“ഹലോ മേംസാബ് …”
ഞാൻ ചിരിയോടെ പറഞ്ഞു .
“വേർ ഈസ് മൈ ടെൻ തൗസൻഡ് ?”
മഞ്ജു മറുവശത്തു ഗൗരവത്തിൽ തന്നെ ചോദിച്ചു .
“ശേ ..എന്താണ് മഞ്ജുസേ ..നിന്റെ എന്റെ എന്നൊക്കെ ഉണ്ടോ ?”
ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചു .
“ആഹ് ഉണ്ട് ..ഇനി പഴയ ബ്ലാക്‌മെയ്ൽ ഒന്നും വേണ്ട ..അതും പറഞ്ഞു നീ കൊറേ ആയി പറ്റിക്കുന്നു ”
മഞ്ജുസ് മറുതലക്കൽ ദേഷ്യപ്പെട്ടു .
“എന്താണ് മോളെ ..ഏട്ടന് ആവശ്യം ഉണ്ടായിട്ടല്ലേ”
ഞാൻ ഫോണിലൂടെ കൊഞ്ചി നോക്കി .
“നിനക്കു ഡെയിലി ഓരോ ആവശ്യം ആണല്ലോ ? സ്വന്തം അക്കൗണ്ടിന് എടുത്തൂടെ ?”
അവള് പിന്നെയും ഗൗരവം നടിച്ചു .
“അത് കാലി ആണ് ..അല്ലെങ്കിലും എന്റെ സാലറി എനിക്ക് കിട്ടാറില്ലല്ലോ ”
ഞാൻ ചെറിയ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു .
“കിട്ടിയിട്ട് എന്തിനാ ? ധാനം ചെയ്യാൻ അല്ലേ ? ആരേലും സങ്കടം പറഞ്ഞാൽ കാശ് എടുത്തു കൊടുക്കാൻ നീ ആരാടാ അംബാനിയുടെ മോൻ ആണോ ?”
മഞ്ജുസ് മറുതലക്കൽ ചൂടായി .
“അതുശരി അപ്പൊ അങ്ങനെ ഒക്കെ ആയി അല്ലേ , നടക്കട്ടെ നടക്കട്ടെ ?”
ഞാൻ സെന്റി അടിച്ചുകൊണ്ട് അവളുടെ മനം മാറ്റാൻ നോക്കി .
“കവി ചുമ്മാ നമ്പർ ഇടല്ലേ ..ഞാൻ ഇത് കൊറേ വിശ്വസിച്ചു മണ്ടി ആയതാ.. ”
അതിലും വീഴാത്ത പോലെ മഞ്ജുസ് ചിരിച്ചു .
“പിന്നെ എന്താ നീ ഇങ്ങനെ ഒക്കെ പറയുന്നേ ? നിനക്കു വേറേം അക്കൗണ്ട് ഉള്ളതല്ലേ പിന്നെന്താ ? ഈ പതിനായിരം ഒക്കെ നിനക്കൊരു എമൗണ്ട് ആണോ മോളെ ?”
ഞാൻ നിസാരമട്ടിൽ ചോദിച്ചു .