മായികലോകം 5
Mayikalokam Part 5 | Author : Rajumon | Previous Part
വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ ഇരുന്നാണ് എഴുതുന്നതു. പേജ് കൂട്ടി എഴുതണം എന്നു ആഗ്രഹം ഉണ്ടെങ്കിലും നടക്കുന്നില്ല. ക്ഷമിക്കുക.
കഥയിലേക്ക്….
നീരജ് ഫോൺ എടുത്തു .
“എന്താ മോളൂ ?”
“ഒന്നൂല”
“ഒന്നും?”
“ഒന്നൂല. വെറുതെ വിളിച്ചതാ”
“ശ്ശൊ. എന്തു രസമായിരിക്കും കാണാന്‍”
“എന്ത്”
“ഒന്നുമില്ലാതെ എന്‍റെ പെണ്ണിനെ കാണാന്‍”
“ഛീ.. പോടാ.”
“പോവൂല”
“എന്തു പറഞ്ഞാലും നീ എന്താ ഇങ്ങനെ. എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എനിക്കിതൊന്നും ഇഷ്ടമല്ല എന്നു”
“ഇതൊന്നും ഇല്ലെങ്കില്‍ പിന്നെന്തിനാ കല്യാണം കഴിക്കുന്നേ?”
“അതിനാണോ കല്യാണം കഴിക്കുന്നത്. അതിനു വേണ്ടി മാത്രമാണോ?”
“അതും വേണ്ടേ?”
“അത് അപ്പോഴല്ലേ?.. അപ്പോ നോക്കാം”
“അപ്പോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും അല്ലേ?”
“അറിയില്ലെടാ.. എനിക്കും അത് ആലോചിച്ചാണ് ടെന്‍ഷന്‍”
“എന്തിന് ടെന്‍ഷന്‍”
“നാളെ എന്നെ കൂട്ടാന്‍ വരും. മിക്കവാറും നാളെയും ആര്‍ക്കെങ്കിലും ചായ കൊണ്ട് കൊടുക്കേണ്ടി വരും”
“അതിനെന്താ നീ പോയി കൊടുക്കൂ.”
“നിനക്കെല്ലാം തമാശയാ. ഒരാളെ മനസില്‍ വച്ച് വേറൊരാളുടെ മുന്നില്‍ പോയി നില്‍ക്കുക എന്നു പറയുന്നതു അത്ര സുഖമുള്ള ഏര്‍പ്പാട് ഒന്നുമല്ല”
“നീ വിഷമിക്കാന്‍ വേണ്ടി അല്ലെന്‍റെ മായക്കുട്ടീ ഞാന്‍ പറഞ്ഞേ. ഇത്രകാലം പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ തന്നെ ഇതും അങ്ങിനെ ഒഴിവായി പോയിക്കോളും”.