ കണ്ണിൽ കത്തിയ തീ നാളത്തിന്റെ കനൽ ഉണ്ടായിരുന്നു. പോകുന്ന വഴി ഒപി യുടെ ഭാഗത്തേക്ക് ഒന്ന് നോക്കി . അത്യാവശ്യം തിരക്ക് ഉണ്ട്. അവിടെ ചുമരിൽ ഒരു ടിവി തൂക്കി ഇട്ടിരിക്കുന്നു. അതിൽ ഒരു പെണ്ണ് പ്രധാന വാർത്ത വായിച്ച് കൊണ്ടിരിക്കുന്നു. മനു അതിലേക്ക് ഒന്ന് കണ്ണോടച്ച് നടന്നു നീങ്ങി.
– “”” നമസ്കാരം ഡൽഹി ന്യൂസ്ലേക്ക് എല്ലാവർക്കും സ്വാഗതം . ഞാൻ ശ്രദ്ധ . പ്രധാന വാർത്തകൾ.
രോഹിണിയിൽ കൊക്കയിൽ നിന്ന് ഒരു വാൻ കണ്ടെടുത്തു. 7 പുരുഷന്മാരും 3 സ്ത്രീകളും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. 10 പേരും മരിച്ചിരുന്നു. മൂന്ന് സ്ത്രീകളുടെ മുഖം എല്ലാം എന്തോ വച്ച് അടിച്ച് വിക്കൃതം ആക്കിയിരിക്കുന്നു . മുഖം തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ്. ഏഴ് പുരുഷന്മാരുടെയും കണ്ണ് ചൂഴ്ന്നു എടുത്തിരിക്കുന്നു. കൂടാതെ അവരുടെ ജനേന്ദ്രിയം മുറിച്ച് മാറ്റിയിരുന്നു.. ഇത് ചെയ്യുമ്പോൾ ഇതിൽ അഞ്ചു പേർക്കും ജീവൻ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇതിൽ ഒരു ബോഡി സെക്സ് റാക്കറ്റിലെ പിടികിട്ടാ പുള്ളി അമീര് ആണ് എന്ന് തിരിച്ചറിഞ്ഞു. കൂടാതെ വണ്ടിയിൽ നിന്ന് കിലോ കണക്കിന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിൽ നേരിയ അളവിൽ സ്പ്രേ അടിച്ച് വച്ചിട്ടുണ്ട്. കൂടാതെ മരണ ശേഷം വെള്ളം ഒഴിച്ച് fingerprint എല്ലാം നശിപ്പിച്ചിട്ടുണ്ട്. ഇത് ഒരു സൈക്കോ പത്ത് കൊലപാതകം ആണെന്നാണ് പോലീസ് പറയുന്നത്. വഴിയിലൂടെ പോകുന്ന യാത്രക്കാർ ആണ് മരണം റിപ്പോർട്ട് ചെയ്തത്.ഇവരുടെ കൊലപാതകം ഡൽഹി സിറ്റിയേ കിടുകിടാ വിറപ്പിച്ചിരിക്കുന്നു.”
.
.
. . . . .
” Excuse me sir………”
ഉറങ്ങി കിടന്ന ഞാൻ ഒരു കിളി നാഥം കേട്ട് കണ്ണ് തുറന്നു. എന്റെ മുമ്പിൽ ഒരു സുന്ദരി ആയ എയർ ഹോസ്റസ്.
മനു: yes,
“”‘ you Need something to drink, sir? “”””
മനു: oh , no thanks.
‘” mam…”
എന്റെ തൊട്ട് അപ്പുറത്ത് ഇരുന്നിരുന്ന അഞ്ചുവിനോട് അവർ ചോതിച്ചു.
അഞ്ചു: one cola please…
“””Ok mam…””””
അവർ അഞ്ജുവിന് ഒരു കോള കൊടുത്ത് അപ്പുറത്തേക്ക് പോയി.
ഞാൻ അവള് കോള കുടിക്കുന്നതും നോക്കി ഇരുന്നു
അഞ്ചു: എന്താ നോക്കുന്നെ…