” വേദന കുറവുണ്ടോ…”
അവള് ഒന്ന് തല ആട്ടി.
അവർ അഞ്ജുവിന്റെ കവിളിൽ ഒന്ന് തലോടി എന്റെ അടുത്തേക്ക് വന്നു.
” ഇത്ര നേരം എവിടെ ആയിരുന്നു മനു”
എന്റെ പേര് എല്ലാം അവർക്ക് അറിയാം. മലയാളം സംസാരിക്കുന്നു. ഞാൻ മനസ്സിലാവാത്ത രീതിയിൽ അവളെ നോക്കി
” നിനക്ക് എന്നെ മനസ്സിലായില്ലേ.”
” ഇല്ല”
” എടാ ഇത് ഞാനാ. ദേവിക. നിന്റെ കൂടെ 10 ൽ പഠിച്ച.”
” ആ… ദേവിക….”
അഞ്ചു ഇത് ആരാ എന്ന രീതിയിൽ എന്നെ നോക്കി.
മനു: എടീ ഞാൻ അന്ന് പറഞ്ഞില്ലേ രാജീവിനെ ബോധം കെടിപ്പിച്ച ദേവിക.
അവള് ദേവികയെ നോക്കി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. ഒന്ന് നേരവണ്ണം ചിരിക്കാൻ പോലും അവൾക്ക് സാധിക്കുന്നില്ല.
മനു: നീ എന്താ ഇവിടെ
..
ദേ: അത് ശെരി. എന്റെ റിസ്‌കിൽ അല്ലേ ഈ റൂമും സെറ്റപ്പും ഒക്കെ
മനു: നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല.
ദേ: നന്ദി ഒന്നും പറയണ്ട. നീ കുറച്ച് ദിവസം ഇവൾക്ക് ഒപ്പം വേണം. അത് മാത്രം ചെയ്താൽ മതി
ഞാൻ ഒന്ന് തല ആട്ടുക.മാത്രം ചെയ്തു.
അൽപ നേരം കൂടി അവിടെ നിന്നതിനു ശേഷം ദേവിക അവിടന്ന് പോയി. ഒരു നിമിഷം പോലും മിണ്ടാതെ ഇരിക്കാത്ത അഞ്ജുവിന്റെ ഇൗ അവസ്ഥ എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു.അവളിൽ നിന്ന് ഒരു നിമിഷം മാറിനിൽക്കാൻ പോലും എനിക്ക് പേടി ആണ്. ഇനി ഒരു നഷ്ട്ടം . അത് എനിക്ക് താങ്ങാൻ ആവില്ല.
അവള് കട്ടിലിൽ ചാരി ഇരുന്ന് എന്നെ തന്നെ നോക്കി ഇരിക്കുക ആണ്. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു. അവള് എന്റെ നെഞ്ചില് തല വച്ചിരുന്നു. ഒരു നീണ്ട നിശ്ശബ്ദത. ഞാൻ അവളുടെ അലസമായി കിടക്കുന്ന മുടി കൈകൊണ്ട് നേരെ ആക്കി.
“‘ മനു ഏട്ടാ…”
ഞങളുടെ മൗനത്തിനു വിരാമം ഇട്ട് അവള് എന്നോട് സംസാരിച്ചു.
” മ്മ്…’