രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Posted by

അതോടെ ഞാൻ താഴേക്കിറങ്ങി . സ്റ്റെയർകേസ് ഇറങ്ങി ചെന്നപ്പോൾ അഞ്ജു താഴെയുണ്ട് . കോളജ് കഴിഞ്ഞു വന്നു ചായയും കടിയും കഴിക്കുവാണ് കക്ഷി . ആദിയും അവളുടെ മടിയിൽ കയറി ഇരിപ്പുണ്ട് .

“എന്താണ് മോനെ..പതിവില്ലാതെ ഹാപ്പി ആണല്ലോ ?”
എന്റെ വരവ് കണ്ടു അഞ്ജു തിരക്കി .

“ഞാനും ഇടക്കൊക്കെ സന്തോഷിക്കട്ടെ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവള് കഴിച്ചുകൊണ്ടിരുന്ന ചിപ്സിന്റെ പ്ളേറ്റിൽ നിന്ന് കുറച്ചെടുത്തു ഒന്നാകെ വായിലേക്കിട്ടു .

“അതാകെ കൂടി  കുറച്ചേ ഉള്ളു..പന്നി ..”
ഞാൻ ചെയ്തത് കണ്ടു അഞ്ജു പല്ലിറുമ്മി . പക്ഷെ ഞാനതു കാര്യമാക്കാതെ ആദിയെ നോക്കി . അവൻ എന്നെ തന്നെ ഉറ്റുനോക്കുന്നുണ്ട് .

“എന്താടാ നോക്കണേ ? ഒറ്റൊന്നങ്ങട് തന്നാൽ ഉണ്ടല്ലോ ..സ്വന്തം അച്ഛനെ കണ്ടാൽ അവനു മൈൻഡ് ഇല്ല ..കുട്ടി ചാത്തൻ ”
ഞാൻ ചെക്കനെ നോക്കി കണ്ണുരുട്ടി . അതോടെ അവന്റെ മുഖം ഒന്ന് മാറിത്തുടങ്ങി.

“ദേ വെറുതെ അതിനെ കരയിക്കണ്ട ട്ടോ ..”
ചെക്കന്റെ മുടിയിൽ തഴുകികൊണ്ട് അഞ്ജു എന്റെ കയ്യിൽ പയ്യെ അടിച്ചു .

“പോടീ..അവൻ കരയുവൊന്നും ഇല്ല . അല്ലേടാ അപ്പൂസേ…”
ഞാൻ പെട്ടെന്ന് കൊഞ്ചിക്കൊണ്ട് അവന്റെ കവിളിൽ പയ്യെ മുത്തി . അതോടെ ചെക്കന്റെ വാടിയ മുഖം ഒന്ന് തെളിഞ്ഞു .

“അച്ഛന് ഉമ്മ താടാ….”
ഞാൻ അവന്റെ നേരെ കവിള് വെച്ചുകൊണ്ട് തൊട്ടുകാണിച്ചു . അതോടെ ഒന്ന് മുന്നാക്കം ആഞ്ഞുകൊണ്ട് അവനെന്റെ കവിളിൽ പയ്യെ ചുണ്ടുകൾ ചേർത്തുവെച്ചു .

“മ്മ്ഹ …”
പയ്യെ പറഞ്ഞുകൊണ്ട് അവൻ എന്നെ നോക്കി ചിരിച്ചു .

“ആഹ്..ഉമ്മ്ഹ…”
ഞാൻ അതുകേട്ടു തിരിച്ചും പറഞ്ഞു ചിണുങ്ങി . പിന്നെ അവന്റെ കവിളിൽ ഒന്നുടെ മുത്തി .

“അച്ഛന്റെ കൂടെ വരണോ ? മ്മക്ക് കളിയ്ക്കാൻ പോവാ ”
ഞാൻ അവന്റെ നേരെ ചിണുങ്ങിക്കൊണ്ട് കൈനീട്ടി . പക്ഷെ അതൊന്നും അവൻ പ്രോത്സാഹിപ്പിക്കുന്നില്ല . അഞ്ജുവിനെ തന്നെ മതി എന്നപോലെ അവൻ അവളിടെ മാറിലേക്ക് ചാഞ്ഞു .

“ആഹ്..അവൻ ഇല്ല…ഇയാള് പൊക്കോ ”
അത് കണ്ടു അഞ്ജു എന്നെ കളിയാക്കി .

Leave a Reply

Your email address will not be published. Required fields are marked *