രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

“വല്യ ബിസിനെസ്സ്കാരൻ ആയിട്ട് നിനക്കു ഈ ടെൻ തൗസൻഡ് എടുക്കാൻ ഇല്ലേ ?”
അവള് എന്നെയൊന്നു ആക്കിയ പോലെ തിരിച്ചു ചോദിച്ചു .

“എന്റെ പ്രോഫിറ് ഷെയർ കിട്ടട്ടെ ..ഞാൻ തിരിച്ചു തരാടോ ”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു .

“ഉവ്വ നീയല്ലേ തരുന്നത് …കാക്ക മലർന്നു പറക്കും ..”
അവള് ആരോടെന്നില്ലാതെ പറഞ്ഞു .

“എന്റെ പൊന്നു കവി..മര്യാദക് എന്റെ കാർഡ് തിരിച്ചു തന്നോളുണ്ട് .നീ വിത്‌ഡ്രോ ചെയ്തു ചെയ്തു ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ തീരാറായി ”
മഞ്ജുസ് ഒരു പരാതിപോലെ പറഞ്ഞു ചിണുങ്ങി .

“പോ അവിടന്ന് ..ഇനീം നല്ല ബാലൻസ് ഉണ്ടല്ലോ ”
ഞാൻ ചിരിയോടെ തന്നെ പറഞ്ഞു .

“ആടാ…ഇനീം അതും കൂടി തീർക്ക് ..”
മഞ്ജുസ് വീണ്ടും ഗൗരവത്തിൽ പറഞ്ഞു .

“എന്തോന്നാ മഞ്ജുസേ ഇത് ..നിനക്കെന്നെ വിശ്വാസം ഇല്ലേ ?”
ഞാൻ ചിരിയോടെ തിരക്കി .

“ഇല്ല ..ഇല്ല..ഇല്ല…”
അവള് തീർത്തു പറഞ്ഞു .

“പോടീ…എന്ന നീ എന്നെയങ്  ഡിവോഴ്സ് ചെയ്യ് ”
ഞാൻ അതുകേട്ടു ചിരിച്ചു .

“തമാശ ഒന്നും വേണ്ട , ഞാൻ സീരിയസ് ആണ് . ഇനി വീട്ടിൽ വരുമ്പോ മര്യാദക്ക് കാർഡ് എനിക്ക് റിട്ടൺ തന്നോളുണ്ട് ”
മഞ്ജുസ് ഒരു ഭീഷണി പോലെ തന്നെ പറഞ്ഞു .

“യൂ ടൂ ബ്രൂട്ടസി…അപ്പൊ നിനക്കു പൈസ ആണല്ലെടി വലുത് ?”
ഞാൻ ചിരിയോടെ തന്നെ അവളോട് തിരക്കി .

“അതെ …പൈസ ഇല്ലാതെ പിന്നെ എങ്ങനെയാ ജീവിക്കുന്നെ ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ ചോദിച്ചു .

“പോടീ …ഞാൻ വന്നിട്ട് ശരിയാക്കി തരാം നിന്നെ ..”
അവളുടെ  ദേഷ്യം കണ്ടു ഞാൻ പയ്യെ പറഞ്ഞു .

“ആഹ്..ഇങ്ങോട്ടു വാ …ഞാനും ശരിയാക്കുന്നുണ്ട് ..”
മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

“ഹലോ….ഹലോ…മഞ്ജു …സേ….പോയാ …”
ഞാൻ എന്തോ പറഞ്ഞു മുഴുമിക്കും മുൻപേ അവള് കട്ട് ചെയ്തു .

“ശേ …പെണ്ണ് ശരിക്കും കലിപ്പ് ആണോ ..”
ഞാൻ ഓഫീസിനു വെളിയിൽ നിന്നുകൊണ്ട് സ്വയം ചോദിച്ചു. പിന്നെ വീണ്ടും അകത്തേക്ക് തന്നെ കയറി പോയി .

Leave a Reply

Your email address will not be published. Required fields are marked *