രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

വ്യത്യസം ഒന്നും അവളിൽ നിന്ന് പ്രതീക്ഷിക്കണ്ട !  അവള് പക്ഷെ അത് തിരിച്ചും മറിച്ചും നോക്കികൊണ്ട് ബോക്സിനുള്ളിൽ നിന്നും പുറത്തെടുത്തു .

“ഈ ബ്രാൻഡ് നിനക്കാരാ പറഞ്ഞു തന്നെ ?”
സംഗതി ഇഷ്ടപെട്ട പോലെ മഞ്ജുസ് എന്നെ നോക്കി .

“റോസ്‌മേരി….”
ഞാൻ പയ്യെ പറഞ്ഞു .

“ഇത് അവള് യൂസ് ചെയ്യുന്ന ബ്രാൻഡ് ആയിരിക്കും അല്ലെ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കികൊണ്ട് സ്പ്രേ സ്വല്പം ഇടതു കൈത്തണ്ടയിലേക്ക് അടിച്ചു .  ആ സെക്കൻഡിൽ തന്നെ അതിന്റെ ഗന്ധം അവിടെയൊക്കെ പരന്നൊഴുകി .

“ഹ്മ്മ്…അതെ ”
ഞാൻ അവളുടെ ചോദ്യത്തിന് പയ്യെ മൂളി .

“ഹ്മ്മ്…എന്തായാലും കൊള്ളാം ….”
മഞ്ജുസ് കൈത്തണ്ട ഒന്ന് സ്മെൽ ചെയ്തു നോക്കി പയ്യെ പറഞ്ഞു .

“ആഹ്..ഇപ്പോഴേലും നല്ലതു പറഞ്ഞല്ലോ …സമാധാനം ആയി ”
അവളുടെ റെസ്പോൺസ് കണ്ടു ഞാൻ ചിരിച്ചു .പിന്നെ ടവൽ എടുത്തുകൊണ്ട് കുളിക്കാനായി നീങ്ങി  .

ഞാൻ ബാത്റൂമില് കയറും വരെ മഞ്ജു റൂമിൽ തന്നെ നിന്നു . കുളി കഴിഞ്ഞു ഞാൻ വേഷമൊക്കെ മാറി കുറച്ചു നേരം മൊബൈലിലെ മെസ്സേജ് ഒകെ നോക്കി റൂമിൽ തന്നെ ഇരുന്നു . പിന്നെ വയറു വിശന്നു തുടങ്ങിയപ്പോൾ പയ്യെ താഴേക്കിറങ്ങി . അപ്പോഴേക്കും പിള്ളേരുടെ ശാപ്പാട് കഴിഞ്ഞിരുന്നു .

ഞാനിറങ്ങി ചെല്ലുമ്പോൾ രണ്ടും കൂടി കളിക്കുകയാണ് . പിതാശ്രീ ഡൈനിങ് ടേബിളിൽ ഇരുന്നു അത്താഴം കഴിക്കുന്നുണ്ട് . മഞ്ജു സോഫയിലും അമ്മച്ചി അവൾക്കടുത്തായും ഇരിപ്പുണ്ട് . റോസ്‌മോളും ആദിയും മഞ്ജുസിന്റെ കാലിന്റെ ചുവടെയിരുന്നു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചും , ബഹളം വെച്ചുമൊക്കെ എന്തൊക്കെയോ ചെയുന്നുണ്ട് . അവരുടെ ശബ്ദം കൂടുമ്പോൾ മഞ്ജുസ് ഇടക്ക് വഴക്കു പറയുന്നുമുണ്ട് .

“പൊന്നൂസ്..മിണ്ടാണ്ടിരിക്ക് ….നല്ല അടി കിട്ടും ട്ടോ ”
റോസിമോള് ബഹളം വെക്കുന്നത് നോക്കി അവള് കണ്ണുരുട്ടി . പക്ഷെ പെണ്ണിന് അതൊന്നും മൈൻഡ് ഇല്ല .

അഞ്ജു മൊബൈലും പിടിച്ചു ഉമ്മറത്തുണ്ട് . അമ്മയുമായി വഴക്കിട്ട കാരണം കക്ഷി സ്വല്പം ഗൗരവത്തിൽ ആണ് . അച്ഛന്റെ കഴിഞ്ഞിട്ട് കഴിക്കാം എന്ന് കരുതി ഞാൻ നേരെ ഉമ്മറത്തേക്ക് പോയി .തിണ്ണയിലിരുന്ന എന്നെ ഒന്ന് പുരികം പൊക്കി നോക്കിയ ശേഷം അഞ്ജു ഫോണിൽ തന്നെ ശ്രദ്ധിച്ചു.

“എന്താടി മോന്ത ഇങ്ങനെ ?”
അവളുടെ ഗൗരവം കണ്ടു ഞാൻ പയ്യെ തിരക്കി .

“എങ്ങനെ ?”
അവള് ഒഴുക്കൻ മട്ടിൽ ചോദിച്ചുകൊണ്ട് മൊബൈലിൽ മെസ്സേജ് ടൈപ്പ് ചെയ്തു .

“അല്ല…ഒരു തെളിച്ചം ഇല്ലാലോ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *