അപ്പൊ കടയോ
അളിയൻ നിൽക്കാമെന്ന് സമ്മതിച്ചാൽ ഉച്ച കഴിഞ്ഞു കട അടച്ചു പോകാം എന്ന് കരുതി ഇരിക്കുവാരുന്നു.
അതു കുഴപ്പമില്ല ഞാൻ എന്റെ പരിപാടി പിന്നത്തേക്ക് മാറ്റി വച്ചോളാം നിങ്ങളുടെ പരിപാടി നടക്കട്ടെ
എന്നാ പിന്നെ ഉച്ച കഴിഞ്ഞു നമുക്ക് ഒന്നിച്ചു വീട്ടിലോട്ടു പോകാം
അയ്യോ അത് പറ്റില്ല എനിക്ക് അത്യാവശ്യമായി ഒരാളെ കൂടി കാണാൻ ഉണ്ട് ഞാൻ കണ്ടിട്ട് അങ്ങോട്ട് വന്നോളാം
അത് കുഴപ്പമില്ല അളിയാ ഞാൻ വെയിറ്റ് ചെയ്യാം, ഒന്നിച്ചു പോവാൻ ആണെങ്കിൽ കാറും ഉണ്ടല്ലോ.
“എന്റെ പൊന്നോ നിന്റ കാറിന്റെ കാര്യം ഒന്നും പറയേണ്ട എനിക്ക് മതിയായേ.. ഞാൻ പോയാൽ എപ്പോഴത്തേക്കാ ഫ്രീ ആകുക എന്ന് പറയാൻ പറ്റില്ല..നിങ്ങള്ക്ക് എല്ലാവര്ക്കും ഒരുങ്ങി പോകാനുള്ളതല്ലേ നേരത്തെ പൊക്കോളൂ.. രാത്രി ആയാൽ ഞാൻ ഫ്രണ്ടിന്റെ വണ്ടി എടുത്തു കൊണ്ട് വീട്ടിൽ പൊക്കോളാം.. ഞാൻ അല്പം ലേറ്റ് ആയേ വീട്ടിലെത്തൂ എന്ന് അമ്മയോട് പറഞ്ഞേക്കൂ അത് പോലെ ഭക്ഷണം കഴിച്ചിട്ടേ ചെല്ലൂ എനിക്ക് വേണ്ടി ഒന്നും ഉണ്ടാക്കി വെക്കേണ്ട കഴിച്ചിട്ട് കെടന്നോളാൻ പറയണം”. – കാറിനെ ട്രോളി സേവിച്ചൻ പറഞ്ഞപ്പോ ഒരു ചമ്മിയ ചിരിയോടെ ഗിരി സമ്മതിച്ചു
ഗിരിയുടെ കൂടെ പോയാൽ വീട്ടിൽ ചെല്ലുമ്പോ അവർ വീട്ടിൽ ചെല്ലുമ്പോഴേക്കും പോകാൻ ഉള്ള ഒരുക്കവും ബഹളവും ആയിരിക്കും..അത് കൊണ്ട് സേവിച്ചൻ വെറുതെ ഒരു കാരണം പറഞ്ഞു ഒഴിഞ്ഞു മാറിയതായിരുന്നു .. വൈകിട്ട് വരെ എന്ത് ചെയ്യും എന്ന് പോസ്റ്റായി നിൽക്കുമ്പോ അവന്റെ മുന്നിൽ ഒരു കാറു വന്നു നിന്നു.
മച്ചാനെ – വിളികേട്ടു അവൻ നോക്കിയപ്പോ പഴയ ക്ലാസ്സ്‌മേറ്റ് ബഷീർ..
മച്ചു നീ എവിടെ പോയതാ ഡ്യൂട്ടി ഇല്ലേ ഇന്ന് — സേവിച്ചൻ ചോദിച്ചു