ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
മഞ്ജുസ് അതുകേട്ടു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആദിയെ തൊട്ടിലിൽ കൊണ്ടുപോയി കിടത്തി . കട്ടിലിനോട് ചേർന്നാണ് രണ്ടു മരത്തിന്റെ തൊട്ടിലുകൾ പ്ലെയ്‌സ് ചെയ്തിട്ടുള്ളത്.അതിൽ കുഞ്ഞു ബെഡ്ഡുകൾ പോലെ ഒരു സെറ്റപ്പും തലയിണയും ഒക്കെ ഉണ്ട് .
ആദിയെ കിടത്തിയ ശേഷം മഞ്ജുസ് ബെഡിലേക്ക് കയറി . പിന്നെ ബെഡിൽ ഇരുന്നു കൈകൊട്ടി ബഹളം വെക്കുന്ന റോസ്‌മോളുടെ തുടയുടെ ഭാഗത്തായി പയ്യെ ഒരു അടി കൊടുത്തു .
“പൊന്നു..നിനക്ക് നല്ല അടികിട്ടും ട്ടോ..മിണ്ടാണ്ടിരിക്ക് ….”
അവളെ പയ്യെ ഒന്ന് അടിച്ച ശേഷം മഞ്ജുസ് ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് പെണ്ണിനെ നോക്കി . വേദനിക്കാൻ മാത്രം ഉള്ള അടിയൊന്നും അല്ലെങ്കിലും റോസീമോൾക്ക് മഞ്ജുസിനെ പേടിയാണ് . അതോടെ അവളുടെ ഒച്ചയും ബഹളവും ഒകെ സ്വിച്ച് ഇട്ടപോലെ നിന്നു .
“ചാ ..ച്ചാ”
മഞ്ജുസ് അടിച്ചതും അവള് എന്റെ മടിയിലേക്ക് നിരങ്ങി കയറി . ഒരു ധൈര്യത്തിന് !
“ഹി ഹി..പൊന്നൂട്ടി പേടിച്ചാ ..ഇതൊന്നും ചെയ്യൂല …”
ഞാൻ അവളുടെ നെറുകയിൽ തഴുകികൊണ്ട് ചിരിച്ചു .പിന്നെ മറുകൈകൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി .
“വെറുതെ എന്തിനാടി എന്റെ മോളെ അടിക്കുന്നെ ..”
ഞാൻ അവളുടെ തുടയിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .
“അവളെ ഇങ്ങനെ ഒന്നും അടിച്ചാൽ പോരാ ..രണ്ടു ദിവസം മുൻപ് എന്റെ തല അടിച്ചു പൊട്ടിച്ചതാ ”
മഞ്ജുസ് റോസിമോളെ നോക്കി കണ്ണുരുട്ടി .
“ഹി ഹി.അതെന്താ സംഭവം ?”
ഞാനതുകേട്ടു ചിരിച്ചു .
“ആഹ്…ഒരു കാര്യവും ഇല്ലെന്നേ …ടോയ് എടുത്തു വെറുതെ കിടന്ന എന്റെ തലയ്ക്കു ഒരൊറ്റയടി …ഇതിനു പ്രാന്താണെന്ന തോന്നുന്നേ ..”
മഞ്ജുസ് കയ്യെത്തിച്ചു അവളെ വലിച്ചെടുത്തുകൊണ്ട് ചിരിച്ചു . റോസ് മോൾ ഒന്ന് ബലം പിടിച്ചു നോക്കിയെങ്കിലും മഞ്ജുസ് അവളെ ഈസി ആയി വലിച്ചെടുത്തു .
“ആഹ് ..ഹ ഹ ”
മഞ്ജുസ് എടുത്തത് ഇഷ്ടപെടാത്ത അവള് അതുകൊണ്ട് തന്നെ ബഹളം വെച്ചുകൊണ്ട് കയ്യും കാലും ഇട്ടടിച്ചു .പക്ഷെ മഞ്ജുസ് അതൊന്നും കാര്യമാക്കാതെ അവളെ വാരിയെടുത്തു .
“അടങ്ങി കിടന്നില്ലെങ്കില് നല്ല പെട കിട്ടും നിനക്ക് ”
അവളുടെ മൂക്കിന് തുമ്പിൽ പയ്യെ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി .പിന്നെ അവളുടെ കവിളിലും ചുണ്ടത്തുമൊക്കെ പയ്യെ ചുംബിച്ചു . അതോടെ പെണ്ണ് കീഴടങ്ങി അവളെ നോക്കി ചിരിച്ചു .
“നീ അതിനെ എങ്ങനെലും ഉറക്കാൻ നോക്ക് ..അല്ലെങ്കിൽ ഒരു തേങ്ങയും നടക്കില്ല”
ഞങ്ങളുടെ പ്ലാൻ ഓർത്തു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഹ്മ്മ്…”
മഞ്ജുസ് മൂളികൊണ്ട് പെണ്ണിനെ തോളത്തിട്ടു തട്ടി തുടങ്ങി . വല്ലോം നടന്നാൽ മതിയാരുന്നു !