നീ എങ്ങനെയാ ഇപ്പൊ പെട്ടന്ന് വരുന്നത് ..അവിടെ നിന്നും വരണമെങ്കിൽ എട്ടു പത്തു മണിക്കൂർ എടുക്കില്ലേ
ചേട്ടായി ഞാൻ വീട്ടിൽ നിന്നും മാറി നില്ക്കാൻ ഒരു കാരണം പറഞ്ഞതല്ലേ ഞാൻ ഇവിടെ ടൗണിൽ ജൂലി ചേച്ചിയുടെ വീട്ടിൽ ഉണ്ട് ..ഗിരിയേട്ടന്റെ സ്കൂൾ കൂട്ടുകാർ എല്ലാം കൂടി ഒരു ഗെറ്റ് ടുഗതർ നടത്തുന്നുണ്ട്.അതിനു പോകണം എന്ന് പറഞ്ഞപ്പോ ഞാനാ പറഞ്ഞത് എന്തേലും കാരണം ഒപ്പിച്ചു എനിക്ക് കൂടി രണ്ടു ദിവസം മാറി നില്ക്കണമെന്നു..ഗിരിയേട്ടന്റെ കൂടി ആവശ്യം ആയതു കൊണ്ട് പുള്ളി സമ്മതിച്ചു.. അല്ലാതെ ജൂലി ചേച്ചിയുടെ വീട്ടിൽ പോകാൻ എന്ന് പറഞ്ഞാൽ ആ തള്ള സമ്മതിക്കില്ലല്ലോ
അത് ശരി.. പക്ഷേ നീ ഇപ്പൊ ഇങ്ങോട്ട് വന്നിട്ട് എന്ത് ചെയ്യാനാ ..ഞാൻ എങ്ങനെ എങ്കിലും സോൾവ് ചെയ്യാമോ എന്ന് നോക്കട്ടെ
ചേട്ടായി കാലു പിടിച്ചിട്ടു ആണേലും എങ്ങനെ എങ്കിലും കേസ് ആക്കാതെ നോക്ക്.. നിങ്ങൾ രണ്ടും അല്ലെ ഉള്ളൂ ആരും അറിയില്ല
ഞാൻ നോക്കമെടീ ഇതിപ്പോ എന്റെ ജീവിത പ്രശനം ആയി പ്പോയില്ലേ
ചേട്ടായി എന്തേലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ചു പറയണേ ,,എനിക്കിവിടെ കാലും കയ്യും തളരുന്ന പോലെ തോന്നുന്നു
എന്റെ അവസ്ഥയും അത് തന്നെയാ ..നീ പേടിക്കേണ്ട നിനക്ക് കുഴപ്പം ഒന്നും വരാതെ ഞാൻ നോക്കിക്കോളാം ..പയ്യെ വീട്ടിൽ ഒന്നുകയറി നോക്കട്ടെ എങ്ങനെ എങ്കിലും സോൾവ് ചെയ്യാൻ പറ്റുമോ എന്ന്
അതെ ചേട്ടായി ..എങ്ങനെ എങ്കിലും സമാധാനിപ്പിക്കു ..ഇനി അഥവാ രണ്ടു തല്ലു കിട്ടിയാൽ പോലും എന്നെ ഓർത്തു എങ്കിലും ക്ഷമിക്കണം ..ഭാവി അല്ലെ പ്രധാനം
അതൊക്കെ ഞാൻ നോക്കിക്കോളാം നീ ടെൻഷൻ അടിക്കേണ്ട ഞാൻ വീട്ടിലോട്ടു കയറട്ടെ നീ ഇനി വിളിക്കേണ്ട കേട്ടോ എന്തേലും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം
ഓക്കേ ചേട്ടായി