ഒടുക്കം സോഫയിലേക്ക് കണ്ണുപായിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു . പിന്നെ രണ്ടു മൂന്നു ചുവടുവെച്ചുകൊണ്ട് സോഫയിലേയ്ക്ക് ചെന്നിരുന്നു . പിന്നെ ആദിയെ അവളുടെ അടുത്തിരുത്തികൊണ്ട് ഞാൻ ടാറ്റ പറഞ്ഞു ഇറങ്ങി .അച്ഛൻ ആ നേരത്തു പുറത്തെങ്ങോ പോയിരുന്നു .
വണ്ടി ഒന്നും എടുക്കാതെ നടന്നിട്ടു തന്നെയാണ് ഞാൻ ക്ളബ്ബിലോട്ടു പോയത് . പിന്നെ അവിടെ നിന്നും കൂട്ടുകാരുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിലേക്ക് പോയി . പിന്നെ കളിയും സൊള്ളലും ഒക്കെ കഴിഞ്ഞു സ്വല്പം ഇരുട്ടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത് .
അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നത് കൊണ്ട് സ്വല്പം മര്യാദക്കാരൻ ആയിട്ട് തലയും താഴ്ത്തിയാണ് വന്നു കേറിയത് . കളിയൊക്കെ കഴിഞ്ഞു മുഷിഞ്ഞു വരുന്ന എന്നെ പുള്ളിക്കാരൻ സ്പടികത്തിലെ ചാക്കോ മാഷേ പോലെ ഗൗരവത്തിൽ നോക്കുന്നുണ്ട് .
ഞാൻ അത് ശ്രദ്ധിക്കാതെ തലയും താഴ്ത്തികൊണ്ട് അകത്തേക്ക് കയറി . ഹാളിൽ എത്തിയതോടെ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു . അമ്മയും മഞ്ജുസും പിള്ളേരും ഒക്കെ ഹാളിൽ തന്നെ ഉണ്ട് . അഞ്ജു അവളുടെ റൂമിൽ ആണെന്ന് തോന്നുന്നു .
റോസ് മോളും ആദിയും നിലത്തിരുന്നു ടോയ്‌സ് ഒകെ എടുത്തു കളിക്കുന്നുണ്ട്. അതിനൊപ്പം അവരുടേതായ ഭാഷയിൽ എന്തൊക്കെയോ കൂക്കി വിളിക്കുന്നുണ്ട് .
“ചായ വേണോ ?”
എന്നെ കണ്ടതും സോഫയിൽ ഇരുന്ന മഞ്ജുസ് പുഞ്ചിരിയോടെ തിരക്കി .
“വേണ്ട …ഒന്ന് വന്നേ ..”
ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട് അവളെ ഒന്ന് അടുത്തേക്ക് വിളിച്ചു . പിന്നെ സ്റ്റെയർകേസ് കേറാൻ തുടങ്ങി . കാര്യം മനസിലായ അവള് ഇരിക്കുന്നിടത് നിന്നും എഴുനേറ്റു എന്റെ പിറകെ വന്നു . അമ്മച്ചി സീരിയൽ കാണുന്നതിനിടെ തന്നെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് .
“എന്താടാ ? ”
എന്റെ ഒപ്പം ഓടിക്കേറിക്കൊണ്ട് മഞ്ജുസ് പയ്യെ ചോദിച്ചു .
“കാര്യം ഉണ്ട് …വാ ..പറയാം ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു . പിന്നെ കൈകോർത്തുകൊണ്ട് തന്നെ മുകളിലേക്ക് കയറി .
“കാര്യം എന്താന്ന് വെച്ചാൽ പറ ..പിള്ളേർക്ക് ചോറ് കൊടുക്കാൻ നേരായി ”
റൂമിൽ എത്തിയ ഉടനെ മഞ്ജുസ് കൈവിടുവിച്ചുകൊണ്ട് ഗൗരവം നടിച്ചു . അതോടെ ഞാൻ എന്റെ ബാഗ് തുറന്നു റോസ്‌മേരി തന്നെ പെർഫ്യൂം എടുത്തു അവളെ നോക്കി .
“ഇത് നേരത്തെ തരാൻ മറന്നു …ബാംഗ്ലൂർ പോയപ്പോ വാങ്ങിയതാ..”
ഞാൻ പെർഫ്യൂമിന്റെ ബോക്സ് അവളുടെ നേരെ നീട്ടികൊണ്ട് പയ്യെ പറഞ്ഞു .
“ഹ്മ്മ്….”
അവൾ ഒന്ന് അമർത്തി മൂളികൊണ്ട് അത് കൈനീട്ടി വാങ്ങി . വല്യ ഭാവ