“വീട്ടില്‍ പോകാന്‍ തന്നെ തോന്നുന്നില്ല”
“എന്നാ പോകേണ്ട.”
“പോകാതിരുന്നാലും ശരിയാകൂല”.
“ഉം”
“എന്തെങ്കിലും പറ ഇങ്ങനെ മൂളാതെ”
“ഒന്നുമുണ്ടാകില്ലെടീ. ആരെങ്കിലും വന്നു കണ്ടാല്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ഇല്ലേ? വന്നു ഇഷ്ടപ്പെടണം. ജാതകം നോക്കണം. അങ്ങിനെ കുറെ കാര്യങ്ങള്‍ ഇല്ലേ? നീ സമാധാനപ്പെടൂ.”
“നിനക്കങ്ങിനെ പറയാം. ഞാനല്ലേ നിന്നു കൊടുക്കേണ്ടത്?”
“ഒന്നും ഉണ്ടാകില്ല. നീ സമാധാനത്തോടെ വീട്ടില്‍ പൊയ്ക്കൊ”
“ഉം”
“അതിന്റെ കൂടെ മ്മ കൂടി കൂട്ടി താ.”
“പോടാ”
“നേരിട്ടല്ലല്ലോ. ഫോണിലൂടെ അല്ലേ. നേരിട്ടെന്തായാലും നീ തരൂല. എന്നാ പിന്നെ ഫോണിലൂടെ എങ്കിലും തന്നൂടെ?”
“അതൊന്നും ശരിയാകില്ലെടാ”
“നിന്‍റെ ഈ മൂഡ് ഓഫ് മാറ്റാന്‍ ഒന്നു മൂഡ് ആകുന്നത് നല്ലതാ”
“എന്നാലും വേണ്ട”
“നിന്നെ ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. എന്തെങ്കിലും കാര്യത്തില്‍ ഞാന്‍ നിന്‍റെ ഇഷ്ടം കണക്കാക്കാതെ ഇരുന്നിട്ടുണ്ടോ?”
“ഇല്ല. അതുകൊണ്ടല്ലേ എനിക്കു നിന്നോടു ഭയങ്കര ഇഷ്ടം”
“എന്നാ ആ ഇഷ്ടം ഒരു ഉമ്മയായി തന്നൂടെ?”
“ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ഫോണ്‍ വെക്കും കേട്ടോ”
“ദേഷ്യപ്പെടല്ലേ പൊന്നേ.”
“ഇങ്ങനെ പറഞ്ഞാല്‍ ദേഷ്യപ്പെടും”
“ഇല്ല പറയുന്നില്ല. പോരേ?”
“ഉം”
“ഫ്രണ്ട്സ് എല്ലാരും ചോദിക്കും നിങ്ങള്‍ ടച്ചിങ്സ് ഒന്നും ഇല്ലേ എന്നു?”
“ഞാന്‍ പറയും ഉണ്ടെന്നു”
“അതെന്തിനാ അങ്ങിനെ പറഞ്ഞേ. എന്നെക്കുറിച്ചെന്തു വിചാരിക്കും അവര്‍?. ഞാന്‍ മിണ്ടൂലാട്ടോ”
“ലവേഴ്സ് ആയാല്‍ തൊടലും പിടിക്കലും ഒക്കെ ഉണ്ടാകും. നമ്മളെ പോലെ പരിശുദ്ധപ്രേമം ഒന്നും ഉണ്ടാകില്ല. അപ്പോ അവരെങ്കിലും ഇത് കേട്ടു ഒന്നു സന്തോഷിച്ചോട്ടെ”