എന്തായാലും ഫുഡ് കഴിച്ച ശേഷം ഞാൻ മഞ്ജുസിന്റെ അടുത്ത് ചെന്ന് അവളുടെ മടിയിലിരുന്ന റോസ്‌മോളുടെ നേരെ കൈനീട്ടി . വിളിക്കേണ്ട കാര്യം ഒന്നും ഇല്ല. പെണ്ണ് വേഗം എന്റെ കയ്യിലേക്ക് ചാടി .
“പോവാം….”
ഞാൻ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിണുങ്ങി .
“ചാ ച്ച..മ്മ മ്മ് മ ..”
ഞാനെടുത്തു പിടിച്ചതോടെ റോസിമോള് എന്റെ കവിളിലും ചുണ്ടത്തുമൊക്ക പയ്യെ ഉമ്മവെച്ചു . അഞ്ജുവും മഞ്ജുസും അത് ചെറിയ പുച്ഛത്തോടെ നോക്കുന്നുണ്ട് . ഞാനതു മൈൻഡ് ചെയ്യാതെ അവളെയും എടുത്തു ഉമ്മറത്തേക്ക് നീങ്ങി . അച്ഛൻ അപ്പോഴും അവിടെ ഇരിപ്പുണ്ട് .
“എന്താടി കുറുമ്പത്തി നിനക്ക് ഉറക്കം ഒന്നും ഇല്ലേ ?”
എന്റെ തോളത്തിരുന്നു കുണുങ്ങുന്ന റോസിമോളെ കണ്ടു അച്ഛൻ തിരക്കി .
“ഇന്ന് പകല് എന്റെകൂടെ കിടന്നു കുറെ ഉറങ്ങീതാ ..അതോണ്ടാവും ”
ഞാൻ അവളെ മടിയിലേക്ക്‌വെച്ചുകൊണ്ട് തിണ്ണയിലിരുന്നു , അച്ഛനോടായി പറഞ്ഞു .
“ഹ്മ്മ്…”
പുള്ളി അതുകേട്ടു പയ്യെ മൂളി .
പിന്നെ കുറച്ചുനേരം അച്ഛനോട് സംസാരിച്ചു ഉമ്മറത്തിരുന്നു .പിറ്റേന്ന് അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീടുവരെ പോകുന്നുണ്ടെന്നു ആ സംസാരത്തിനിടെയാണ് ഞാൻ അറിഞ്ഞത് . അതൊക്കെ തലയാട്ടികേട്ടുകൊണ്ട് ഞാൻ പുള്ളിയുടെ സംസാരം ശ്രദ്ധിച്ചിരുന്നു . അഞ്ജുവിനു ചില ആലോചനകളൊക്കെ വരുന്ന കാര്യവും അച്ഛൻ എന്നോട് സൂചിപ്പിച്ചു .
“അവളെന്താ പറയുന്നേ ?”
അഞ്ജുവിന്റെ കല്യാണ കാര്യം കേട്ടപ്പോൾ ഞാൻ പയ്യെ തിരക്കി .
“പഠിപ്പു കഴിഞ്ഞിട്ട് മതിയെന്നാ പെണ്ണ് പറയുന്നത് ”
അച്ഛന് പുറത്തെ വിദൂരതയിലേക്ക് നോക്കികൊണ്ട് പയ്യെ പറഞ്ഞു .
“ആഹ്..അതൊക്കെ മതി…എന്തിനാ ചുമ്മാ തിരക്ക് കൂട്ടുന്നത് ..”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ തട്ടിവിട്ടു .
“ഹ്മ്മ്…ഇപ്പോഴത്തെ കാലം ആണ് ഇനി അവൾക്കും വല്ല …”
അച്ഛൻ അർഥം വെച്ച് പറഞ്ഞുകൊണ്ട് എന്നെ ഒന്ന് നോക്കി . ഞാനതിനു ഒന്നും മിണ്ടാതെ ഒന്ന് ഇളിച്ചു കാണിച്ചു തല താഴ്ത്തി . പിന്നെ മോളുടെ ഇരുകയ്യും പിടിച്ചു തമ്മിൽ അടിച്ചു .
“കണ്ടു പഠിക്കാൻ പിന്നെ ഇവിടെ തന്നെ ഓരോരുത്തർ ഉണ്ടല്ലോ ”
എന്റെ ഇരിപ്പു കണ്ടു അച്ഛൻ ഒന്നുടെ കളിയാക്കി .
“അതുകൊണ്ടിപ്പോ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ ”