അനിത:ശാരദേച്ചി ഒന്ന് പേടിക്കാതിരിക്ക്.ഞങ്ങളൊക്കെ ഇല്ലേ.കുറച്ചു ദിവസായി ഞാനും ശ്രദ്ധിക്കുന്നു കുഞ്ഞുന് എന്തോ ഒരു വിഷമം ഉണ്ട്. ആരോടും ഒന്ന് സംസാരിക്കുന്നില്ല.വൈകുന്നേരം പിള്ളേർക്ക് ട്യൂഷൻ എടുക്കാൻ വരുന്നതാ ഇന്നലെയാണെങ്കിൽ വന്നിട്ടുല്ല. ഷീബയും പറഞ്ഞിരുന്നു കുഞ്ഞുന് എന്തൊക്കയോ ടെൻഷനുണ്ടെന്ന്… രണ്ടു ദിവസായി അങ്ങോട്ടൊന്നും വരാറില്ലെന്നും.
ശാരദ: എനക്കറിയില്ല മോളെ ഞാൻ എന്താ വേണ്ടൂന്ന്. ഞാൻ ചോദിച്ചിട്ടൊന്നും പറയുന്നൂല്ല. കല്യാണത്തിന് 8 മാസം കൂടിയേ ഉള്ളൂ.
ഈശ്വരാ… എന്താ എൻ്റെ മോന് പറ്റിയേ..
അനിത: നിങ്ങളിങ്ങനെ കരയല്ലേ ശാരദേച്ചി ഞാൻ ഒന്നു ചോദിക്കട്ടെ.
ശാരദ: ഉം.നി ഒന്ന് ചോദിക്ക് മോളെ. ഓൻ അതാ മുകളിലത്തെ റൂമിൽ.
അനിത ഉള്ളിലേക്ക് കയറി. കുഞ്ഞുൻ്റെ വീട് ചെറിയ രണ്ട് തട്ട് ഓട് ഇട്ട വീടാണ്. ഉള്ളിൽ നല്ല സൗകര്യമൊക്കെ ഉണ്ട്. നല്ല വൃത്തിയും വെടിപ്പും ഉള്ള വീട് .അനിത ഏണിപ്പടികൾ ചവിട്ടി കേറി മുകളിലത്തെ ഹാളിലെത്തി.അനിതക്ക് ആ വീട് സ്വന്തം വീട് പോല തന്നെയാ.ശാരദേച്ചിക്ക് സഹായമായി അനിത പലപ്പോഴും അവിടെ കാണും. ശാരദക്ക് ഇപ്പം 60 ആയി.കാലിനാണെങ്കിൽ തീരെ വയ്യ.
അനിത: ( വാതിലിൽ മുട്ടികൊണ്ട്) കുഞ്ഞു…. കുഞ്ഞു…
കുഞ്ഞു: ഉം…
അനിത: വാതിലു തുറക്ക്.. അനിതേച്ചിയാ.. നിനക്കിന്നു ജോലിക്ക് പോകണ്ടേ..
കുഞ്ഞു: ഞാനിഞ്ഞു ലീവാ..
അനിത: ലീവെടുത്ത് നീ എന്തിനാ റൂമിൽ തന്നെ ചടഞ്ഞിരിക്കുന്നേ.. നീ വാതിലു തുറക്ക്…
അനിത ഒന്ന് രണ്ട് തവണ വാതിലിൽ മുട്ടി.
അനിത: കുഞ്ഞു ..കുഞ്ഞു…
കുഞ്ഞ് വാതിലു തുറന്നു.മുഖം ഒക്കെ വാടി നന്നായി കരഞ്ഞതുപോലെയുണ്ട്. അനിതയെ നോക്കി കഷ്ട്ടപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു നോക്കി. കുഞ്ഞുൻ്റെ വിഷമിച്ച മുഖം കണ്ടപ്പോ തന്നെ അനിതക്ക് എന്തോ പോലെയായി. അനിത റൂമിൽ കയറി ചുറ്റും ഒന്ന് നോക്കി. അസ്വാഭവികമായി വല്ലതും ഉണ്ടോന്ന് നോക്കിയതായിരിക്കും.
അനിത: എന്താ കുഞ്ഞു… നിനക്ക് എന്താ പറ്റിയേ. നിന്നെ ഇങ്ങനെ ആദ്യയിട്ടാ കാണുന്നേ. വല്ലാതെ ക്ഷീണം പിടിച്ച്.. കരഞ്ഞ്.. എന്താടാ കുഴപ്പം അനിതേച്ചിയോടെങ്കിലും പറാ…
കുഞ്ഞു: ഒരു കുഴപ്പോം ഇല്ല. അനിതേച്ചി ഒന്ന് പോയി താ.എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം.
അനിത: പോയി തരാനോ. അങ്ങനെ ഞാനിപ്പം പോന്നില്ല .എന്താടാ നിൻ്റെ പ്രശ്നം അനിതേച്ചിയോട് പറാ.
കുഞ്ഞു കിടക്കയിൽ ചെന്ന് കമഴ്ന്ന് കിടന്നു. അനിത അടുത്ത് ചെന്ന് കിടക്കയിലിരുന്നു.
അനിത: കുഞ്ഞൂ… കുഞ്ഞൂ.. അനിതേച്ചിയലേ.. പറാ.. ഓഫീസിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.. അതോ രേഷ്മയായിട്ട് വഴക്ക് കൂടിയോ…
( രേഷ്മ കുഞ്ഞുവിൻ്റെ കാമുകി.3 കൊല്ലത്തെ കട്ട പ്രണയം. 6 മാസങ്ങൾക്കു മുമ്പ് അവളുടെ വീട്ടുക്കാർ എതിർത്തപ്പോൾ കൈ മുറിച്ച് കെട്ടുന്നെങ്കിൽ ഇവനയെ കേട്ടുന്ന് പറഞ്ഞ് വാശി പിടിച്ചു.അതിനു ശേഷം വീട്ടുക്കാരൊക്കെ പെണ്ണിൻ്റെ വാശിക്ക് സമ്മതം മൂളി കല്യാണ നിശ്ചയം വരെ നടത്തി. കല്യണത്തിന് കഷ്ടിച്ച് 8 മാസം കൂടി)