അവള് കരഞ്ഞ് കരഞ്ഞ് എന്റെ നെഞ്ചില് കിടന്ന് ഉറങ്ങി. ഞാൻ അവളെ പതിയേ ബെഡ്ലേക്ക് കിടത്തി പുറത്തേക്ക് പോയി. പുറത്ത് കസരയിൽ രൂപയും രാജീവും ചാരി ഉറങ്ങുന്നു. ഞാൻ അടുത്ത് പോയപ്പോൾ അവർ കണ്ണ് തുറന്നു.മനു: രാജീവേ…രാജീവ്: എന്തായട അവൽക്കിപ്പോൾ കുഴപ്പം ഇല്ലല്ലോ…
മനു; ഇല്ല ഡാ… കൊറേ നേരം കരഞ്ഞു. ഇപ്പൊ ഉറങ്ങി.
രാജീവ്: അവള് ഇവിടെ വന്നപ്പോ അവള് ആരോടും ഒന്നും മിണ്ടുന്നില്ലയിരുന്നു. ഞാൻ ആകെ പേടിച്ച് പോയി.
മനു: മ്മ്…
രൂപ: പോലീസിനെ അറിയിക്കണ്ടേ ഏട്ടാ…
മനു: ഇനി അതിന്റെ ആവശ്യം ഇല്ല. നിങ്ങള് ഒരു കാര്യം ചെയ്യണം. ഫ്ലാറ്റിൽ പോകണം. കാർ അവിടെ കൊണ്ടുപോയി ഇട്ടോ. സോഫിയുടെ കാർ അല്ലേ അത്. പിന്നെ റൂമിൽ ചെന്ന് നമ്മുടെ നാല് പേരുടേയും സാധനം എടുത്തോ. ആരെങ്കിലും കണ്ടാ യാത്ര പറഞ്ഞോ. എന്നിട്ട് റൂം വേക്കേറ്റ് ചെയ്ത് ഒരു ടാക്സി വിളിച്ച് പോര്.
രാജീവ്: മ്മ്…
മനു: പിന്നെ ഇന്ന് 1;00 മണിക്ക് നമ്മൾ പോവാൻ തീരുമാനിച്ച ഫ്ളിടിൽ നിങ്ങള് രണ്ടുപേരും പോകുന്നു.
രാജീവ്: നീ എന്തോക്കേയാ ഇൗ പറയുന്നത്. നമ്മൾ ഇനി ഒരുമിച്ചെ നാട്ടിൽ പോകുന്നുള്ളു.
മനു: നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.
മനുവിന്റെ ശബ്ദം ഉയർന്നു..രാജീവിന് തിരിച്ച് ഒന്നും പറയാൻ പറ്റാതെ ആയി .
രൂപ: ഇവളെ ഞാൻ ഇൗ അവസ്ഥയിൽ ഇട്ട് ഞാൻ എങ്ങോട്ടും പോകില്ല.
മനു: രൂപ… ഇൗ സംഭവം നമ്മൾ അല്ലാതെ വേറെ ആരും അറിയാൻ പാടില്ല. നമ്മൾ.നാട്ടിൽ പോയി ചെയ്യാൻ പ്ലാൻ ചെയ്തത് എല്ലാം നിങ്ങള് ചെയ്യണം. ഞങളെ ചോദിച്ചാൽ ഒരു മാസം റിസൈൻ കാലാവധി നീട്ടി എന്ന് പറയ് .ഏറ്റവും ഇമ്പോർട്ടന്റ ആയ കാര്യം നിങ്ങളുടെ മുഖം എപ്പോളും ഹാപ്പി ആയിരിക്കണം.
രൂപ: ഇല്ല…. പറ്റില്ല…. ഞാൻ എങ്ങോട്ടും പോകില്ല.
രൂപ കരഞ്ഞ് പറഞ്ഞു. ഞാൻ അവളുടെ തലമുടിയിൽ തലോടി.
മനു: ഞാൻ നിനക്ക് വാക്ക് തരികയാണ്. ഞങൾ തിരിച്ച് വരുമ്പോൾ നിന്റെ പഴയ അഞ്ജുവിനെ ഞാൻ കയ്യിൽ തരും.
ഞാൻ വേറെ ഒന്നും പറഞ്ഞില്ല. രാജീവ് രൂപയുടെ കയ് പിടിച്ച് ഫ്ലാറ്റിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ ഒരു ഡോക്ടർ മുറിയിലേക്ക് കയറി വന്നു. അവർ വന്ന് അഞ്ജുവിന്റെ കണ്ണ് ഒന്ന് നോക്കി.