സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Posted by

നായികയെ അന്വേഷിക്കുന്ന സമയം ആയിരുന്നു.. നായകന് തുല്യം പ്രധാന്യം ഉള്ള ഒരു റോൾ ആയിരുന്നു അത്. അഭിനയിച്ചു പരിചയം ഇല്ലാതെ ഇരുന്നതിനാൽ ഞാൻ പേടിച്ചു വേണ്ട എന്ന് പറഞ്ഞു.. പിന്നെ പതിയെ നാടകത്തിൽ അഭിനയിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ചും ഭാവിയിൽ സിനിമയിൽ ലഭിക്കാവുന്ന സാധ്യതകളെ കുറിച്ചും ഒക്കെ പറഞ്ഞപ്പോ എനിക്കും ചെറിയ തോതിൽ താല്പര്യം തോന്നി തുടങ്ങി..ഏതായാലും അപ്പച്ചനോട് സംസാരിക്കാൻ പറഞ്ഞു ഞാൻ രക്ഷപെട്ടു.. ആ നായിക രണ്ടു കുട്ടികളുടെ അമ്മയായ ഒരു കഥാപാത്രം ആയാണ് അഭിനയിക്കേണ്ടി ഇരുന്നത്.അതും സാരി ഒക്കെ ഉടുത്തു .ഞാൻ ആണെങ്കിൽ ആകെ മെലിഞ്ഞു ഇരിക്കുന്ന പാവാടയും ബ്ലൗസും ധരിക്കുന്ന രൂപവും. അതിനെപ്പറ്റി ചോദിച്ചപ്പോ  അതൊക്കെ ശരിയാക്കാം എന്നാ അച്ചായൻ പറഞ്ഞത്..ഏതായാലും അന്ന് അച്ചായൻ വീട് എത്തുന്ന വരെ എന്നോട് സംസാരിച്ചു.. ആ പ്രായത്തിന്റെ ഒരു അടുപ്പം എനിക്കും അദ്ദേഹത്തിനോട് തോന്നി.

 

എന്നിട്ട് എന്നിട്ട് – സേവിച്ചൻ ബാക്കി കേൾക്കാൻ പ്രോത്സാഹിപ്പിച്ചപ്പോ ലീലാമ്മ ഗ്ലാസ് കാലിയാക്കിയതിനു ശേഷം തുടർന്നു. മൂന്നു പെഗ്   ആയപ്പോഴേക്കും അവർക്കു നല്ല കിക്ക്‌ ആയിരുന്നു .. ലഹരിയുടെ ആവേശത്തിൽ ഒരു ചെറു ചിരിയോടെ അവൾ തുടർന്നു .

അപ്പച്ചന് വല്യ എതിരഭിപ്രായം ഇല്ലായിരുന്നു എങ്കിലും ‘അമ്മ ഒരു തരത്തിലും സമ്മതിച്ചില്ല.. ‘അമ്മ പറയുന്നതിനെ എതിർക്കാൻ അപ്പച്ചന് സാധിച്ചില്ല.. അച്ചായൻ ആണേൽ ഓരോ തവണ പോകുമ്പോഴും ഇക്കാര്യം ഓർമിപ്പിച്ചു കൊണ്ടിരുന്നു, ഇപ്പൊ നായിക ആയി അഭിനയിക്കുന്ന ചേച്ചി പോയാൽ പകരം ആളെ കിട്ടാൻ ഉള്ള ബുദ്ദിമുട്ടും ഒക്കെ ഇപ്പോഴും അച്ചാച്ചൻ വഴി അമ്മയോട് പറഞ്ഞു പറഞ്ഞു  അവസാനം ഒരു നാടകം മാത്രം  എന്ന് അമ്മയും സമ്മതിച്ചു.. അങ്ങനെ അഷ്ടമി തീയേറ്ററിന്റെ പതിനാലാം നാടകമായ മണിയറയിൽ ഞാൻ നായിക ആയി

 

ആഹാ ചുരുക്കി പറഞ്ഞാൽ അത് മണിയറയിലേക്കുള്ള വാതിൽ ആയി അല്ലെ – സേവിച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു

 

അങ്ങനെയും പറയാം പിന്നെ നാടക പരിശീലനത്തിന്റെ കാലം ആയിരുന്നു ഇടക്കൊക്കെ അമ്മയും കാണാൻ വരും ഞാനും അച്ചായനും  ഭാര്യാ ഭർത്താക്കന്മാർ ആയി ഉള്ള നാടകം ആയിരുന്നു രണ്ടു മൂന്നു ഗാനവും എല്ലാം ഉള്ള  നാടകം..ഞാൻ കോളേജ് കുമാരി ആയും ഭാര്യ ആയും അഭിനയിക്കണമായിരുന്നു..നൃത്ത രംഗങ്ങളിൽ കുറച്ചു ഇഴകി അഭിനയിക്കാൻ ഉണ്ടായിരുന്നു ‘അമ്മക്കു അത് അത്ര സുഖിച്ചില്ല.പക്ഷെ നാടകം വൻ വിജയം ആയിരുന്നു അച്ചായന് നല്ല നടനുള്ള അവാർഡ് ഒക്കെ കിട്ടി എനിക്ക് പുതുമുഖ നായിക എന്ന പ്രത്യേക പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *