രൂപ: രാജീവ് ഏട്ടാ………. അഞ്ചു…. അവൾക്ക് എന്താ പറ്റിയത്…
അവള് എന്റെ നെഞ്ചില് എങ്ങൽ അടിച്ച് കരഞ്ഞു. ഞാൻ അവളെ മുടിയിൽ പിടിച്ചു. വേറെ ഒന്നും പറഞ്ഞില്ല. ഞാൻ പറയാതെ തന്നെ രൂപക്ക് അറിയാം അവൾക്ക് എന്തോക്കെ സംഭവിച്ച് കാണും എന്ന്.
കുറച്ച് കഴിഞ്ഞ് ദേവിക വന്നു. അവള് അഞ്ജുവിന്റെ ഒരു മുറിയിലേക്ക് മാറ്റാൻ ഉള്ള സൗകര്യം ചെയ്തു. അവളെ പിടിച്ച് ഒരു വീൽ ചെയറിൽ ഇരുത്തി റൂമിലേക്ക് കൊണ്ടുപോയി. ഒരു ആക്സിഡന്റ് കേസ് ആയാണ് ഹോസ്പിറ്റൽ റെജിസ്റ്ററിൽ ചേർത്തിരിക്കുന്നത്. അതും ദേവികയുടെ സ്വന്തം റിസ്കിൽ.
രൂപയെയും അഞ്ചുവിനെയും റൂമിൽ ആക്കി ഞാൻ ദേവികയുടെ അടുത്തേക്ക് പോയി.
രാജീവ്: ദേവിക….
ദേ: ആ രാജീവ്. വരൂ…
രാജീവ്: ഞാൻ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
ദേ: നന്ദി ഒക്കെ അവടെ ഇരിക്കട്ടെ. അവൻ എവിടെ മനു.
രാജീവ്: അറിയില്ല. വിളിച്ചിട്ട് സ്വിച്ച് ഓഫ് ആണ്.
ദേ: അവനോട് ഒന്ന് വേഗം വരാൻ പറയണം. പുറത്ത് ഉള്ള മുറിവ് ഉണക്കാൻ ഞങൾ ഒക്കെ ഉണ്ട് ഇവിടെ. പക്ഷേ അകത്ത് ഉള്ള മുറിവ് ഉണക്കാൻ അവൾ സ്നേഹിക്കുന്ന ആരെങ്കിലും അടുത്ത് വേണം.
രാജീവ്: എനിക്ക് അറിയാം… അവൻ വേഗം വരും. അവന്റെ പെണ്ണിനെ ഇവിടെ ഒറ്റക്ക് ഇട്ടിട്ട് ഒരുപാട് നേരം മാറി നിൽക്കാൻ അവന് സാധിക്കില്ല.
ദേ: മ്മ്… നീ അവിടേക്ക് ചെല്ല്
ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി. അവിടെ എത്തിയപ്പോലേക്കും രൂപ അഞ്ജുവിനേ വേറെ ഡ്രസ്സ് ഇടീപ്പിച്ചിരുന്നു.
എന്നെ കണ്ട രൂപ എന്റെ അടുത്തേക്ക് വന്നു.
രൂപ: ഏട്ടാ… മനു ഏട്ടൻ എവിടെ….
കുറച്ച് ദേഷ്യതോടെ ആണ് അവള് അത് എന്നോട് ചോദിച്ചത്.
രാജീവ്: അവൻ ഒരു അത്യാവശ്യ കാര്യത്തിന് പുറത്ത് പോയിരിക്കുകയാ . ഉടൻ വരും.
രൂപ: ഇവളെക്കാൾ എന്ത് അത്യാവശം ആണ് ഏട്ടന് ഇപ്പൊ ഉള്ളത്.
രാജീവ്: അത് നീ അറിയാതെ ഇരിക്കുന്നത് ആണ് നിനക്ക് നല്ലത്.
എന്റെ ശബ്ദം കുറച്ച് ഉറച്ചത് ആയിരുന്നു. അവള് പിന്നെ ഒന്നും മിണ്ടിയില്ല. പുലർച്ചേ ഒരു ആറ് മണി ആയപ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. മനു ആയിരുന്നു അത്.