Life of pain 5 💔 [DK] [Climax]

Posted by

രാജീവ്: ഹലോ…

മനു: ഞാൻ പുറത്ത് ഉണ്ട്.

രാജീവ്: ആ… ഞാൻ ഇപ്പൊ അങ്ങ് വരാ. അവടെ നിക്ക്.

ഞാൻ ഹോസ്പിറ്റലിന്റെ മുന്നിൽ പോയി . മനു അവിടെ നിൽക്കുന്നുണ്ടായിരുന്നു. കണ്ണ് ഒക്കെ ചുവന്ന് ഒരു ഭ്രാന്തനെ പോലെ ആയിരുന്നു അവന്റെ വേഷം. ഞാൻ അവനോട് ഒന്നും ചൊതിച്ചില്ല ” വാ ” എന്ന് പറഞ്ഞ് അവനെ ഞാൻ മുറി ലക്ഷ്യമാക്കി നടന്നു.
.

.

.
…. രാജീവ് എന്നെ കൊണ്ട് പോവുക ആണ്. അഞ്ജുവിന്റെ അവസ്ഥ ഇപ്പൊൾ എന്താണ് എന്നുപോലും എനിക്കറിയില്ല. ബാക്കി ഉള്ള റൂം വച്ച് നോക്കുമ്പോൾ കുറച്ച് അറ്റത്ത് ആണ് റൂം. ചല റൂമുകളിൽ മാത്രമേ രോഗികൾ ഉള്ളൂ.

അവിടെ അറ്റത്തെ ഒരു മുറിക്ക് മുന്നിൽ രൂപ നിൽക്കുന്നുണ്ട്. അവള് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

രൂപ: എവിടെ ആയിരുന്നു ഏട്ടാ ഇത്രയും നേരം.

അവളുടെ കണ്ണുകൾ കലങ്ങി ഇടറിയ ശബ്ദത്തിൽ പറഞ്ഞു. ഞാൻ അവളുടെ മുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ച് എന്നിൽ നിന്നും വിടുവിച്ചു. ഞാൻ ആ മുറിയിലേക്ക് കയറി. എന്റെ പുറകെ വന്ന രൂപയുടെ കയ് പിടിച്ച് പുറത്തേക്ക് നടന്നു.

ഉള്ളിൽ കയറിയ ഞാൻ കണ്ടത് എന്തോ ആലോചിച്ചു കിടക്കുന്ന അഞ്ജുവിനെ ആണ്.

” അഞ്ചു…”

ദയനീയമായ സ്വരത്തിൽ ഞാൻ അവളെ വിളിച്ചു. അവള് തലകൾ ചെരിച്ച് എന്നെ നോക്കി. എന്നെ കണ്ടപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.

“” മ.. മനു എ…ഏട്ടാ…”

താഴ്ന്ന ഇടറിയ സ്വരത്തിൽ അവള് എന്നെ വിളിച്ചു. അവളുടെ ചങ്കിൽ പകുതിയേ വാക്ക് കുടുങ്ങി. ഞാൻ ഓടി ചെന്ന് അവനെ വാരി പുണർന്നു. അവളുടെ കവിളിലും നെറ്റിയിലും എല്ലാം ഞാൻ ചുംബനം കൊണ്ട് മൂടി.

“‘” വേ… വേണ്ട… മനു എ.. ഏട്ടാ… ഞാൻ അഴുക്കാ…”

അവള് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്റെ ഹൃദയത്തില് അത് ഒരു വലിയ ആണി പോലെ തറച്ച് കേറി. ഞാൻ അവളെ ചേർത്ത് പിടിച്ച് പൊട്ടി കരഞ്ഞു.

അവളും എന്റെ നെഞ്ചില് തല വച്ച് കരഞ്ഞു. അവളോട് ഞാൻ കരയല്ലേ എന്ന് പറഞ്ഞില്ല. അവള് കരയട്ടേ. വിഷമം.പോകുന്ന വരെ കരയട്ടേ. എനിക്ക് എന്റെ പഴയ വായാടി പെണ്ണിനെ തിരികെ വേണം.

Leave a Reply

Your email address will not be published. Required fields are marked *