അച്ഛനും ആരോടെന്നില്ലാതെ പറഞ്ഞു .
“എന്നാപ്പിന്നെ ഞാൻ അങ്ങട്ട് പോട്ടെ …”
ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് കരുതി ഞാൻ എഴുനേറ്റു .പുള്ളി അതിനു പ്രേത്യേകിച്ചൊന്നും പറഞ്ഞില്ല. ഞാൻ വേഗം മോളെയു എടുത്തു അകത്തേക്ക് കടന്നു . പിന്നെ നേരെ സ്റ്റെയർ കേസ് കേറി മുകളിലെ റൂമിലേക്ക് പോയി .
സ്റ്റെപ്പ് കേറുമ്പോഴും റോസിമോള് എന്റെ തോളിൽ കിടന്നു ബഹളം വെക്കുന്നുണ്ട് . ആള് ഫുൾ ഓൺ ആണ് !
“ഒച്ച വെക്കെല്ലെടി പെണ്ണെ ….എന്റെ ചെവി ചൂളം വിളിക്യാ ..”
ഞാൻ അവളുടെ കൂക്കിവിളി കേട്ട് കണ്ണുരുട്ടി അവളെ അടർത്തി മാറ്റി .
“ഹി ഹി ഹ്ഹ് ”
എന്റെ ഭാവം കണ്ടു പെണ്ണ് വീണ്ടും ചിരിച്ചു .
“ചിരിക്കാതെ വേഗം ഉറങ്ങിക്കോളുണ്ട് ..അല്ലെങ്കി എന്റെ സ്വഭാവം മാറും …”
ഞാൻ അവളുടെ ചിരി കണ്ടു പെണ്ണിനെ വീണ്ടും നെഞ്ചോടു ചേർത്തുപിടിച്ചു . പിന്നെ റൂമിലെത്തി അവളെ ബെഡിലേക്കിരുത്തി .
“ഇച്ചീച്ചി ഒഴിച്ചാൽ നിന്നെ ഞാൻ കൊല്ലും …കേട്ടടി”
ബെഡിൽ കിടന്നു ഉരുളുന്ന അവളോടായി ഞാൻ പയ്യെ പറഞ്ഞു .പിന്നെ അവളുടെ അടുത്തേക്ക് ചാഞ്ഞു .അവളുടെ ഉടുപ്പ് പൊക്കിക്കൊണ്ട് പെണ്ണിന്റെ വയറിൽ മുഖം പൂഴ്ത്തി ഇക്കിളിപെടുത്തി .
“കടിക്കട്ടെ..കടിക്കട്ടെ …ആഹ്…”
ഞാൻ അവളുടെ വയറിൽ കടിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവിടെ ഇക്കിളിപെടുത്തി . അതോടെ പെണ്ണ് കിടന്നു കുലുങ്ങി ചിരിക്കാൻ തുടങ്ങി .
“ഹി ഹി ഹി..ചാ ..ച്ചാ.,”
പെണ്ണ് കയ്യും കാലും ഇട്ടടിച്ചുകൊണ്ട് ചിരിച്ചു .
“ഇനി മതി…പൊന്നൂസ് ഉറങ്ങാൻ നോക്കിയേ …”
ഞാൻ അവളുടെ കുഞ്ഞി കവിളിൽ തട്ടികൊണ്ട് പയ്യെ പറഞ്ഞു .
“ഹ്ഹ് …ഹ്ഹ്..”
അതുകേട്ടു അവള് പിന്നെയും ചിരിച്ചു .
“ചിരിക്കാതെ ഉറങ്ങു പെണ്ണെ …നിന്റെ അമ്മ വന്നാൽ ഞങ്ങൾക്ക് കൊറച്ചു പണി ഉള്ളതാ ”
ഞാൻ അവളെ നോക്കി നിസ്സഹായതയോടെ ചിണുങ്ങി .
പക്ഷെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പെണ്ണ് ഉറങ്ങാൻ കൂട്ടാക്കുന്നില്ല. കണ്ണും മിഴിച്ചു പിച്ചും പേയും പറഞ്ഞു അവളെന്റെ നെഞ്ചത്തും വയറ്റത്തുമൊക്കെ ഇരുന്നും കിടന്നും നേരം കളഞ്ഞു . ഒടുക്കം എല്ലാ പണിയും തീർത്തു മഞ്ജുസ് ഉറങ്ങി തൂങ്ങിയ ആദിയെ എടുത്തു റൂമിൽ വരുമ്പോഴും റോസിമോള് ശിവരാത്രിയെന്ന പോലെ ബെഡിൽ കിടന്നു നിരങ്ങുന്നുണ്ട്.
“ആഹാ..ഈ മൊതല് ഉറങ്ങീലെ ..”